Sunday, July 31, 2022

തത്ത

എൻ പേര് തത്ത.

ചിറകഴകുള്ളോരു കിളിയാണ് ഞാൻ.  

മനുജന്‌ തത്തയെ ഇഷ്ടമാണെന്നും.

കൂട്ടിലടച്ചു സൂക്ഷിക്കും.

സൗന്ദര്യമെന്നും ശാപമാണല്ലോ.

അവരുടെ ശബ്ദം ഞാനനുകരിക്കും.

വാനമ്പാടി പാട്ടുകൾ പാടാൻ

ഞങ്ങൾക്കൊട്ടും  കഴിയില്ല.

കാക്കകൾ ഭാഗ്യ പക്ഷികളെന്നും,

പാറി പറന്നു നടന്നീടുന്നു.

തത്തതൻ ജീവൻ കാരാഗൃഹത്തിൽ.

കാക്കകൾ പറന്നു നടന്നീടുന്നു.

പരുന്ത്

പരുന്താണ് ഞാൻ.

പറക്കും പരുന്താണ് ഞാൻ.

ആകാശ ഉയരത്തിൽ. 

പറന്നിടും പരുന്ത്.

വേഗത്തിൽ പറന്നിടും

പരുന്താണ് ഞാൻ

പറക്കും പരുന്താണ് ഞാൻ.

ഉയരത്തിൽ പാറുമ്പോൾ

ചെറുകിളികളെ കാണുന്നു.

ഇരകളെ കാണുമ്പോൾ,

വിമാനം പോൽ ഇറങ്ങുന്ന

പരുന്താണ് ഞാൻ.

ഇരകളെ കാലിൽ കുരുക്കി പറക്കും, പരുന്താണ് ഞാൻ; പറക്കും പരുന്താണ് ഞാൻ.

Saturday, July 30, 2022

പെൻക്വിൻ

പറക്കാനൊട്ടും കഴിയില്ല.

പറപ്പിക്കാനും കഴിയില്ല.

കിളികളിൽ ഞങ്ങൾ സുന്ദരികൾ.

കൈയും വീശി, വരി വരിയായ്.

പട്ടാളം പോൽ നടന്നീടും.

താറാവിന്റെ താളത്തിൽ

പൂച്ച നടത്തം തോറ്റീടും.

പട്ടാളത്തിൻ താളത്തിൽ.

താറാവിന്റെ താളത്തിൽ.

 

മാനവ ഭയമേതുമില്ലാതെ 

പട്ടാളം പോൽ നടന്നീടും.

പറക്കാനൊട്ടും കഴിയില്ല.

പറപ്പിക്കാനും കഴിയില്ല.

ഞങ്ങൾ പറക്കും പക്ഷികളല്ല,

ഞങ്ങൾ പറക്കും പക്ഷികളല്ല.

കൈയും വീശി വരി വരിയായ്.

പട്ടാളം പോൽ നടന്നീടും.

 

കാക്ക

കാക്കയെൻ പേര്.

ക്രാ ക്രാ യെൻ ശബ്ദം.

ഉദ്യാനം വൃത്തിയാ-

ക്കെലെൻറെ  ജോലിയെന്നും.

വീട്ടു പണിയായി ചുറ്റി നടന്നു.

ആളുകളെന്നെ കല്ലെറിയുന്നു.

കല്ലേറിനു ഹേതുവൊന്നും

അറിഞ്ഞുകൂടാ ലോകമേ. 

മടിച്ചി പ്രാവിന്  തീറ്റ കൊടുത്ത്

ആളുകളെന്നെ കല്ലെറിയുന്നു.

വെളുത്ത പ്രാവിന് തീറ്റ കൊടുത്ത്

കറുത്തയെന്നെ കല്ലെറിയുന്നു 

പണികൾ ചെയ്തു തളരും നേരവും

ആളുകളെന്നെ കല്ലെറിയുന്നു.

