Tuesday, August 30, 2022

അധ്യാപകൻ

[ഇന്നലെ അജിത് സാറുമായി സംസാരിക്കുന്നതിനിടയിൽ അധ്യാപകനെന്ന  ഒരു കവിതയുടെ  ആശയം ഉടലെടുത്തു. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ എന്റെ എല്ലാ അധ്യാപകരും  പ്രകടിപ്പിച്ച കഴിവുകളെ ഉൾപ്പെടുത്തി എഴുതിയ കവിതയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ മറുപടി ബ്ലോഗിൽ  തന്നെ കമന്റ്സ് എഴുതാൻ മറക്കല്ലേ 😍😍😍] ]


ബാല്യകാലത്തെ താളം പിടിപ്പിച്ച,

പാട്ടുകൾ പഠിപ്പിച്ചോരധ്യാപകൻ .

കാലം തിരിഞ്ഞപ്പോൾ പദ്യവും ഗദ്യവും 

സംഖ്യയും ശാസ്ത്രവും ഓതി തന്നു.

 

ഭാഷതൻ ശാസ്ത്രം എഴുതി പഠിപ്പിച്ച്,

വ്യാകരണ തന്ത്രങ്ങൾ മന്ത്രമായ് ചൊല്ലി-

സംഖ്യകൾ തമ്മിൽ കൂട്ടി കിഴിപ്പിച്ചും

ഹരിച്ചിട്ടും ഗുണിച്ചിട്ടും

ബഹുവർണ്ണ ചിത്രങ്ങൾ വരച്ചിടുന്നു.

 

ചോദ്യങ്ങൾ ചോദിക്കാൻ പഠിപ്പിച്ച-

ഗുരുവന്ന് അവസാനം പഠിപ്പിച്ചതെന്താണെന്നോ?

എപ്പോൾ? എവിടെ? എങ്ങനെ? പിന്നെയോ-

എന്തുകൊണ്ട്? എന്തുകൊണ്ട്?എന്തുകൊണ്ട്?

 

ഉറങ്ങി കിടക്കുന്ന ഉറക്കം നടിക്കുന്ന,

ഉള്ളിന്റെ ഉള്ളിലെ വാസനകളോരോന്നും

തൊട്ടും തലോടിയും സ്നേഹിച്ചും ലാളിച്ചും

ഉണർത്തുന്നൊ-രാചാര്യ-കലാകാരൻ.

 

വിദ്യാർത്ഥി മനസിൽ പുതുചിത്രം വരച്ചിടും

അധ്യാപകനല്ലേ കലാകാരൻ?

ആയിരമായിര വിദ്യാർത്ഥി ലോകങ്ങൾ

നിർമ്മിതി നടത്തിടും

ഗുരു തന്നെയല്ലേ കലാകാരൻ?

ജീവിത ചിത്രങ്ങൾ വരച്ചും വരയ്പ്പിച്ചും

സായൂജ്യമടയുമീ കലാകാരൻ.

 

പുതുയുഗത്തിൽ പുതുവേഷങ്ങൾ കെട്ടിയും 

പഠിച്ചത് മറന്ന് പുതിയത് പഠിക്കാനും

മറന്നത് പഠിച്ച് പുതു-ഭാവങ്ങൾ നൽകാനും

ഓർമ്മിക്കാൻ മറക്കാത്ത കലാകാരൻ.

പഠിപ്പിച്ചതെല്ലാം ജ്ഞാനമായ് മാറ്റിടാൻ

അവസാന പാഠം ചൊല്ലി തന്നു.

ചൊല്ലിയതെല്ലാം മനുഷ്യകുലത്തിന്റെ

വികാസ-നന്മക്കായി ആവർത്തിക്കൂ. 

 

Saturday, August 27, 2022

നിങ്ങൾ എന്താണ് എഴുതികൊണ്ടിരിക്കുന്നത്?

അവസ്ഥകളെ, അവസ്ഥാന്തരങ്ങളെ 

വ്യവസ്ഥകളെ, മാറ്റങ്ങളെ 

ചട്ടങ്ങളെ, രൂപങ്ങളെ ,

ഘട്ടങ്ങളെ, രൂപാന്തരങ്ങളെ...

ചെറുകവിത കഴിഞ്ഞു.

സ്വാതന്ത്ര്യം

 ഞങ്ങൾ അത് വെറുതെ ഔദാര്യം ചെയ്‌തതാണ്‌.

ആനപ്പിണ്ഡം സമ്മാനമായി വാഗ്‌ദാനമുണ്ടായിരുന്നു.

ഞങ്ങൾ സന്തുഷ്ടരായി.

എന്തായാലും ഉപഹാരം വലുതാണല്ലോ.

എന്തൊരു കൊടുക്കൽ വാങ്ങൽ.

ചെറിയ ഔദാര്യത്തിന്

വലിയ പാരിതോഷികം.

നമ്മുക്ക് എപ്പോഴും ലഭിക്കുന്നതാണല്ലോ.

അവിടെ നിന്നും ഇവിടെ നിന്നും.

പാഴ് വസ്തുക്കൾ  വിഷമായി തീരുന്നു.

പുറത്തേക്ക് തള്ളി വിടുന്നു.

വിസർജ്ജനം തന്നെ സ്വാതന്ത്ര്യം.

എവിടേക്ക് രക്ഷപ്പെടും?

ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക്.

ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക്.

എന്തൊരു രൂപാന്തരം! 

സൂര്യനെപ്പോലെ ജ്വലിക്കൂ

അവന് പ്രകാശം വലിച്ചെടുക്കാൻ കഴിയില്ല.

കല്ല് പോലെയാണ്. കണ്ണാടി പോലെയല്ല.

സുതാര്യവുമല്ല. എവിടെയും നിഴലുകളാണ്.

അവസാനം ഞാൻ കണ്ടെത്തി സുതാര്യമായ കല്ലുകൾ.

അർദ്ധസുതാര്യ ഒളിവീശുന്ന കല്ലുകൾ.

തിളങ്ങാൻ യോഗ്യമായവ.

പ്രകാശ പുഞ്ചിരിയോടെ.

അവന്റെ മങ്ങലുകൾക്ക് കാരണങ്ങളുണ്ടായിരുന്നു.

ശൂന്യമായ ഭൂതകാലം.

കറുത്ത അർത്ഥമില്ലാത്ത ചിന്ഹങ്ങൾ.

 

അസ്‌പഷ്‌ടത: “അർത്ഥമില്ലായ്മ സ്മരണകൾ ഉണർത്തുന്നു.

അർത്ഥം  അർത്ഥമില്ലായ്മയാണ് .”

രശ്മിപാരകം : “എന്നിലൂടെ കടന്നു പോകു.”

അർദ്ധപ്രകാശ ഗോളം : “എന്നെ ചുംബിച്ചു സൂര്യനെ പോലെ പ്രകാശിക്കു.”

കമ്പ്യൂട്ടർ പ്രോഗ്രാം

അവളുടെ അംശങ്ങളിൽ ഞാൻ മാറ്റം വരുത്തിയില്ല.

അവളുടെ സ്വാഭാവത്തിലും.

സ്വഭാവം അംശങ്ങളിൽ മാറ്റം വരുത്തിയതാണ്.

കോശങ്ങളിലേക്ക് പോയതെന്തെന്ന് അറിയില്ല.

ഞാൻ കവിതകളും കഥകളുമാണ് എഴുതിയത്.

നിന്നെ കുറിച്ച് കവിതയെഴുതാൻ നീ ആവശ്യപ്പെട്ടു.

ആരെയും വായിക്കാൻ നിർബന്ധിച്ചില്ല.

ആരുടെയും മനസ്സ് അസ്ഥിരമാക്കാൻ ആഗ്രഹിച്ചില്ല.

ശ്വാശതമായത്  ശ്വാശത  തന്നെ.

ഗ്രാമാന്തര  അസ്തിത്വ  അസ്ഥിരതകൾ.

സംസ്ഥാന രാജ്യ അസ്തിത്വ അസ്ഥിരതകൾ.

രാജ്യാന്തര അസ്തിത്വ അസ്ഥിരതകൾ.

കാറ്റടിക്കുന്നു.

മഴമാറി നില്ക്കുന്നു.

സൂര്യനുദിക്കുന്നു.

നീ തന്നെയാണ് അസ്ഥിരം.

ആടുന്ന അസ്ഥിര ബോധം.

എല്ലാ ഭ്രാന്തുകളുടെയും അമ്മ.


അവൾ

കവി അലറി.

 അവൾ വെള്ളം പോലെയാണ്.

 നീ അവളെ സ്നേഹിക്കുന്നു.

 വെള്ളത്തിൽ മുങ്ങാൻ തയ്യാറായി.

 അവൾ വായുപോലെയാണ്.

 പിടിക്കാൻ ശ്രമിച്ചാൽ,

 എളുപ്പത്തിൽ വഴുതി പോകും.

 അവൾ കല്ല് പോലെയാണ്.

 കൊത്ത്പണി ബുദ്ധിമുട്ടാണ്.

 ക്ഷമയാണ് പ്രധാനം.

 ഭൂമിയാണ് ശരിയായ വാക്ക്.

 ശരിയായ സ്ഥലത്ത് കുഴിക്കൂ.

 ശരിയായ സ്ഥലത്ത് വിത്ത് വിതയ്ക്കു.

ഫലപുഷ്ടിയുള്ള മണ്ണിൽ വിതയ്ക്കു.

ഒളിഞ്ഞു കിടക്കുന്ന കഥകൾ.

അവൾ പുഞ്ചിരിച്ചു.

   അവൻ എങ്ങനെയാണ്?

   അവനും അതുപോലെയല്ലേ?

   അവളുടെ തോക്കിൻ മുനയിൽ

   കവി നിശ്ശബ്‌ദനായി.

ആത്മഹത്യ

തീ അവരെ ജീവനോടെ കത്തിച്ചു.

ആരാണ് ചെയ്തത്?

അവരാണ് ചെയ്തത്.

സഹായം ചോദിച്ചില്ല.

എങ്കിലും ആരോ സഹായിച്ചു.

ആത്മഹത്യ ഒരു അപകമായിരുന്നു.

അതെ, സത്യമാണ്.

അപകടങ്ങൾ തുടരുന്നു.

ദൈവം 1 : "ഞാൻ ഉറങ്ങുകയായിരുന്നു."

ദൈവം 2  : "എനിക്കറിയില്ലായിരുന്നു."

ദൈവം 3  : "എന്റെ പ്രശ്നമല്ല."

