Tuesday, August 30, 2022

അധ്യാപകൻ

[ഇന്നലെ അജിത് സാറുമായി സംസാരിക്കുന്നതിനിടയിൽ അധ്യാപകനെന്ന  ഒരു കവിതയുടെ  ആശയം ഉടലെടുത്തു. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ എന്റെ എല്ലാ അധ്യാപകരും  പ്രകടിപ്പിച്ച കഴിവുകളെ ഉൾപ്പെടുത്തി എഴുതിയ കവിതയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ മറുപടി ബ്ലോഗിൽ  തന്നെ കമന്റ്സ് എഴുതാൻ മറക്കല്ലേ 😍😍😍] ]


ബാല്യകാലത്തെ താളം പിടിപ്പിച്ച,

പാട്ടുകൾ പഠിപ്പിച്ചോരധ്യാപകൻ .

കാലം തിരിഞ്ഞപ്പോൾ പദ്യവും ഗദ്യവും 

സംഖ്യയും ശാസ്ത്രവും ഓതി തന്നു.

 

ഭാഷതൻ ശാസ്ത്രം എഴുതി പഠിപ്പിച്ച്,

വ്യാകരണ തന്ത്രങ്ങൾ മന്ത്രമായ് ചൊല്ലി-

സംഖ്യകൾ തമ്മിൽ കൂട്ടി കിഴിപ്പിച്ചും

ഹരിച്ചിട്ടും ഗുണിച്ചിട്ടും

ബഹുവർണ്ണ ചിത്രങ്ങൾ വരച്ചിടുന്നു.

 

ചോദ്യങ്ങൾ ചോദിക്കാൻ പഠിപ്പിച്ച-

ഗുരുവന്ന് അവസാനം പഠിപ്പിച്ചതെന്താണെന്നോ?

എപ്പോൾ? എവിടെ? എങ്ങനെ? പിന്നെയോ-

എന്തുകൊണ്ട്? എന്തുകൊണ്ട്?എന്തുകൊണ്ട്?

 

ഉറങ്ങി കിടക്കുന്ന ഉറക്കം നടിക്കുന്ന,

ഉള്ളിന്റെ ഉള്ളിലെ വാസനകളോരോന്നും

തൊട്ടും തലോടിയും സ്നേഹിച്ചും ലാളിച്ചും

ഉണർത്തുന്നൊ-രാചാര്യ-കലാകാരൻ.

 

വിദ്യാർത്ഥി മനസിൽ പുതുചിത്രം വരച്ചിടും

അധ്യാപകനല്ലേ കലാകാരൻ?

ആയിരമായിര വിദ്യാർത്ഥി ലോകങ്ങൾ

നിർമ്മിതി നടത്തിടും

ഗുരു തന്നെയല്ലേ കലാകാരൻ?

ജീവിത ചിത്രങ്ങൾ വരച്ചും വരയ്പ്പിച്ചും

സായൂജ്യമടയുമീ കലാകാരൻ.

 

പുതുയുഗത്തിൽ പുതുവേഷങ്ങൾ കെട്ടിയും 

പഠിച്ചത് മറന്ന് പുതിയത് പഠിക്കാനും

മറന്നത് പഠിച്ച് പുതു-ഭാവങ്ങൾ നൽകാനും

ഓർമ്മിക്കാൻ മറക്കാത്ത കലാകാരൻ.

പഠിപ്പിച്ചതെല്ലാം ജ്ഞാനമായ് മാറ്റിടാൻ

അവസാന പാഠം ചൊല്ലി തന്നു.

ചൊല്ലിയതെല്ലാം മനുഷ്യകുലത്തിന്റെ

വികാസ-നന്മക്കായി ആവർത്തിക്കൂ. 

 

1 comment:

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...