 

മടിച്ചി പ്രാവിനു തീറ്റ കൊടുത്ത്

കറുത്തയെന്നെ കല്ലെറിയുന്നു.

 


Friday, July 29, 2022

അമ്പലങ്ങൾ പള്ളികൾ കാസിനോകൾ

അമ്പലങ്ങളും പള്ളികളും

ക്ലബ്ബു കളികളും കാസിനോയും    

സമ്പന്നന്റെ ആശകളും.


ഭൂമിയും കടലും സാധുവിൻ സ്വർഗ്ഗം.

നദിയും പുഴയും പ്രതീക്ഷയെന്നും.

ചുഴലി കാറ്റിലും പെരുംമഴയിലും

ദുർബല  മനസ്സിൽ മഴവിൽ.

രാഷ്ട്രീയം

ഇത് നിങ്ങളെ കുറിച്ചാണോ?

നിങ്ങൾ എന്നാൽ നിങ്ങളും ഞാനും,

നിങ്ങളും ഞാനും എന്നാൽ നമ്മൾ.

നമ്മൾ എന്നാൽ ഗ്രാമം.

ഗ്രാമം, ചെറിയ പട്ടണം, വലിയ പട്ടണം.

ജില്ല, സംസ്ഥാനം, രാജ്യം.

ഗ്രാമത്തിന്റെ കഥ, നമ്മുടെ കഥ.

കാട് തൊട്ട് നഗരം വരെ

മനുഷ്യരുടെ കഥ.

മൃഗങ്ങളുടെ കഥ.

സ്വതന്ത്ര രാജ്യങ്ങൾ ഐക്യത്തിൽ.

ഐക്യ രാജ്യങ്ങൾ സ്വതന്ത്രർ.

ജീവിക്കാനുള്ള സ്വാതന്ത്ര്യം.

പഠിക്കാനുള്ള  സ്വാതന്ത്ര്യം.

പ്രകാശിപ്പിക്കാനുള്ള സ്വാതന്ത്ര്യം.

പ്രകാശിക്കാനുള്ള സ്വാതന്ത്ര്യം.

മനുഷ്യത്വമാണ് ഉയർന്ന രാഷ്ട്രീയം.

അർദ്ധ ചാലകം

സ്നേഹമെന്നൊരു ചാലക ശക്തി.

പകയെന്നാലൊരു അതിചാലകശക്തി.

നിന്ദയിഷ്ടമില്ലൊരുവനുമെങ്കിലും,

പക തീ ഒഴുകും അതിവേഗം.

പകർച്ച വ്യാധിയിൽ തകർച്ചയുറപ്പ്,

സൂക്ഷിക്കേണം തീയൊഴുക്ക്.

 

ഞാനാവരണത്തിൽ പൊതിഞ്ഞെന്നെ.

ചില നേരങ്ങളിൽ ചാലകമായി.

മാലിന്യങ്ങൾ വിതറുമ്പോൾ,

ജാലകംപോലൊരു ചാലകമായി.

ചില നേരങ്ങളിൽ എറിയുന്നു.

ചില നേരങ്ങളിൽ കൊള്ളുന്നു.  

ഏഴ്

അവളൊരു  അവിഭാജ്യ സംഖ്യ.

ഏഴെന്നു വിളിച്ചു പ്രേമിച്ചിരിന്നു.

ഏഴിൽ സ്പർശനം സപ്‌തസ്വരങ്ങൾ. 

ഏഴു നിറങ്ങൾ, മഴവില്ലിൽ ഏഴ്.

 

മൂത്തൊരൊന്ന് മാറ്റി ചൊല്ലി.

പുതിയ പ്രയോഗം നിലവിൽ വന്നു.

ഏഴഴകുള്ളൊരു പെണ്ണും പിന്നെ

എട്ടിന്റെ പണിയായി മാറീടുന്നു.

Thursday, July 28, 2022

ചുവപ്പ്

ചെറി മരങ്ങൾ ചുവപ്പിനെ കത്തിച്ചു.