ദൈവം 4  : "പ്രകൃതിയിൽ സംഭിക്കുന്നതാണ്."

ദൈവം 5  : "നിങ്ങൾക്ക് എന്നിൽ വിശ്വാസം നഷ്ടപ്പെട്ടു."

ദൈവം 6  : "എനിക്ക് നാണക്കേടായി."

ദൈവം 7    : "ഞാൻ ഇല്ലെന്ന് മനസിലായി അല്ലേ?"

ദൈവം 8   : "എനിക്ക് നാണവും മാനവുമില്ല."

ദൈവം 9   : "അടുത്ത സൂര്യോദയത്തിനു മുമ്പേ ശരിയാക്കാം."

ദൈവം 10   : "എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. മാപ്പ് ചോദിക്കാൻ ദിവ്യ മനുഷ്യരെ ഞാൻ നിയോഗിച്ചിട്ടുണ്ട്."

സർഗാത്മക ഗർഭപാത്രം

ഞാൻ അവളിലാണ് ജനിച്ചത്.

അവളെന്റെ അമ്മയായിരുന്നില്ല.

അതോ അവൾ എന്നിലാണോ ജനിച്ചത്?

ഞാനവളുടെ അമ്മയുമായിരുന്നില്ല.

അവൾ ഭ്രൂണത്തെ അലസിപ്പിച്ചു.

ഞാൻ വളർത്തി.

അവളുടെ ഗർഭപാത്രത്തിൽ എല്ലാമുണ്ടായിരുന്നു.

അതെനിക്ക് വേണമായിരുന്നു.

എനിക്ക് പ്രസവിക്കാനവുമായിരുന്നില്ല.

ഞാൻ വിഷമിച്ചു.

എങ്കിലും പ്രജനനം നടന്നു.

ചുമന്ന് നടക്കുക തന്നെയായിരുന്നു ബുദ്ധിമുട്ട്.

പ്രസവം സാധാരണമായിരുന്നു.

പൈതലിന് അവളുടെ  മുഖമായിരുന്നു.

എന്റെ പൈതൽ. എന്റെ സ്നേഹം.

ഒരു ദൈവീക ആവരണം.

വ്യാളികളിൽ നിന്ന് രക്ഷനേടാൻ.

ഇപ്പോൾ നീയും വ്യാളിയാണോ?

Friday, August 26, 2022

ശാസ്ത്രവും കലയും

ശാസ്ത്രം യന്ത്രംപോലെയാണ്.

കല എണ്ണപോലെയും.

ശാസ്ത്രവും കലയും.

യന്ത്രവും എണ്ണയും.

അനുസരണയുള്ള കുട്ടി

[translations from English collection.]

പൈതലിൻ കൂന്തളംപ്പോലൊരുവന്റെ

തലയിൽ കോറിവരച്ച നാരുകൾപോൽ.

അലോങ്കോലമെന്നും അച്ചടക്കത്തിൻ കീഴിൽ.

കാല്പനിക ചിട്ട-കുടകളുയർത്തി.

 

അതിരുകളുള്ള തൊലിപ്പുറമല്ല,

കുന്നുകളും കുഴികളുമില്ല.

മൂർച്ചയുള്ള വശങ്ങളുമില്ല.

വെള്ളമേഘങ്ങൾ വെള്ളം- തെറിപ്പിച്ചപോലെയും 

കാർമേഘ വിക്ഷോഭ- പ്രകടനംപോലെയും

അലോങ്കോലമായി- അണിനിരന്നപ്പോലെയും.

അവന്റെ പൈതൽതല

മഴയെ കുറിച്ചൊരു വേദനയില്ലാതെ

അലോങ്കോലമേഘമായ്‌ മാറിടുന്നു.

 

അവനിലെ ശിശുവെന്നും 

മഴയും വെയിലുമായി.

മിന്നലും ഇടിയുമായി.

കൊടുങ്കാറ്റായി,

പിന്നെ തെന്നലായി,

കാലത്തെ തലോടും

ശിശുവായ് പുനർജ്ജന്മമായിടുന്നു. 

Migrating dogs / കുടിയേറ്റ പട്ടികൾ

New dogs run towards new paradise.

Be it a new street or new village,

Be it a new city or new nation,

New dogs get stones from old dogs.

Old dogs were new a day before.

New dogs will become old a day after.

Even then…

 

പുതിയ പട്ടികൾ പുതിയ സ്വർഗത്തിലേക്ക് ഓടിയെത്തുന്നു.

അതൊരു തെരുവായാലും ഗ്രാമമായാലും,

അതൊരു നഗരമായാലും രാജ്യമായാലും,

പുതിയ പട്ടികളെ പഴയ പട്ടികൾ കല്ലെറിയുന്നു.

പഴയ പട്ടികൾ ഇന്നലെ പുതിയ പട്ടികളായിരുന്നു.

പുതിയ പട്ടികൾ നാളെ പഴയ പട്ടികളായിത്തീരും.

എന്നിട്ടും


സർഗാത്മകത

പഠനം സർഗ്ഗശേഷിയുടെ നിവേശിപ്പിക്കലാണ്.

എല്ലാ രംഗത്തുള്ള സൃഷ്ഠിപരതയും.

 

പഠിച്ചത് മറന്ന് പുതിയത് പഠിക്കുന്നതും

സർഗ്ഗശേഷിയെ ഉണർത്തും.

