Tuesday, June 28, 2022

എന്താ ലാഭം !!

 ആകാശവാണി രാജശേഖരൻ പ്രസംഗിച്ചു…

നമ്മളൊക്കെ ഓട്ടത്തിലാണ്,

എവിടെ പിടിച്ചാൽ കിട്ടും?


അവന് കുരുമുളകിൽ ലാഭമെന്നാൽ,

വെട്ടൂ തെങ്ങുകളെന്നായി ഇവൻ. 

ഇവൻ കുരുമുളക് വെച്ചു. മുളക് വലുതായി.

എല്ലാം കേടിലുമായി, നഷ്ടത്തിലുമായി.


കവുങ്ങ് വെട്ടിയവന് 

വാനില വലിയ ലാഭം,

ഇവൻ എല്ലാ മുളകും വെട്ടി.

വാനില തൈവെച്ചു,  വാനില നിലകളായി വളർന്നു,

പന്തലിച്ചു. സ്വപ്നങ്ങൾ കണ്ട രാത്രിയിൽ, 

മാർക്കറ്റിലെല്ലാം വാനില  വിലയിടിഞ്ഞു.

വാനിലയെല്ലാം വെട്ടി നിരത്തി.

അവനും വെട്ടി ഇവനും വെട്ടി. 


അവൻ കശുമാങ്ങ വെട്ടി. 

റബർ വെച്ചു. എന്താ ലാഭം !

ഇവനും  വെട്ടി കശുമാങ്ങ. 

റബറിന്റ വില കുറഞ്ഞു.

കശുമാങ്ങയുടെ വില കൂടി.

മ്മള് പിടിച്ചേന്റെ വില കുറഞ്ഞു. 


രാജശേഖരൻ പ്രസംഗം തുടർന്നു,

എവിടെ പിടിച്ചാൽ കിട്ടും.

നമ്മളൊക്കെ ഓട്ടത്തിലാണ്. 

എന്നാൽ പിന്നെ സ്റ്റോക്കിൽ ഒരു കൈ,

ആ സ്റ്റോക്ക് പൊളിഞ്ഞു.


എല്ലാം പൊളിഞ്ഞു,

ഇനി സിനിമയിൽ ഒരു കൈ.

അത് വഴി രാഷ്ട്രീയ പാർട്ടിയിൽ ചേരാം,

ചിന്തിക്കുമ്പോഴേ കാൽവെച്ച പടവും പൊട്ടി,

പിടിച്ച പാർട്ടിയും പൊട്ടിപ്പോയി,


അവസാന കളിയാണ്, 

റിയൽ എസ്റ്റേറ്റ് കളി. 

മറ്റവൻ രക്ഷപെട്ടത് അങ്ങനെയാണ്. 

അവനിറങ്ങി, വാങ്ങിയ ഭൂമിയുടെ വില കുറഞ്ഞു. 


എന്നാലിനി ഡിവൈൻ ധ്യാനത്തിന് പോകാം,

അവൻ പോയി. 

അവിടെയും  വെള്ളപ്പൊക്കം വന്നു,

ഹെലികോപ്റ്ററിവനെ പൊക്കിയെടുത്തു.


ഞാൻ ഒരു പരാജയമാണല്ലേ?

അവൻ പറഞ്ഞു..


ഇനി എവിടെ പിടിച്ചാൽ കിട്ടും?

കൊറോണ വന്നു, ലോക്ക് ഡൌൺ വന്നു.


കുറച്ചു കാലമിനിയൊരിടത്തും

പിടിക്കരുത്, തൊടരുത്, മിണ്ടരുത്.

ഇല്ലെങ്കിൽ കൊറോണ കിട്ടും.

അവൻ പിടികൾ വിട്ടു…

പിടികൾ അവനെയും വിട്ടു...


കൊറോണ കഴിയട്ടെ…

മാതള കൃഷി തുടങ്ങാം…

എന്താ ലാഭം!! 


Thursday, June 23, 2022

മുൻവിധികൾ - Part 3

മോശമായി പെരുമാറുന്നവർ നല്ലവരാണ്. 

നന്നായി പെരുമാറുന്നവർ നല്ലവരാണ്. 

നന്നായി പെരുമാറുന്നവർ ചതിയന്മാരാണ് .

മോശമായി പെരുമാറുന്നവർ മോശമാണ്.

അനുസരണയുള്ളവർ നല്ലവരാണ്. 

അല്ലാത്തവർ മോശമാണ്. 

മിണ്ടാതിരിക്കുന്നവർ നല്ലവരാണ്. 

സംസാരിക്കുന്നവർ മോശമാണ്. 

ക്ഷമ നല്ലതാണു. 

അല്ല മോശമാണ്, ധൈര്യമില്ലാത്തവരാണ്  ക്ഷമിക്കുന്നത്. 


Saturday, June 18, 2022

മുൻവിധികൾ - Part 2

മുൻവിധി ഉണ്ടെന്നൊരു മുൻവിധി. 

മുൻവിധി ഇല്ലെന്നൊരു മുൻവിധി. 