ആവേശചൂടിന്റെ നിറമായ് ജ്വലിച്ചു.  

സ്നേഹ സന്തോഷത്തിൻ-

നിറമായ് വിളങ്ങി.

നീലയെക്കാൾ വേഗത്തിലവളെത്തി,

അവനിൽ ദേഷ്യത്തിൻ നിറമായ് ജ്വലിച്ചു.

ധൈര്യത്തിൻ നിറം ത്യാഗത്തിൻ നിറം.

നഷ്ടത്തിൻ നിറം വിപ്ലവത്തിൻ നിറം.

ചുവപ്പൊന്നിൻ വകഭേദങ്ങൾ. 


വിത്തുകൾ

വിത്തുകൾ വയലിലേക്ക് നടന്നു പോയതല്ല.

കൃഷിക്കാരൻ വിതച്ചതാണ്.

പരന്നു വീണ വിത്തുകൾ

തകർന്നു പോയതല്ല.

വിതമണ്ണിനെ കർഷകൻ തിരിച്ചറിഞ്ഞതാണ്.


വെള്ളമൊഴിച്ചു വളർത്തിടും നേരം 

ചിലയിടങ്ങളിൽ കളകൾ വിനാശം.

ചിലയിടങ്ങളിൽ കളകളാവശ്യം.

കളകളെ  മറന്നു കർഷകൻ നനച്ചു.

ആശയോടെ പ്രത്യാശയോടെ.

 

വിതച്ചവനെല്ലാം ഭക്ഷിക്കില്ല.

ആശിക്കുന്നു വിക്രയിയെന്നും.

വിക്രയി വില്പനയാശിച്ച കർഷകൻ.

വില്പനയെല്ലാം നടക്കുന്നില്ല.


ഭക്ഷിക്കുന്നവൻ വിതക്കുന്നില്ല.

സാമ്പത്തില്ലാത്തവനും ഉള്ളോനും

നോക്കിയിരിക്കും  കർഷകനെ.

 

ഭക്ഷിക്കുന്നവൻ വിതക്കുന്നില്ല.

സാമ്പത്തില്ലാത്തവനും ഉള്ളോനും

നോക്കിയിരിക്കും  കർഷകനെ.


Wednesday, July 27, 2022

ക്രമമമില്ലായ്മ (Random Malayalam Translation)

ക്രമമമില്ലായ്മയെൻ സൂത്രം.

അതെൻ ജീവസൗന്ദര്യം. 

ആകസ്മികമാം സൗന്ദര്യമെന്തെന്നാൽ,

പ്രവചനാധീതം സൗന്ദര്യം.

ക്രമമില്ലായ്മയാണെൻ ക്രമം.

നീരുവീഴ്ചയിൽ തുമ്മലായി.

അജ്ഞാത കണങ്ങൾ മൂക്കിലൊഴുകിയെത്തി.

മൂക്കിലെ കണികകൾ,

ആരംഭമറിയാതെ

അവസാനമറിയാതെ

ആകസ്മികമായ്      

തുമ്മലുമായി ചീറ്റലുമായി.

പനിയും നീരുവീഴ്ചയുമില്ലാതെ

ഞാനും തുമ്മി. പലരും തുമ്മി.

ആകസ്മികമാമാം തുമ്മൽ.

അടുത്തതെപ്പോഴെന്നറിയാത്ത

തുമ്മലെൻ ക്രമമില്ലായ്മ.

അനിശ്ചിത നിയമം ഹെയ്‌സൺ ബർഗിന്റെ,

അലങ്കോല നിയമത്തിൻ സ്നേഹിതൻ താൻ.

ഏതോ മൂലയിലൊരു ഒരുകൊടും വൈറസ്,

മറ്റൊരു മൂലയിൽ കൊടുങ്കാറ്റായി.

ആകസ്മികമാം കാറ്റിന് പേര് 

ആകസ്മികമെന്നവൻ ചൊല്ലി. 