നിരീക്ഷണം സ്വയം ആർജ്ജിച്ചെടുക്കുന്ന പഠനമാണ്.

സ്വയം പുനർസ്ഥാപിക്കുന്ന

സ്വാഭാവിക  സർഗ്ഗശേഷി.

 

അടിസ്ഥാനം നിരീക്ഷണം തന്നെ.

നിരീക്ഷണത്തിൽ നിന്ന് പഠനത്തിലേക്ക്.

പഠനത്തിൽ നിന്നും ഓർമ്മയിലേക്ക്.

ഒന്നുകൂടിയുണ്ട്.

ഓർമ്മകൾ ജ്വലിപ്പിച്ച് സൃഷ്ടിയും

പുനർ സൃഷ്‌ടിയും.

ഒടുവിൽ പുഷ്പമായി വിരിയുന്നു.

ലളിതം സുന്ദരം

[Translations from English collection]

ലാളിത്യത്തിന്റെ മുഖമാണവൾ.

അതെ കാപട്യമില്ല.

എങ്കിലും കബളിപ്പിക്കാനറിയുന്നവൾ.

എന്തുകൊണ്ട്?

ലളിതമാകുകയെന്നതവൾക്ക് ലളിതമാണ്.

അത് സ്വാഭാവികമാണ്.

പക്ഷേ, അതോടൊപ്പം അവൾ സങ്കീർണമുവമാണ്‌.

ഒരു വരിയിൽ തീർക്കാവുന്ന കണക്കല്ല.

തിരിവും വളവുമുള്ള വഴികൾ.

അവൾ അതാസ്വദിക്കുന്നു.

ചെറിയ കടങ്കഥ.

ലളിത പ്രഹേളിക.

അതവളുടെ പുതിയ പേര്.

ഭംഗിയായി വർണ്ണിക്കുന്നതിലുമെന്തോ

ഭംഗികുറവുണ്ട്.

അതെ അവാച്യ

ലളിത വിനീത സൗന്ദര്യം.

Thursday, August 25, 2022

ഭൂപ്രദേശങ്ങൾ

[Translations from English collection]

ഞാനെല്ലാ ഭൂമിയിലൂടെയും നടക്കുന്നു.

ഭൂമി എന്നിലൂടെ നടക്കുന്നു.

ചിലപ്പോൾ കുന്നുകളിലും മലകളിലും.

നദികളിലും തടാകങ്ങളിലും നീന്തുന്നു.

എല്ലാവരും ഓരോ കഥകൾ പറയുന്നു.

നഷത്രങ്ങൾ തൊട്ട് ചന്ദ്രൻ വരെ.

ആരാധനയുടെ കഥ.

ത്യാഗരാധനയുടെ കഥ.

ആഗ്രഹത്തിന്റെ കവിതകൾ ചൊല്ലുന്നു.

സങ്കടവും പരമാനന്ദവും കയറിയിറങ്ങുന്നു.

ഏകാന്തതയുടെ പാട്ടുകൾ പാടുന്നു.

ആൾക്കൂട്ടത്തിൽ ഏകാന്തത.

സ്നേഹത്തിന്റെ മധുരസംഗീതം.

ജീവിതത്തിന്റെ താളം പിടിക്കുന്നു. 


പ്രവാഹം

[Translations from English collection..]

ഞാനല്ല എഴുതുന്നത്.

എന്റെ ഉള്ളിലെ പ്രേതമാണ്.

നീ കേട്ടിട്ടുള്ള കേട്ടെഴുത്തല്ല.

ഉള്ളിലെ ഭൂതമെഴുതുന്നു.

ഭാവിയെ ഭൂതത്തിലും

ഭൂതത്തെ ഭാവിയിലും എഴുതുന്നു. 

 

ആത്മാവെന്ന് വിളിക്കുന്നോ?

ദൈവമെന്ന് വിളിക്കുന്നോ?

ദിവ്യനെന്നോ സാത്താനെന്നോ?

എനിക്കെന്ത് ചെയ്യാൻ കഴിയും.

ഒഴുകാൻ അനുവദിക്കുന്നു.

ഒഴുക്ക് അനുവദിക്കുന്നു.

അതൊഴുകുന്നു.

അതൊഴുകണം.

അവനു മറ്റൊന്നും അറിയില്ല.

അവനൊഴുകുന്നവനാണ്.

ആര്‍ദ്രത

[Translations from English collection...]

അവൾ പറഞ്ഞു. "അവൻ ഞാനാണ്.

എനിക്കവനെ കാണാം. 

ഞാൻ അവനെ അനുഭവിക്കുന്നു."

അവൾക്കറിയാം.

അവൻ വിശ്വസിക്കുന്നില്ല.

അവനത് കഴിയുന്നില്ല.

ആർക്കും കഴിയില്ല.

അവൾ വീണ്ടും പറഞ്ഞു: "ഞാൻ അവനെ അറിയുന്നു. 

അവന്റെ ഗന്ധം എന്നിലേക്ക് വരുന്നു. 

അവൻ എന്നെ സ്പർശിക്കുന്നു."

അവൻ ഭിക്ഷക്കാരനും രാജാവുമാണ്.

അവൾ പറഞ്ഞു: " ഞാനും. അവൻ തന്നെ. 

ഞാൻ അവന്റെ ഇരട്ടയാണ്."