ദുഃഖം നല്ലതെന്നു മുൻവിധി. 

മോശമെന്ന് മുൻവിധി. 


സന്തോഷം നല്ലതെന്നു മുൻവിധി. 

മോശമെന്നൊരു മുൻവിധി. 


ഒന്നാമൻ നല്ലതെന്നു മുൻവിധി.

മോശമെന്നൊരു മുൻവിധി.


ആഗ്രഹം നല്ലെതെന്നൊരു മുൻവിധി. 

മോശമെന്നൊരു മുൻവിധി. 


കാമം നല്ലെതെന്നൊരു മുൻവിധി. 

മോശമെന്നൊരു മുൻവിധി. 


ദൈവം ഉണ്ടെന്നൊരു മുൻവിധി.

ഇല്ലെന്നൊരു മുൻവിധി. 


പ്രാർത്ഥന നല്ലതെന്നൊരു. 

മോശമെന്നൊരു മുൻവിധി. 


പ്രാർത്ഥിക്കുന്നവർ നല്ലെതെന്നൊരു മുൻവിധി. 

മോശമെന്നൊരു മുൻവിധി. 


മതങ്ങൾ നല്ലെതെന്നൊരു മുൻവിധി. 

മോശമെന്നൊരു മുൻവിധി. 


മനുഷ്യർ നല്ലതെന്നു മുൻവിധി. 

മോശമെന്ന് മുൻവിധി. 


ലോകം നല്ലതെന്നു മുൻവിധി. 

മോശമെന്ന് മുൻവിധി. 


ഞാൻ നല്ലവനെന്നു മുൻവിധി. 
മോശമെന്ന് മുൻവിധി. 

പുതിയതെല്ലാം മോശമെന്നൊരു മുൻവിധി. 
പഴയതെല്ലാം നല്ലതെന്നൊരു മുൻവിധി.
തിരിച്ചും മറിച്ചും മുൻവിധികൾ. 

പുതിയ തലമുറ മോശമെന്നൊരു മുൻവിധി. 
പഴയ തലമുറ നല്ലതെന്നൊരു മുൻവിധി.  
തിരിച്ചും മറിച്ചും മുൻവിധികൾ. 

എന്റെ ഇഷ്ടങ്ങൾ നല്ലെതെന്നൊരു മുൻവിധി. 
അപരന്റെ മോശമെന്നൊരു മുൻവിധി. 

കുഞ്ഞുണ്ണി മാഷ് പറയുന്നു : 

നന്നായാൽ ഒന്നായി. 

ഒന്നായാൽ നന്നായി. 


എന്റെ സുഹൃത്ത് മാഷിനെയും തിരുത്തി; 

നന്നായാൽ നന്നായി.

അത്ര തന്നെ. 


മുൻവിധി ഉണ്ടെന്നൊരു മുൻവിധി. 

മുൻവിധി ഇല്ലെന്നൊരു മുൻവിധി. 


Friday, June 17, 2022

മുൻവിധികൾ - Part 1

വെളുപ്പ് നല്ലതെന്നൊരു മുൻവിധി.

കറുപ്പ് മോശമെന്നൊരു മുൻവിധി. 

വെളുപ്പ് മോശമെന്നൊരു മുൻവിധി. 

കറുപ്പ് നല്ലതെന്നൊരു മുൻവിധി.

പണം  നല്ലതെന്നൊരു മുൻവിധി. 

പണം  മോശമെന്നൊരു മുൻവിധി. 

അധികാരം മോശമെന്നൊരു മുൻവിധി. 

അധികാരം നല്ലെതെന്നൊരു മുൻവിധി.

മുൻവിധിയെല്ലാം പൊതുബോധ നിർമിതി.

നിർമിതിയെല്ലാം പൊതുബോധ മുൻവിധി.

മുൻവിധി ഉണ്ടെന്നൊരു മുൻവിധി. 

മുൻവിധി ഇല്ലെന്നൊരു മുൻവിധി. 

[ ഇന്നലത്തെ ടോസ്റ്റ്മാസ്റ്റർ യോഗത്തിൽ ഒരാൾ ഭാഷ മുൻവിധിയെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ ഓർമ്മ ടാറ്റയുടെ ട്രെയിനിങ് ക്ലാസ്സിലേക്ക് പോയി. ജോർജീൻ (ഹ്യൂമൻ റിസോഴ്സ് ) പറഞ്ഞു മുൻവിധികൾ നിറഞ്ഞ ലോകത്തിൽ നിങ്ങൾക്ക് സ്വയം ബോധ്യപ്പെടാത്ത ഒരു കാര്യവും ഞാൻ പറഞ്ഞതിന്റെ പേരിൽ നിങ്ങൾ വിശ്വസിക്കേണ്ട കാര്യമില്ല. ആ വരികൾ ഓർമ്മ വന്നപ്പോൾ മുൻവിധിയെ കുറിച്ച് ഒരു കുഞ്ഞു കവിത എഴുതാമെന്ന് കരുതി. ]

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...