Tuesday, July 26, 2022

തമോഗർത്തം

[Dedication to romantic Physics teachers]

നഷ്ടപ്പെട്ട രാജ്യം വേദനയായിരുന്നു.

പക്ഷെ ഞാൻ വേദനയെ മറികടന്നു.

നീൽ ബോറിന്റെ ഇരട്ട- സ്വാഭാവപ്രകൃതിക്ക് നന്ദി.

ബോർ ശരിയായിരുന്നു. ന്യൂട്ടൻ തെറ്റായിരുന്നുവെന്നല്ല.

കുറെ മനുഷ്യർ ന്യൂട്ടന്റെ ഭാരം പോലെ ഭൂമിയിൽ നടന്നു.

ഞാൻ എയ്ൻസ്റ്റീനെപ്പോലെ ഇരട്ട സ്വഭാവത്തെ സ്വീകരിച്ചു.

പിന്നെയതിനെ എഴുതി പ്രസിദ്ധികരിച്ചു.

തരംഗം പോലെയുള്ള എന്റെ ഓരോ അംശങ്ങൾക്കും 

സമവാക്യങ്ങൾ ഉണ്ടായിരുന്നു.

സത്യത്തിന്റെ സമവാക്യങ്ങൾ.

നഷ്ടപ്പെട്ട രാജ്യങ്ങൾക്ക് മാത്രം- 

അറിയാവുന്ന സമവാക്യങ്ങൾ.

പക്ഷെ മറ്റൊരു പ്രശ്നം ഉണ്ടായിരുന്നു.

എനിക്ക് മാത്രം മനസിലായ പ്രശ്നം.

നഷ്പ്പെട്ട രാജ്യങ്ങൾക്ക് പിന്നീട് മനസിലായവ.

കുഞ്ഞു മനസുകൾ അതിർത്തികൾ- 

ഇല്ലാത്ത രാജ്യങ്ങൾ പോലെ മാറിയപ്പോൾ,

യഥാർത്ഥ രാജ്യങ്ങൾ ഭയത്തിന്റെ- 

മതിൽക്കെട്ടുകൾ പണിതുകൊണ്ടിരുന്നു.

അതായിരുന്നു വലിയ പ്രശ്നം. അതായിരുന്നു സങ്കീർണം.

സമവാക്യങ്ങൾക്ക് തീർക്കാൻ കഴിയാത്ത പ്രശ്നം.

അവർ വിശ്വസിക്കുന്നത് വിശ്വസിക്കാൻ- 

എല്ലാവർക്കും അവരുടേതായ കാരണങ്ങൾ.

ഞാൻ അവരുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നല്ല.

പക്ഷെ എന്നിലെ കണങ്ങൾ ഭയത്തിന്റെ-

അതിർത്തികൾ മറികടന്നപ്പോൾ,

ഓരോ പാത്രത്തിലെയും കണങ്ങൾ- 

വേദനയാൽ വിറയ്ക്കാൻ തുടങ്ങി.

ലോകം വേദനിക്കുന്നു, ക്വൻഡം 

മെക്കാനിക്സ് പാത്ര കണങ്ങളെപ്പോലെ.

ഞാനാണോ കാരണം? ഞാനല്ല.

അത് കണങ്ങളുടെ സ്വഭാവമാണ്.

മോചനമില്ലാതെ കണങ്ങളായും തരംഗമായും,

പാത്രത്തിനുള്ളിൽ ശ്വാസം മുട്ടുന്ന സ്വഭാവം.

ഷോർഡിങ്ങർ പ്ലാങ്ക്സ് കോൺസ്റ്റന്റ് വെച്ച് ചെയ്തത്

ഹാമിൽട്ടോണിയൻ സംഖ്യയുടെ 

പ്രവർത്തനസഹായത്തോടെയായിരുന്നു.

പക്ഷെ, നീ? നിനക്ക് അതെങ്ങനെ സാധിച്ചു?

