Tuesday, April 7, 2020

വെള്ളം (H2O)

രണ്ട്  ഹൈഡ്രജൻ പരമാണു; 
വട്ടത്തിലുള്ളോരോക്സിജനാൽ,
ലയിക്കുമീ താപവേദനയിൽ;
ഒഴുകിയെത്തും  കണ്ണീരുപ്പോൽ,
വെള്ളമെന്നത് സത്യ ശാസ്ത്രം.

രണ്ട്  ഹൈഡ്രജനണുക്കളും,
ഒരോക്സിജൻ പരമാണുവും, വെറുതെയങ്ങി-
രുന്നപ്പോൾ വെള്ളമായതല്ല സഹോ,
കല്ലു മുള്ളു നിറഞ്ഞ വഴി;
താപയാന്ത്രിക ശാസ്ത്രമേ.

വെറുതെയിരിക്കുമീ  ജീവദ്രാവകം.
താപമർദ്ദത്താൽ നീരാവി,
തണുത്ത വിറച്ച ഹിമയുഗത്തിൽ;
കുറയുമീ ചലനോർജ്ജ രസതന്ത്രമാണത്. 
താപയാന്ത്രികാവസ്ഥകളാൽ,
മാന്ത്രികരോ പരമാണുക്കൾ? 


[Note : Dedicated to Aby Jose Sir, Chemistry teacher, Thrissur.]

തീനാളത്തിന്റെ നൃത്തം

നിന്റെ തീക്കളിക്ക് ഒരു കാരണമുണ്ടല്ലോ
തീക്കളി തിരഞ്ഞെടുത്തത് തീയല്ലല്ലോ

ഒരു മഴയ്ക്കും ചിലത് കെടുത്താനാകില്ല
ഒരു തീനാളത്തിനും ചില  മഴയെ തടുക്കാനാകില്ല

ഭൂമിയുടെ അടിത്തട്ടിലെന്നപ്പോൽ
ഗർഭപാത്രത്തിലെ ഭയപ്പെടുത്തുന്ന യുദ്ധമായ്
വാക്കുകൾ ഒഴുകുന്നത് നിൻ കളിതൊട്ടിലിൽ

കാറ്റു വീശുമ്പോൾ, വീശി  കത്തുന്നവൻ
തണുപ്പിൽ  സ്നേഹക്കൂട്  പണിയുന്നു
കാലഭേദങ്ങളിൽ അവൻ നൃത്തം തുടരുന്നു
കാലഭേദവും നീ തന്നെ; കാരണവും നീ തന്നെ

Thursday, April 2, 2020

ഞാൻ ഭൂമിയോ വേശ്യയോ ? (2018)

ദേശത്ത് ആദ്യം എത്തിയത് ആരാണ്?
ഇവിടെ ആരുമുണ്ടായിരുന്നില്ല.
ഞാനാണ് ആദ്യം എത്തിയത് .
ദേശത്ത് ആദ്യം എത്തിയത് ആരാണ്?
ഒന്നുമില്ലായിരുന്നു.
കാട്ടിൽ ജീവിക്കാകഴിയാതെ,
അവൻ കഷ്ടപ്പെടുമ്പോഞാഎത്തി.
ശരിക്കും ഞാനാണ് ആദ്യം എത്തിയത്.
എല്ലാം ശരിയാക്കി നേരെയാക്കി;
ഫലത്തിൽ ആദ്യം എത്തിയത് ഞാതന്നെ.
ദേശത്ത് ആദ്യം എത്തിയത് ആരാണ്?
ഒന്നുമില്ലായിരുന്നു.
കാടിനെ നാടാക്കിയത് ഞാനാണ്.
ഇപ്പോഴാണ് കാര്യങ്ങളൊക്കെ നേരെയായത്;
ആദ്യം എത്തിയത് ഞാൻ തന്നെ.
ദേശത്ത് ആദ്യം എത്തിയത് ആരാണ്?
ഒന്നുമില്ലായിരുന്നു.
ഒന്നുമില്ലാതെ മുരടിച്ച നാടിനെ,
നഗരമാക്കിയത് ഞാനാണ്.
വികസിപ്പിച്ചത് ഞാനാണ്.
ആദ്യം എത്തിയത് ഞാൻ തന്നെ.
ദേശ ഭൂമി:- " എല്ലാ മരുന്നുകളും ഞാൻ കഴിച്ചിട്ടുണ്ട്;
പേടിക്കേണ്ട. എന്നാലും ഞാൻ ഇന്നും കന്യകയാണ്, പ്രളയ ജലത്താലൊന്ന് കുളിച്ചു കുറിതൊട്ട് നിൽക്കുന്നുവെന്നേയുള്ളൂ."

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...