Sunday, December 8, 2013

മഞ്ഞു മേഘമായ്.രാത്രിയോ പകലോ എന്നറിയില്ല
ചന്ദ്രനോ സൂര്യനോ  എന്നറിയില്ല
ഓടിയൊളിച്ചു തണൽമരങ്ങൾക്കിടയിലൂടെ
ബഹുനില മന്ദിരങ്ങൾക്കിടയിലൂടെ
പ്രകാശ ഗോളം എന്നെ തേടിയലഞ്ഞു
ഓടിയൊളിച്ചു വീടിന്നുള്ളിൽ
എത്തിനോക്കി കതകിൻ വിടവിലൂടെ
കള്ളനും പോലീസും കളിക്കുകയല്ല
പ്രകാശ ഗോളം എന്നെ തിരഞ്ഞെത്തി
ഒളിക്കാനിടമില്ലെനിക്ക്
കുളത്തിനടിയിലോ കിണറങ്കിലൊ
മണ്ണിനടിയിലോ മുനിമടയിലോ
അതോ അമ്മയുടെ  ഗർഭപാത്രത്തിലോ
പ്രകാശ ഗോളം എന്നെ തിരഞ്ഞെത്തി
പ്രകാശ ജ്വാലയിൽ ഞാൻ മഞ്ഞു മേഘമായ്.


Sunday, October 20, 2013

അതിരുകൾ എവിടെ

ശരികൾക്കിടയിലൂടെ  തെറ്റുകൾ  അന്വേഷിക്കും മനുഷ്യന്,
തെറ്റുകൾക്കിടയിലൂടെ ശരികൾ അന്വേഷിക്കും മനുഷ്യന്,
അറിയുന്നതെന്താണെന്ന് അറിയില്ലല്ലോ ശിവ !
അറിയാത്തതെന്താണെന്ന് അറിയില്ലല്ലോ ശിവ !

Saturday, August 24, 2013

ഉരുണ്ട ഭൂമി

ശാസ്ത്രം പഠിപ്പിച്ചു

     ഭൂമി  ഉരുണ്ടെതെന്നു

കണ്ണുകൾക്ക്‌ വിശ്വാസമായില്ല

    പരന്ന ഭൂമിയിൽ   ഉരുണ്ടു നടന്നു

ഉരുണ്ട ഭൂമിയിൽ  പരന്നു നടന്നു

 

വെളുമ്പനെ കണ്ടു, കറുമ്പനെ കണ്ടു

     കുറുമ്പനെ കണ്ടു

കണ്ണുകളെ വിശ്വസിപ്പിച്ചു

     കാതുകളെ അറിയിച്ചു

 

ബുദ്ധിയെ ബോധിച്ചു

      ബോധത്തെ വരിച്ചു

കിഴക്കുനിന്നു പടിഞ്ഞാറിലേക്ക്

      പടിഞ്ഞാറിൽ നിന്നും കിഴക്കിലേക്ക്

      ഒഴുക്ക് തന്നെ

ഉരുണ്ട ഭൂമിയിൽ  ഉരുണ്ട്  ഉരുണ്ട്

നിലാ പ്രണയം


പൂർണ്ണ ചന്ദ്രനെന്നിൽ
      വാക്കുകളുടെ വേലിയേറ്റം സൃഷ്ടിച്ചു
 
നിലാ ചന്ദ്രനെന്നിൽ
      സ്വപ്നങ്ങകളുടെ   ഘോഷയാത്ര സൃഷ്ടിച്ചു
 
വള്ളങ്ങൾ  തിരമാലക്കു  മീതെ
      നൃത്തം ചെയ്തു
 
നിലാവത്ത്  ഞാൻ തിരയുന്നു
      ഭാവ ഭേദങ്ങൾ
 
ചന്ദ്രമുഖി എന്നിൽ പ്രണയം
പെയ്തു
 
 പ്രണയമഴയത്ത്   ഞാൻ
    എന്നെ തിരയുന്നു അറിയുന്നു

Wednesday, July 17, 2013

തീരം തേടി


തീരം തേടിയ ഓളങ്ങളോ

മണ്ണിന്റെ  രുചി തേടിയ വേരുകളോ

സൂര്യനെ നമിച്ച പുഷ്പങ്ങളോ

ശുദ്ധവായു  തഴുകിയെത്തിയ  തളിരിലകളോ

ഇളം കാറ്റിൽ  ഉല്ലസിച്ച  മുടിയിഴകളോ

കൊടും കാട്ടിലെ വൻമരങ്ങളോ

മലമുകളിലെ ശിലാ ശികിരങ്ങളോ   

വെട്ടിത്തിളങ്ങുന്ന ജലപ്രവഹാമോ

എല്ലാം എൻ മോഹകടലിൽ

ആവേശ തിരയുണർത്തുന്നു

Saturday, July 6, 2013

കാഴ്ചപ്പാട്


അറിവ് തന്നെ അറിവ് കേട്‌
കഴിവ് തന്നെ കഴിവ് കേട്‌
ബുദ്ധി തന്നെ ബുദ്ധിയില്ലായ്മ
ബോധം തന്നെ ബോധമില്ലായ്മ
ശക്തി തന്നെ ശക്തിയില്ലായ്മ
വിശ്വാസം തന്നെ അന്ധ വിശ്വാസം
കാഴ്ച തന്നെ കാഴ്ച്ചക്കുറവ്
                    