ഒരുപാട് മനുഷ്യർ കണത്തിനെ പിടിക്കാൻ ഇറങ്ങി തിരിച്ചു.

പക്ഷെ നീ ഓരോ തവണയും തരംഗം പോലെ  മരീചികയായി മാറിയല്ലോ.

വിഡ്ഢികൾ നിന്നെ തടുത്തു നിർത്താൻ ശ്രമിച്ചു.

നിന്റെ  കണങ്ങൾ വായുവിലേക്ക് അപ്രത്യക്ഷമായി.

ശാസ്ത്രം മുന്നോട്ട് കുതിച്ചു.

അവസാനം തമോഗർത്തം വന്നു.

കണങ്ങൾക്കോ തരംഗത്തിനോ

രക്ഷപെടാൻ കഴിയാത്ത തമോഗർത്തം.

നീയാകുന്ന സ്നേഹത്തിൻ തമോഗർത്തം.

Wednesday, July 20, 2022

പച്ച

പ്രകൃതിയുടെ നിറമായ് തിളങ്ങിയ പച്ച.

ചുവപ്പും നീലയും ക്ളോറോഫിൽ വലിച്ചെന്നാൽ- 

സൂര്യനിൽ നിന്നും ഊർജ്ജവും കുടിച്ചങ്ങനെ-

പച്ച നിറമൊന്ന് പരന്നൊഴുകി.

മൊണാലിസയുടെ ഗൗണായി മാറി.

 

പ്രകൃതിയുടെ നിറമായ് തിളങ്ങിയ പച്ച.

രാജ പീഠങ്ങളിലെ നിറമായ്

പതിഞ്ഞു ഇംഗ്ലണ്ടിലും നിറം പച്ച തന്നെ.

എമറാൾഡ് വജ്രത്തിൻ നിറവും പച്ച.

ആശ വറ്റാത്ത പ്രത്യാശ നിറവും

പ്രകൃതി തൻ പച്ചയെന്നറിഞ്ഞീടുക.

പൂമാല വാക്കുകൾ

അവ എന്റെ മാത്രം പുഷ്പങ്ങളാകുന്നു.

നിന്റെ ഗന്ധം പേറുന്ന പുഷ്പങ്ങൾ.

നിനക്ക് വേണ്ടി മാത്രം നൂലിൽ.

കോർത്ത വാക്കുകൾ.

നദികൾ കല്ലുകളെ മിനുസപ്പെടുത്തുന്നപ്പോലെ,   

നദികൾ തീരങ്ങളെ പുണരുന്നപോലെ,

വാക്കുകൾ നിനക്ക് വേണ്ടി മാത്രം ഒഴുകുന്നു.

ജലരേഖയിൽതൊട്ടെന്നെ അനുഭവിക്കൂ.

സ്നേഹമതെന്ന് നിനക്കറിയാം.

നിലയ്ക്കാത്ത വാക്കിൻ പ്രവാഹമെന്നും

രക്തമായൊഴുക്കുന്നു നിൻ സിരകളിലൂടെ.     

Tuesday, July 19, 2022

വയലിൻ

[വയലിൻ ഇഷ്ടപ്പെടുന്നവർക്ക് ]

രാജകുമാരി സുന്ദരി വയലിൻ,

ലളിതമല്ലല്ലോ അവളുടെ ഗാനങ്ങൾ.

ശ്രുതി ചേർക്കലാദ്യഘട്ടത്തിൽ.

മിനുക്കിയെടുക്കൽ രണ്ടാം ഘട്ടം.

കമ്പികളോരാന്നായി തുടങ്ങി

സ്വര സ്ഥാനങ്ങൾ തെറ്റാതെ.

പൊട്ടിച്ചരിക്കും കരയുമവൾ

ഉല്ലാസത്തിലും പീഡയിലും

ദേവി ശബ്ദം ദൈവീക ശബ്ദം

വാദ്യോപകരണ രാജാവ്.

ശ്രുതിയിൽ മൂളിയാൽ പാടുമവൾ ഹർഷോന്മാദം സംഗീതം.


