Wednesday, August 17, 2022

ഓർമ്മ

നിങ്ങൾ കാണുന്നതല്ല നിങ്ങൾ ഓർക്കുന്നത്.

നിങ്ങൾ കേൾക്കുന്നതല്ല നിങ്ങൾ ഓർക്കുന്നത്.

നിങ്ങൾ തൊടുന്നതല്ല നിങ്ങൾ ഓർക്കുന്നത്.

പിന്നെ എന്താണ്? നിങ്ങളെ തൊടുന്നതെന്തോ അത് നിങ്ങൾ ഓർക്കും.

 

എല്ലാ കഥകളുമല്ല, എല്ലാ പ്രവർത്തിയുമല്ല.

ചില പ്രവർത്തികൾ ചിലർക്ക് പ്രിയപ്പെട്ടത്.

അത് നിങ്ങൾക്ക് സാധാരണം.

ആരെങ്കിലുമായി നിങ്ങൾക്കതിനെ ബന്ധപ്പെടുത്താമൊ?

ബന്ധംകൊണ്ടുള്ള ഓർമ്മയെന്ന് വിളിക്കാം.

 

ഓർമ്മ ചെപ്പിലേക്ക് ചൂണ്ടുവിരൽ.

ചിലപ്പോൾ നിങ്ങൾക്ക് ഒരു നേരിയ ഓർമ്മ.

മറ്റു ചിലർക്ക് ശക്തമായ ഓർമ്മ.

എങ്ങനെ മനസ്സിൽ കയറിയെന്നത്

ഓർമ്മ പുറത്തുവരുന്നതിന്റെ

രാസ തന്ത്രം.

 

ചിലപ്പോൾ ചില നിമിഷങ്ങൾ.

ചിലപ്പോൾ മണിക്കൂറുകൾ.

അതിന്റെ തീഷ്ണത ഒരിക്കലും അവസാനിക്കില്ല.

അനന്തര ഫലവും മറ്റൊന്നുമല്ല.

അത് കല്ലുകളിൽ കൊത്തിവെക്കപ്പെടുന്നു.

പൊടികാറ്റിൽ കല്ലുകൾ മൂടപ്പെടുന്നു.

 

ശ്വാസത്തെ തടയാൻ ആർക്കുമാകില്ല.

പക്ഷെ ഓർമ്മകൾ സൂക്ഷിക്കുന്നത്

മനുഷ്യന്റെ തീരുമാനം.

ചരിത്രങ്ങൾ കൊത്തിവെക്കാൻ. 

കല്ലുകൾ നിന്ന് കൊടുക്കുന്നു.


No comments:

Post a Comment

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...