Tuesday, October 24, 2023

ലോപിത മോഹം - തുള്ളൽ ശൈലിയിൽ

തളിരിലയോളം തരളിതമായൊരു,

ലാളന ലീല മാനവ മോഹം.

ലോചനമായൊരു ലോഭന മോഹം,

ലോലിതമായൊരു ലോഭന മോഹം.

വിചാര വികാര ലോപിത ലോകം.

അതി മോഹിത ലോപിത ലോകം.

രൂഢത രൂപക ശിലയിൽ ചിത്രം.

ജലരേഖിത –

ജലരേഖിത മാനവ കനവിൻ ചിത്രം,

നീരജമനുജൻ തളിരിലനീരൊലി.

കൂണിത താമര തളിരിലനീരൊലി.

തളിരിലയോളം തരളിതമായൊരു,

ലാളന ലീല മോഹന രാഗം.

ലോപിത ലോപിത ലോപിത ലോകം.

ലാളന ലീല മോഹന രാഗം.

ലോപിത ലോപിത ലോപിത ലോകം.

Thursday, September 21, 2023

കേരളത്തിന് സ്വാഗത ഗാനം - Option 2 - Medium

പച്ചപർവത നിരകൾക്കിടയിൽ തിളങ്ങും സൂര്യൻ

നദികളിൽ ഒളിമിന്നലായി കേരസൂര്യൻ

കേര പ്രണയമായ്, തീരം തഴുകി തഴുകി ഒഴുകീടുന്നു.

നെൽ കതിരിൻ നാട്ടിൽ വിളയും ഓണപ്പൂക്കളും

കളകളെ മറിച്ച് വിളകൾ തെളിഞ്ഞീടുന്നു.

 

തെങ്ങിൻ കുലയിൻ കതിരിൻ

അടരിൽ വിടരും കേരളം.

ലാത്തിരി പൂത്തിരി ഉത്സവനാട് കേരളം.

കഥകളി മോഹനി അംഗനമാരുടെ,

വീരാളികളുടെ പോരാളികളുടെ തേരാളികളുടെ കേരളം.

 

ചെണ്ടയിലുണരും ശബ്ദം; സ്നേഹത്തിൻ ശബ്ദം

സ്നേഹത്തിൻ ഭാഷയതല്ലോ മലയാളം.

മലകൾ പുഴകൾ നിറയും ഒഴുകും കേരളനാടിൻ

സ്നേഹത്തിൻ ഭാഷയതല്ലോ മലയാളം.


Wednesday, September 20, 2023

കേരളത്തിന് സ്വാഗതഗാനം - Option 1 - Lite

മലകൾ പുഴകൾ നിറയും ഒഴുകും കേരളം.

മലകൾ പുഴകൾ നിറയും ഒഴുകും കേരളം.

 

സ്നേഹമൊഴുകും ഭാഷയതല്ലോ മലയാളം.

സ്നേഹമൊഴുകും ഭാഷയതല്ലോ മലയാളം.

 

നെല്ലും റബറും ഓണ പൂക്കളും  (a small Pause)

നെല്ലും റബറും ഓണ പൂക്കളും 

കളകളെ മറിച്ച്,

നിരവധി വിളകൾ തെളിയും വിളയും കേരളം.

 

തെങ്ങിൻ കുലയിൻ കതിരിൽ വിടരും കേരളം.

ലാത്തിരി പൂത്തിരി ഉത്സവനാട് കേരളം.

 

കഥകളി മോഹനി അംഗനമാരുടെ,

വീരാളികളുടെ പോരാളികളുടെ തേരാളികളുടെ കേരളം.

 

ചെണ്ടയിലുണരും ശബ്ദമതല്ലോ മലയാളം.

സ്നേഹമൊഴുകും ഭാഷയതല്ലോ മലയാളം.

മലകൾ പുഴകൾ നിറയും ഒഴുകും കേരളം.


അടിക്കുറിപ്പ് : ആർക്കെങ്കിലും ഇഷ്ടപ്പെട്ടാൽ , ഇത് സാഹിത്യ അക്കാദമി ഓഫീസിലെ ബന്ധപ്പെട്ട വ്യക്തികൾക്ക് അയച്ചു കൊടുക്കാം. എന്നെ അറിയിച്ചാൽ മതി. ഇതിന് ഞാൻ നൽകിയിട്ടുള്ള ഈണം ആവശ്യമുണ്ടെങ്കിൽ ചൊല്ലി കേൾപ്പിക്കാം. 


Tuesday, July 11, 2023

വേറെ പണി നോക്കിക്കൂടെ

 വക്കീലിനോട് ഞാൻ ചോദിച്ചു 

 വക്കീലാകുന്നത് നല്ലതല്ലേ?