നാണം അവന്റെ രാജാവാണ്.

സാഹസികതയില്ലാത്തവൻ.

അവൾ പറഞ്ഞു: "ഞാൻ അവന്റെ നാണത്തിൽ മുങ്ങിപ്പോയി.

എന്റെ നാഡികൾ നിലച്ചുപോയി.”

ഭ്രാന്തമായ ഭ്രാന്തിലേക്ക്.

അവൾ പറഞ്ഞു: "അവനൊരു പാവമാണ്. ഞാനും."

ധാര്‍ഷ്‌ട്യം

[Translations from English collection...]

എന്റെ നിലയിലല്ല. അവൾ ചിന്തിച്ചു.

അവൾ പറഞ്ഞു: " എനിക്ക് തുല്യമല്ല."

എന്ത് നില? അവൻ ചോദിച്ചു.

അവളുടെ കണ്ണുകൾ മിന്നി.

അവൾ അവനെ നോക്കി.

അവൾ സംസാരിച്ചില്ല.

എങ്കിലും ശബ്ദമുണ്ടായിരുന്നു.

ശബ്ദത്തിന്റെ ശബ്ദമാത്ര പൂജ്യമായിരുന്നു.

അവൾ മന്ത്രിച്ചു: "ഞാൻ വേറെ നിലയിലാണ്."

അവളുടെ ചുണ്ടുകൾ അനങ്ങിയില്ല.

കണ്ണുകൾ വെട്ടിത്തുറന്ന് സംസാരിച്ചു.

"ഞാൻ വിശിഷ്ട വ്യക്തിയാണ്. വ്യസ്തതയുള്ളവളാണ്."

എനിക്ക് ധാരണയുണ്ട്. എനിക്ക് മനസിലാകും.

എല്ലാവരും അങ്ങനെയല്ലേ? അവൻ നെറ്റി ചുളിച്ചു.

അവൾ അർത്ഥം ഗ്രഹിച്ചു.

അല്ല. അവൾ പറഞ്ഞു: "കൂടുതൽ പേരും പന്നികളാണ്.

ഞാൻ പന്നിയല്ല. ഉൽകൃഷ്ടമായവൾ ."

ക്ഷമ

[Translations from English collection...]

പൂച്ചകളുടെ ക്ഷമ ഞാൻ കണ്ടിട്ടുണ്ട്.

മീൻ കഷണത്തിന് വേണ്ടി കാത്തിരിക്കുന്ന പൂച്ചകൾ.

അമ്മ മീൻ തുണ്ടങ്ങൾ എറിഞ്ഞുകൊടുക്കാതെ

അവനെ അവിടെതന്നെ ഇരുത്തും.

അവസാന നിമിഷം വരെ.

പിന്നെ ഒരെണ്ണം എറിഞ്ഞുകൊടുക്കും.

പൂച്ച ചാടി വീഴും.

അത് തിന്നുമ്പോഴുള്ള സന്തോഷം

എഴുതാൻ കഴിയില്ല.

പൂച്ചയുടെ കാത്തിരിപ്പിന്റെ സന്തോഷം.

അതിനേക്കാൾ നല്ല മീൻ നുറുക്കുകളില്ല.

അമ്മ പറഞ്ഞു: "മീൻ മാത്രമല്ല. വിശക്കുമ്പോൾ ആർക്കും എന്തും ആർത്തിയോടെ തിന്നാം.

ഉറുമ്പിന്റെ ക്ഷമയാണ് ക്ഷമ.

ഭക്ഷണം ഭാഗങ്ങളായി പരസ്‌പരം കൈമാറി കൊണ്ടുപോകുന്ന ഉറുമ്പുകൾ.” 

ഏഷണി

[Translations from English collection...]

ഞാൻ അവരെ ഭിന്നിപ്പിച്ചു.

അത് ഒരു നുണയായിരുന്നില്ല.

അതൊരു ചതിയായിരുന്നില്ല.

അത് സത്യമാണ്.

ചുറ്റുമുള്ളവർ സമ്മതിച്ചു തരില്ല.

അവർ പറയും, നീ നിങ്ങളെ തന്നെയാണ് കാണുന്നതെന്ന്.

അത് ശരിയല്ല.

അയാൾ ഒരു പിശാചാണ്.

മോഷണം മറച്ചുവെക്കുന്ന പിശാച്.

എന്റെ മുഖം ഞാൻ അയാളിൽ കാണുന്നില്ല.

 

അത് അയാൾ തന്നെയാണ്.

അയാൾ ഒരു തട്ടിപ്പ്കാരനാണ്.

എന്റെ അവനോടുള്ള ഏഷണിയായി നിങ്ങൾ കണ്ടോളു.

എനിക്ക് തെളിയിക്കാൻ കഴിയും.

ഏത് കോടതിയിലും തെളിയിക്കാൻ കഴിയും.

ജനങ്ങളുടെ കോടതിയിൽ

ദൈവത്തിന്റെ കോടതിയിൽ

ഞാൻ അയാളുടെ തട്ടിപ്പുകൾ നേരിട്ട്   കണ്ടിട്ടില്ല.

പക്ഷേ, തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്.

കണ്ണടച്ചാൽ തട്ടിപ്പ്.

അവന്  ഒരിക്കലും നല്ലവനാകാൻ കഴിയില്ല.

