Wednesday, February 14, 2024

നുണ

മുകളിലെ നുണ

താഴെ സത്യമാകുമോ?

കൂടുതൽ നുണ പറയുന്നവർ 

കൂടുതൽ നുണകൾ വിശ്വസിക്കുന്നു.

പിന്നെ നിഷ്കളങ്കരും

വിഡ്ഢികളും

അവരോട് ചേരുന്നു

നുണ വലുതാകുന്നു

നുണ മലയാകുന്നു.

മതമാകുന്നു.

മലയാകുന്ന മതം

സത്യമാകാതിരിക്കുമോ?

എല്ലാവരും പറയുന്നതല്ലേ?

ഡോക്ടമാരും ശാസ്ത്രജ്ഞരും

കൂടെകൂടി

അപ്പോൾ നുണ സത്യം തന്നെ.

രാജ്യ നേതാക്കൾക്കും

തൂക്കമാണ് പ്രിയം

നുണ മലകൾ

മലകൾ കുന്നുകളെ പ്രസവിക്കുന്നു.

എന്നും കേൾക്കുന്ന നുണകൾ

പാട്ട് പോലെ സുഖമാണത്രേ.

സത്യം വേദനിപ്പിക്കും.

നുണ സത്യമാകുമോ?

സത്യം നുണയാകുമോ?

ആര് പറയുന്നതാണ് സത്യം?

ദൈവമെന്ന നുണ

സാത്താനെന്ന നുണ

പ്രേതമെന്ന നുണ

ശാസ്ത്രമെന്ന സത്യം

തെറ്റിയാൽ തെറ്റെന്ന് പറയുന്ന

ഒരേ ഒരു സത്യം

അത് ശാസ്ത്രം.

മനുഷ്യനെന്ന സത്യം

മൃഗമെന്നത് സത്യം

പ്രകൃതിയെന്ന സത്യം

എല്ലാം സാഹിത്യമെന്നത് സത്യം

Friday, February 9, 2024

വർഗീയ വിഷം പുരളാത്ത ഇടങ്ങൾ

 

ദൈവത്തിൻ മുന്നിൽ പലതായി

പകയായി പള്ളികൾ കെട്ടി പണിതീടുന്നു.  

പലതായി പൂജകൾ നടത്തീടുന്നു.

ചിന്നിച്ചു ഭിന്നിച്ചു പൂജകളോരോന്നും

പലതായി പകയായി ഉയർന്നീടുന്നു.

എങ്കിലും പ്രത്യാശ ഒന്നിക്കുവാൻ.

ഒന്നാണ് നമ്മൾ ഒന്നാണ് നമ്മൾ

ബാറിന് മുന്നിൽ ഒന്നാണ് നമ്മൾ

റമ്മിന് മുന്നിൽ ഒന്നാണ് നമ്മൾ

കിക്കിനും മുന്നിൽ ഒന്നാണ് നമ്മൾ.

ഒന്നിൽ നിർത്തിയാൽ ഒന്നായിടും

മോന്താൽ കൂടിയാൽ രണ്ടായിടും

പിന്നെയും മോന്തിയാൽ അടിയായിടും.

 

ഒന്നായ പൊതുവിടമൊന്നുമാത്രം

കളിക്കളമാണല്ലോ സ്വർഗ്ഗഭൂമി.

പന്തു കളിയിൽ ഒന്നാണ് നമ്മൾ,

ഹിന്ദു ഗോളെന്ന് ചൊല്ലാതെ നമ്മൾ,

മുസ്ലിം ഗോളെന്ന് ചൊല്ലാതെ നമ്മൾ,

ഒന്നായി നമ്മൾ കയ്യടിച്ചു.

ഒന്നായ പൊതുവിടമൊന്നുമാത്രം

കളിക്കളമാണല്ലോ സ്വർഗ്ഗഭൂമി.

കളിക്കളമാണല്ലോ സ്വർഗ്ഗഭൂമി.

കളിക്കളമാണല്ലോ സ്വർഗ്ഗഭൂമി.

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...