Sunday, August 7, 2022

പ്രതിപക്ഷം - നാലാം ലോകം

എല്ലാവരും പറയുന്നു, ഭരണാധികാരികൾ ശക്തരാണെന്ന്.

ഭരിക്കുന്നവർ പറയുന്നു അവരുടെ അവസ്ഥ മനസിലാക്കാൻ.

നമ്മുക്ക് പ്രതിപക്ഷത്തിന്റെ ആവശ്യമുണ്ടോ?

മാധ്യങ്ങളെക്കാൾ നല്ല പ്രതിപക്ഷമുണ്ടോ?

അല്ലെങ്കിൽ പിന്നെ ആരാണ്?

പക്ഷെ മാധ്യമങ്ങൾ എല്ലാവരെയും ഭരിക്കുന്നു.


അധികാരം നിങ്ങളുടെ കയ്യിലാണ്.

നിങ്ങളാണ് എല്ലാം ഭരിക്കുന്നത്.

നിങ്ങൾ മനസുകളെ ഭരിക്കുന്നു.

ജനങ്ങൾക്ക് വേണ്ടി നിങ്ങൾ നിറങ്ങൾ

അടിച്ചു വാർത്തകൾ  ഇറക്കുന്നു.

നിറം കൊടുക്കൂ ശരികൾക്ക് വേണ്ടി.

സത്യത്തിനു വേണ്ടി പാട്ടുകൾ പാടൂ.

പ്രതിപക്ഷമാകൂ.

 

ഭരിക്കുന്നവരേക്കാൾ നല്ലവർ.

ഭരിക്കുന്നവർ ഭരിക്കട്ടെ.

നിങ്ങൾ നക്ഷത്രങ്ങളുടെ അടിവസ്ത്രങ്ങൾ അന്വേഷിച്ചു പോകാതിരിക്കൂ.

അവയ്ക്ക് തിളക്കമുണ്ട്.

അതവിടെ കിടക്കട്ടെ.

അത് കുഴിച്ചെടുക്കേണ്ട.

 

കുഴിമാടങ്ങളിൽ മറഞ്ഞു കിടക്കുന്ന

വേദനകൾ പുറത്തുകൊണ്ടു വരൂ.

എന്തുകൊണ്ട് അത് മറഞ്ഞു കിടക്കുന്നു?

അവിടെ കുഴിക്കൂ.

കുഴിമാടങ്ങളല്ല, അതിന്റെ കാരണങ്ങൾ.

അവിടെയാണ് കുഴിക്കേണ്ടത്.

 

പുതിയ നാലാം ലോകം സൃഷ്ടിക്കൂ.

അതിനെ അഞ്ചാം ലോകമെന്നോ

മനുഷ്യന്റെ ആറാം ഇന്ദ്രിയമെന്നോ വിളിക്കൂ.

എന്തെങ്കിലും വിളിക്കൂ...

 

അധികാരികൾ സന്തോഷിക്കില്ല.

നിങ്ങൾ അവരെ സന്തോഷിപ്പിക്കേണ്ട.

അവർക്ക് പണികൾ ചെയ്യാൻ അടിമകൾ ഉണ്ടാകും.

അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നവർ.

നിങ്ങൾ മറ്റൊരു സുഗന്ധം  ചൊരിയു.

ആ സുഗന്ധം ജനങ്ങൾക്ക് ആശ്വാസം നൽകട്ടെ.

യഥാർത്ഥ മാധ്യമ ശക്തി.

നിങ്ങൾക്ക് ചെയ്യാൻ കഴിയും. നിങ്ങൾക്ക് മാത്രമേ ചെയ്യാൻ കഴിയൂ.

നിങ്ങൾക്ക് ചെയ്യാൻ കഴിയും. നിങ്ങൾക്ക് മാത്രമേ ചെയ്യാൻ കഴിയൂ.

No comments:

Post a Comment

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...