വജ്രം

[അവൾ പറഞ്ഞു: "ഞാൻ എല്ലാറ്റിലും കൈ വെച്ചു. ഒന്നിലും ഒന്നും ആയില്ല." 

ഉടനെ ഞാൻ അവൾക്ക് വേണ്ടി എഴുതി....]


നീയാണെന്റെ വജ്രക്കൽ.

നീയാണെന്റെ കണ്ണാടി.

നടനെ കാണാം വൈദ്യനെ കാണാം,

ചിലനേരങ്ങളിൽ വക്കീലും, ചിലനേരങ്ങളിൽ വാദ്ധ്യാരും.

നീയാണെന്റെ വജ്രക്കൽ,

നീയാണെന്റെ കണ്ണാടി.

നിന്നിലുണ്ടൊരു പോലീസ് നിന്നിലുണ്ടൊരു പണി കുശവൻ.

ചില നേരങ്ങളിൽ ബ്രോക്കറും,

ചില നേരങ്ങളിൽ വെണ്ടറും.

നീയാണെന്റെ വജ്രക്കൽ

നീയാണെന്റെ കണ്ണാടി.

പാലകനൊരു കൈ പാചകമൊരു കൈ

കളിയും ചിരിയും വരയും ശാസ്ത്ര- കലയും തിരിയും മനുഷ്യൻ നീ.

പുരുഷനും നീ താൻ,

സ്ത്രീയും നീ താൻ,      

നീയാണെന്റെ വജ്രക്കൽ

നീയാണെന്റെ കണ്ണാടി.

Monday, July 18, 2022

കുരുവി - ഹമ്മിങ് ബേർഡ്

[Dedication to people who search for unique skills]

മൂളൽ പാട്ടുകളോരോന്ന് പാടി

ഹാർമോണിചിറകുകളടിച്ചു പിന്നെ.

ചൂളമടിച്ചും പീപ്പി വിളിച്ചും

കൂവി വിളിച്ചും കാറി വിളിച്ചും

ചിലച്ചും പാട്ടുകൾ പാടിയുമെന്നും

ഇരകൾ തേടിപ്പിടിക്കും ഞങ്ങൾ.

എട്ടാകൃതിയിൽ പറക്കാനെന്നും 

ഞങ്ങൾക്കൊന്നിനേ കഴിഞ്ഞീടു.

തിരികെ പറക്കും പക്ഷികൾ ഞങ്ങൾ

ഞങ്ങൾക്കൊന്നിനേ കഴിഞ്ഞീടു.

ഹെലികോപ്റ്റർ ചിറകുകളിടി-

ച്ചൊരു തിരിയും വലത്തോട്ട്.

ഒരു തിരി ഞങ്ങൾ ഇടത്തോട്ട്.

എട്ടാകൃതിയിൽ നൃത്തം വെച്ച്

തിരികെ പറക്കും പക്ഷികൾ ഞങ്ങൾ.


യാന്ത്രിക സ്നേഹം

[Translated from english ]

തളർന്ന മുഖങ്ങളും നോട്ടങ്ങളും 

വലിയുന്ന മുഖങ്ങളും ഒളി മങ്ങിയ കണ്ണുകളും

സ്നേഹമൊഴിഞ്ഞ മുഖങ്ങളും.

കൊന്നീടേണമായാന്ത്രിക സ്നേഹത്തെ

അനന്തമായയൊരു സ്നേഹ തന്ത്രം

സ്നേഹ യന്ത്രമല്ലല്ലോ സഖി!

അനന്തമായൊരാനന്ദ പുഞ്ചിരി

സ്നേഹ യന്ത്രമല്ലല്ലോ സഖി!

പരുക്കൻ സ്നേഹവും പഴയ വീഞ്ഞ് പോൽ 

നിറയുന്നു, നുരയുന്നു, സ്നേഹ- 

കുടത്തിൻ മുകളിൽ പതയുന്നു.


നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...