അവന്  ഒരിക്കലും നല്ലവനാകാൻ കഴിയില്ല.

പക്ഷേ, ഞാൻ നല്ലവൻ.

അതുകൊണ്ടാണ് അവന്റെ തട്ടിപ്പുകൾ എനിക്ക് മനസിലാകുന്നത്.

ചുറ്റുമുള്ളവർ തിരിച്ചാണ് പറയുന്നത്.

Wednesday, August 24, 2022

ആനന്ദാരാധന

[Translations from English collection...]

റോസിന്റെ ഇതളുകളെന്നില്ലായിരുന്നു.

റോസിന്റെ നറുമണം എന്നിലില്ലായിരുന്നു.

അവൾ പറഞ്ഞു: "അത് നിന്റെ ഉള്ളിന്റെ ഉള്ളിലാണ്."

ഞാൻ വിശ്വസിച്ചു. ഞാൻ ആരാധിച്ചു.

 

അവൻ ബൈബിളും ഗീതയും ഖുറാനുമായിരുന്നു.

അവൻ തന്നെയായിരുന്നു നിഘണ്ടുവും,

ഞാൻ വാക്കുകൾക്ക് വേണ്ടി പരതിയപ്പോൾ,

അവൻ പെയ്തിറങ്ങി.

ഒഴുകുന്ന വാൻഗോഗിയൻ  ചിത്രങ്ങളെപോലെ.

 

അവൾ ഒരു ദശപുഷ്പമായിരുന്നു.

ചിലപ്പോൾ ഒന്നായിരിക്കില്ല.

ചെറുപൂക്കളുടെ ഒരു കൂട്ടമായിരിക്കാം.

പത്ത് പൂക്കളെ ഒന്നായി പിടിച്ചുയർത്താം.

പക്ഷേ, പത്തായി പഠിക്കേണ്ടി വരും.

പ്രതിഫലനങ്ങൾ അവന്റെ മുഖത്ത് എഴുതുന്നു.

അവളുടെ ഓരോ നീക്കങ്ങൾക്കും 

അവന്റെ രസതന്ത്രം തിളങ്ങിക്കൊണ്ടിരുന്നു.

ഒന്നും മനഃപൂർവമായിരുന്നില്ല.

ഓരോ രസവും ആത്മാവിൽ ചാലിച്ച നിറങ്ങൾ.

കരച്ചിലിൽ നിന്നും ചിരിയിൽ നിന്നും

വേദനയിൽ നിന്നും നിസ്സംഗതയിൽ നിന്നും

തമാശകളിൽ നിന്നും നോട്ടങ്ങളിൽ നിന്നും

എല്ലാം ഞാൻ ആരാധിച്ചു.

 

മുമ്പൊരിക്കലും ഇങ്ങനെ ഒരു ഉൾവിളി ഉണ്ടായിരുന്നില്ല.

അതെന്നിൽ നഷ്ടപ്പെട്ടുപോയിരുന്നു.

ഞാൻ എല്ലാം ആരാധിച്ചു. 

എന്റെ മുറിയിൽ ഞാൻ അവനെ അലങ്കരിച്ചു.

ആത്മമിത്രമേ നിനക്കെല്ലാം അറിയാം.

അത് എന്റെ മാത്രം മുറിയാണ്.

എന്റെ ഹൃദയം. എന്റെ സത്ത.

അത് ഞാൻ തന്നെയാകുന്നു

Tuesday, August 23, 2022

അസൂയ

[Translations from English collection..]

അവളുടെ കൂടെ നടക്കുമ്പോഴും, 

എനിക്കവളെ കാണുന്നത് ഇഷ്ടമല്ല.

കാരണം അവൾ എപ്പോഴും സന്തോഷിച്ചിരിക്കുന്നു.

ഞാൻ സന്തോഷം അഭിനയിച്ചു.

അവളിൽ ഒന്നുമില്ല.

എങ്കിലും അവൾ ചിരിക്കുന്നു.

എന്നിൽ അസന്തുഷ്ടി ഉടലെടുത്തു.

ഭയമുള്ളവനായി അഭിനയിച്ചു.

അവളുടെ വിശ്വാസം തകർത്തു.

അവളെ മാനസികമായി പീഡിപ്പിച്ചു.

എങ്കിലും അവൾ ചിരിച്ചു കൊണ്ട് നടക്കുന്നു.

ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്നവനെന്ന്

മറ്റുള്ളവർ വിളിച്ചുകൊണ്ടിരുന്നു.

അസൂയക്കാരനെന്നും വിളിച്ചു കൊണ്ടിരുന്നു.

എനിക്ക് സന്തോഷം കണ്ടെത്താൻ

കഴിയാത്തതിന് കാരണം അറിയില്ല.

എന്നിൽ അത് ജനിച്ചപ്പോഴേ ഉണ്ടായിരുന്നു.

അത് കൂടുതൽ ഉറച്ചുകൊണ്ടിരുന്നു.

എനിക്കെന്താണ് കുറവ്?

എനിക്കെല്ലാമുണ്ട്.

പക്ഷേ, എന്തോ കുറവുണ്ട്. സന്തോഷം.

ആദ്യം വിശ്വാസം പിടിച്ചെടുത്ത്  

ഞാൻ അവളെ സംരക്ഷിക്കാൻ ശ്രമിച്ചു.

അവൾ അതിൽ വീണില്ല.

