Saturday, August 6, 2022

അപരിചിതർ - അലഞ്ഞു നടക്കുന്ന ആത്മാക്കൾ

[സ്ട്രൈഞ്ചേഴ്‌സ് - ദി വാൻഡറിങ് സോൾസ് എന്ന ആംഗലേയ കവിതയുടെ വിവർത്തനം ]

വർഷങ്ങൾക്ക് മുമ്പ്  നമ്മൾ മറ്റൊരു

ശൂന്യാകാശത്ത്  കണ്ടുമുട്ടി.

നീയുമെന്നെ കണ്ടു.

നമ്മൾ സംസാരിച്ചില്ല.

നിന്റെ പേര് ഞാനവിടെ കണ്ടു.

നീ എന്റെ പേരും കണ്ടു.

എങ്കിലും ഉറപ്പില്ല. അത് മറ്റാരെങ്കിലും ആകാമല്ലോ.

പക്ഷേ, ആഴത്തിൽ എവിടെയോ നമ്മൾ മനസിലാക്കി.

അത് നമ്മൾ തന്നെ.

കയ്യിൽ ചോരകൊണ്ട് എഴുതിയത് മാഞ്ഞു പോവുകയില്ലല്ലോ.

നമ്മൾ സംസാരിച്ചില്ല.

നമ്മൾ അപരിചിതരായിരുന്നു.

നമ്മൾ അവിടെയെത്തിയത് ആരുടേയും നിർബന്ധം കൊണ്ടല്ല.

ആരും തള്ളി വിട്ടതല്ല.

അതൊരു യാദൃശ്ചികത മാത്രമായിരുന്നു.

പേരുകൾ മാഞ്ഞു പോയിട്ടില്ലെങ്കിൽ

ഇപ്പോഴും എനിക്കത് തെളിയിക്കാൻ കഴിയും.

അകലെയിരുന്ന് നീ അവരുടെ വിദ്യാർത്ഥിയായി.

മറ്റൊരു കോണിൽ ഞാനും.

വാക്കുകൾക്ക് അതീതമായി നമ്മൾ അറിഞ്ഞു.

ശബ്ധമില്ലാതെ നമ്മൾ അറിഞ്ഞു.

അലഞ്ഞു നടക്കുന്ന ആത്മാക്കളുടെ രോദനം.


No comments:

Post a Comment

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...