 --- അത് അങ്ങനെ ---  


--- ഇത് ഇങ്ങനെ ---
അറിവുകേട്‌ തന്നെ അറിവ്
കഴിവ് കേട്‌  തന്നെ കഴിവ്
ബുദ്ധിയില്ലായ്മ  തന്നെ ബുദ്ധി
ബോധമില്ലായ്മ  തന്നെ ബോധം
അന്ധ വിശ്വാസം  തന്നെ വിശ്വാസം
കാഴ്ച്ചക്കുറവ്   തന്നെ കാഴ്ച

Friday, July 5, 2013

ക്യാമറ കണ്ണുകൾ


അതിവിദൂര കാഴ്ചയിൽ മനുഷ്യരും മൃഗങ്ങളും;
വിദൂര കാഴ്ചയിൽ കറുമ്പനും വെളുമ്പനും;
ദൂരക്കാഴ്ചയിൽ സ്ത്രീയും പുരുഷനും;
നേർക്കാഴ്ചയിൽ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും;
ഉൾക്കാഴ്ചയിൽ ഒരു പ്രതിബിംബം മാത്രം.
ദീപക്കാഴ്ചയിൽ തിളങ്ങുന്ന മനുഷ്യ;
പട്ടണ കാഴ്ചയിൽ ബഹുനില മന്ദിരങ്ങൾ.
ഗ്രാമ കാഴ്ചയിൽ ബഹുനില മനുഷ്യർ.
സൂക്ഷ്മ ദർശനിയിൽ അവനും അവളും ശരിയല്ല.
കണ്ണാടി കാഴ്ചയിൽ ഞാൻ ശരി മാത്രം;
കണ്ണാടി മിനുക്കിയാൽ മങ്ങിയ മുഖമോ?
അത് കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെട്ടിട്ടോ?
അതോ കണ്ണാടിക്ക് തിളക്കം നഷ്ടപ്പെട്ടിട്ടോ?

പ്രണയ മിഴികൾ

ഇടനാഴിയിൽ  പെരുമഴയളോളം
ഗതകാലസ്മരണകൾ   
വർഷങ്ങളോളം  ലോലമാം
എൻ  ഹൃദയത്തെ
പറയാതെ പ്രണയിച്ചു
ആത്മ ഗീതമെഴുതിയതല്ലെ
മിഴികളിലുടെ പ്രണയമറിഞ്ഞതല്ലേ
സ്വപ്നങ്ങളെ മെതിച്ചു
നിശബ്ദമായി പ്രണയിച്ചു
നോവിച്ച് വിടചൊല്ലിയതെന്തിനു
കാത്തിരിപ്പിന്  വേദനയുടെ സുഖമറിയിക്കാനോ

സ്വപ്ന ഭംഗം

ദേവരാഗം  പെയ്തിറങ്ങിയ
മഞ്ഞു മാസരാവിൽ
സപ്ന യാത്രകളെന്നെ
പാതി നിദ്രയിൽ  മയക്കി
നിദ്ര സ്വർഗത്തിലെനിക്കെന്നും
പൂനില മഴയെങ്ങിലും
നിദ്രയെ ഭേദിച്ചു, മിന്നലായി
നോവിൻറെ  പെരുമഴ

Thursday, July 4, 2013

തനിച്ചല്ല ഞാൻ


 
അദ്വൈത ഗോപുരത്തിൻ
ആകാശ കോട്ടയിൽ
തനിച്ചായ് ഇഴഞ്ഞു  നീങ്ങി
കാർ  മേഘങ്ങൾക്കിടയിലൂടെ
മഞ്ഞു മേഘങ്ങൾ തേടിയുള്ള യാത്രയിൽ
തളിർ കാറ്റായി, കുളിർ കാറ്റായി
മേഘങ്ങളേ തഴുകി നീങ്ങവേ
സുര്യകിരങ്ങൾ പതിഞ്ഞു
പിളർന്ന അപ്പൂപ്പൻ താടികളെനിക്ക്
തുണായി എത്തി
അദ്വൈത കോട്ടയിൽ