കൂടെ നിന്ന് ഓരോ കെണികൾ

ഞാൻ പണിതു.

അവളെ വീഴ്ത്താനുള്ള കെണികൾ.

അവൾ എല്ലാം ചിരിച്ചുകൊണ്ട് തള്ളി കളഞ്ഞു.

അവളുടെ ചിരി അവസാനിപ്പിക്കാൻ എനിക്കറിയാം.

എങ്കിലും അവളുടെ കൂടെ തന്നെ ഞാൻ നടക്കും.

കൂടെ നടന്നു അവളുടെ സന്തോഷമില്ലാതാക്കാം.

ഇതൊരു അസൂയയാണോ ?

സമത്വം ഇല്ല.

സമത്വമുണ്ടാക്കാൻ അവളെ ദുഃഖിപ്പിക്കണം.

അവൾ എന്ത് കണ്ടാലും ചാടി വീഴും.

അവൾക്ക് ഭ്രാന്താണ്.

എല്ലാ കെണികളും അവൾ പൊട്ടിച്ചെടുത്തു.

അതെ ഞാൻ അസൂയക്കാരൻ തന്നെ.

ലോകം കഷ്ടപ്പെടട്ടെ.

ക്രൂരതക്കാണ് കൂടുതൽ ആവശ്യക്കാർ.

ലോകം കറുപ്പാണ്.

കറുപ്പാണ് ആവശ്യം.

ഞാൻ ലോകത്തിന്റെ ഒപ്പമാണ്.

ലോകം എന്റെ കൂടെയാണ്.

മഹാമനസ്കത

[Translations from English collection...]

വേദന സഹിക്കാനാകാതെ,

ഒരു മനസുഖത്തിന്‌,  

അവൻ എല്ലാം കൊടുത്തു.

അവന്റെ ദാനശീലമല്ല.

നിങ്ങളുടെ മുഖം അവന്റെ തിളങ്ങുന്ന

വേഷത്തിൽ പ്രതിഫലിച്ചതാണ്.

 

എങ്കിൽ പിന്നെ അവനേക്കാൾ പരോപകാരി.

നിങ്ങൾ തന്നെയായിരിക്കും.

നിങ്ങൾക്ക് അത് മനസ്സിലാവുകയില്ല.

അവന്റെ വാക്കുകളിലൂടെ എല്ലാമവൻ കൊടുത്തു തീർത്തു.

വാക്കുകൾ രക്തവും സത്യവുമായിരുന്നു.

അതവൾക്ക് ആദ്യം അനുഭപ്പെട്ടില്ല.

അവന് മറ്റു വഴികൾ ഇല്ലായിരുന്നു.

അവളുടെ കടലിലേക്കവൻ എടുത്ത് ചാടി.

സന്തോഷത്തിന്റെ കടൽ.

 

നിരാശയെ മറികടന്നെല്ലാം അർപ്പിച്ചു.

വലിയ വൈരക്കൽ ഖനിയിൽ നിന്നല്ല.

തിളങ്ങുന്ന ഒരു ചെറുകുമ്പിളിൽ നിന്ന്.

അവളുയർത്തിയ തീനാളങ്ങളിൽ നിന്ന്.

Thursday, August 18, 2022

നിസ്സംഗത

[Translations from English collection...]

എനിക്കത് വേണം

അവൾക്കും അവനുമത് വേണ്ട.

എല്ലാവർക്കുമത് വേണം.

അവളും അവനും നിർമ്മിച്ച ആവശ്യമല്ല.

അവർ നിസ്സംഗരായിരുന്നു.

നിസ്സംഗരായി കാണപ്പെട്ടു.

അഭിനയിക്കുന്നതോ ഭാവിക്കുന്നതോ ആയിരുന്നില്ല.

അവർ അങ്ങനെയാണ്.

എന്താണോ സത്യം

അത് സത്യമായിരിക്കണം.

എന്താണോ തെറ്റ്

അത് തെറ്റായിരിക്കണം.

ഗർവില്ലാതെ നിഷ്കളങ്കരായവർ.

അവനറിയാം അവന്റെ നിസ്സംഗത.

അവൾക്കും.

ജീവിതം മുഴുവൻ നിസ്സംഗതയിലായവർ.


 


ആവേശം

[Translations from English collection...]

അയാൾ വലിയവനായി അഭിനയിക്കുന്നതല്ല.

ചെറിയവനായും അഭിനയിക്കുന്നില്ല.

അയാളുടെ ആവേശ കലാജീവിതം,

അയാളുടെ ഭാവനയിൽ വിടരുന്ന ലോകത്തിൽ.

ഇതൊരു ചെറിയ കവിതയല്ലേ?


ആഗ്രഹം

[Translations from English collection...]

ആർക്കുമില്ല.

എന്റെ പ്രശ്നമല്ല.

മറ്റുള്ളവരുടെ വികാരങ്ങൾ തുലയട്ടെ.

എനിക്കെല്ലാം വേണം.

എന്റെ ആഗ്രഹത്തെ നേടാൻ ഞാൻ

എന്തും ചെയ്യും.

ആര് പറഞ്ഞു, ഞാൻ

അർഹിക്കുന്നില്ലെന്ന്.

എന്റെ ആഗ്രഹത്തിനാണ് പ്രാധാന്യം.

ഞാൻ ആരെയും അപമാനിക്കും.

അങ്ങനെയല്ല. തിരെഞ്ഞെടുത്ത ചിലരെ.

വേറെ വഴിയില്ല.

അത്യാഗ്രഹി എന്ന് വിളിച്ചോളൂ.

ആർക്കാണ് അത്യാഗ്രഹം ഇല്ലാത്തത്?

എല്ലാവരും അത്യാഗ്രഹികളാണ്.

എനിക്കുമുണ്ട്.

അവർ മറച്ചു പിടിക്കുന്നു.

ഞാൻ തുറന്നു പറയുന്നു.

കാരണം ഞാൻ കുട്ടിയാണ്.

ഇതെല്ലാം എന്റെയാണ്.

നിങ്ങൾക്കെന്ന ചോദ്യം ചെയ്യണമെന്നുണ്ടോ?

നിങ്ങളോട് എനിക്ക് നൂറ് ചോദ്യങ്ങളുണ്ട്.

നിങ്ങൾക്ക് ഉത്തരം മുട്ടും.

എനിക്കധികാരമുണ്ട്.

ഞാനാണ് ഇത് നടത്തികൊണ്ടുപോകുന്നത്.

എനിക്ക് ആവശ്യമുള്ളത് ഞാൻ എടുക്കും.

സ്വാർത്ഥതയെന്ന് വിളിച്ചോളൂ.

അങ്ങനെ തന്നെയാണ്.

ഞാൻ ഇതിനെ വ്യക്തമായ

തീരുമാനമെന്ന് വിളിക്കുന്നു.

വ്യക്തതയുള്ള സ്വപ്നം.

മറ്റുള്ളവരുടെ നിഷേധം.

അതവരുടെ നരകം. എന്റെയല്ല. 

കവിക്ക് ജന്മദിനാശംസകൾ

[Translations from English..]

ഞാൻ നിനക്ക് വേണ്ടി എഴുതുന്നു.

നീ ലോകമാകുന്നു.

ലോകമെല്ലാമാകുന്നു.

ലോകം വാക്കുകളിൽ ഒളിഞ്ഞിരിക്കും.

ലോകം ഭാവനയിൽ വിടരും.

നിന്റെ ലോകം.

എന്റെയും. 


പിശുക്കൻ

പണമുള്ളവർ പലകാര്യങ്ങളും ചെയ്യുന്നു.

അവർ ധാരാളമായി പണം എറിയുന്നു.

ഞാൻ ധനവാനാണോ?

ആയിരിക്കാം.

അതിന്റെ അളവ്കോൽ അറിയില്ല.

ധനവാനോളം ധനവാനല്ല.

ഒന്നാം ധനവാനാകുമ്പോൾ കൊടുക്കാം.

അതുവരെ കൂട്ടിവെക്കാം.

കുന്നോളം കൂട്ടിവെക്കാം.

പിശുക്കനെന്നു വിളിച്ചോളൂ.

ദൈവം കൂട്ടിവെക്കുന്നവർക്ക് വീണ്ടും കൊടുക്കും.

അവർക്ക് തന്നെ കുന്നോളം കൊടുക്കും.

ദൈവത്തിന്റെ വാക്കുകൾ ഞാൻ പിൻതുടരുന്നു.

എന്നെ പിശുക്കനെന്ന് വിളിച്ചോളൂ.

എനിക്ക് വേദനയില്ല.

കൊടുക്കുന്നതിൽ ഒരു സന്തോഷവുമില്ല.

കൂട്ടിവെക്കുന്നതിലാണ് സന്തോഷം.

എനിക്കെന്ത് ചെയ്യാൻ കഴിയും.

ഞാൻ ഇങ്ങനെയൊക്കെയാണ്.


ആഡംബരഘോഷം

അവർ എന്നെ കലാകാരനെന്ന് വിളിക്കുന്നു.

അതെ, ഞാൻ കലാപ്രദർശനത്തിനു

വേണ്ടി പണം ചെലവാക്കുന്നു 

എന്നെ പൊള്ളയായ മനുഷ്യനായി നിങ്ങൾ കണ്ടോളു.

ഞാൻ ബാഹ്യസൗന്ദര്യത്തിനു പണം ചെലവാക്കുന്നു.

ആന്തരീക സൗന്ദര്യം എനിക്കാവശ്യമില്ല.

അവർ പറയുന്ന സൗന്ദര്യം എനിക്കറിയില്ല.

എന്റെ കൂടെ ആരും കരയണമെന്നില്ല.

ആടാനും പാടാനും എന്റെകൂടെ വരൂ.

ചിരിക്കാൻ എന്റെ കൂടെ വരൂ.

ഞാൻ അവരെ സന്തോഷിപ്പിക്കുന്നു.

അവർ ചിരിക്കുന്നു. ഞാൻ സന്തോഷിക്കുന്നു.

ചിലർ എന്നെ വേശ്യയെന്ന് വിളിക്കുന്നു.

അങ്ങനെയെങ്കിൽ അത് വലിയ പദവിയാകണം.

മോശം ദിനങ്ങളെ കുറിച്ച് ചിന്തിക്കാനാവില്ല.

പൊള്ളയായ എനിക്ക് ചിന്തിക്കാനാവില്ല.

ഒഴുകാനും കഴിയില്ല.

ശക്തനായ നീ എന്നിലൂടെ ഒഴുകൂ


നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...