 വേണ്ട മോനേ-യെന്ന് ചൊല്ലി, 

 വേറെ നല്ല പണിക്ക് പോകൂ.


 ഡോക്ടറോടും ഞാൻ ചോദിച്ചുവന്ന് 

 ഡോക്ടറാകുന്നത് നല്ലതല്ലേ?

 വേറെ പണികൾ നോക്കിക്കൂടെ 

 ഈ വേദന കാണുന്നതെന്തിനാണ്? 


 അദ്ധ്യാപകന്നൊരാളും പറഞ്ഞൊഴിഞ്ഞു 

 തൊണ്ട കാറി മരിച്ചുപോകും. 

 പോലീസുകാരും കൈ പിടിച്ചു, 

 പോലീസിനുള്ള കൈയ്യില്ലല്ലോ.


കവിയെ കണ്ടതും ഞാനൊളിച്ചു. 

പിന്നെ കണ്ടപ്പോൾ കവി പറഞ്ഞു.

കവിതയുമുണ്ടല്ലോ ചെറുതെങ്കിലും.  

Sunday, June 11, 2023

റിബൽ

"സ്വയം വിശ്വസിക്കാതെ നിങ്ങൾക്ക് ഈശ്വരനെ വിശ്വസിക്കാനാവില്ല" സ്വാമി വിവേകാനന്ദൻ

 

സ്വയം വിശ്വസിക്കാത്ത ദൈവവിശ്വാസികൾ ഉണ്ടെങ്കിലും

സ്വയം വിശ്വസിക്കുന്ന    ദൈവവിശ്വാസികൾ  ഉണ്ടെങ്കിലും

സ്വയം വിശ്വസിക്കാത്ത ദൈവവിശ്വാസികൾ അല്ലെങ്കിലും

സ്വയം വിശ്വസിക്കുന്ന    ദൈവവിശ്വാസികൾ  അല്ലെങ്കിലും


ആർക്ക് എന്ത് പ്രശ്‌നം?   

നിങ്ങളുടെ വിശ്വാസം എന്റെ വിശ്വാസമല്ലെന്നറിയുക.

പക്ഷെ, ബാലാ, ശ്വാസമൊന്നുതന്നെ.

നിങ്ങളുടെ നിയന്ത്രണത്തിലുള്ളതും

നിങ്ങളുടെ നിയന്ത്രണത്തിലില്ലാത്തതും

നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതും

നിങ്ങൾക്ക് ചെയ്യാൻ കഴിയാത്തതും

വിശ്വസിക്കുന്നതും വിശ്വസിക്കാത്തതും

നിങ്ങളുടെ നിയന്ത്രണം.

 

പിന്നെ ഉള്ളതെന്ത് ?

ഉള്ളവരും ഇല്ലാത്തവരും

പാടുന്നവരും പാടാത്തവരും

ഓടുന്നവരും ഓടാത്തവരും

അധികാരമുള്ളവരും ഇല്ലാത്തവരും

പണമുള്ളവരും ഇല്ലാത്തവരും

സ്വാധീനമുള്ളവരും ഇല്ലാത്തവരും

കാണുന്നവരും കാണാത്തവരും

കേൾക്കുന്നവരും കേൾക്കാത്തവരും

അറിയുന്നവരും അറിയാത്തവരും

സംസാരിക്കുന്നവരും സംസാരിക്കാത്തവരും

 


-- കവി ലോനപ്പൻ 

Thursday, February 23, 2023

സൂര്യചന്ദ്രപ്രണയം

വൈലോപ്പിള്ളിയുടെ മാമ്പഴം കേക എന്ന വൃത്തത്തിലാണ് എഴുതിയിരിക്കുന്നത്.  ഞാൻ യൂട്യൂബ് വീഡിയോയിൽ ഇന്നലെ  പറഞ്ഞു, വൃത്തം കാണാപാഠം പഠിച്ച് അക്ഷരം മുറിച്ചെഴുതുന്നതല്ല വൃത്തം ഉൾപ്പെടുന്ന കവിത. പിന്നെ എങ്ങനെയാണ്?

മനസ്സിൽ കേക വൃത്തത്തിലെ കവിതകൾ പലതവണ ചൊല്ലി... മനസ്സിൽ വൃത്ത താളം പതിഞ്ഞതിനു ശേഷം സ്വാഭാവികമായി ഒഴുകിയെത്തുന്ന വാക്കുകൾ ആ വൃത്തത്തിലെ കവിതയായി മാറുന്നു. അങ്ങനെ വരുമ്പോൾ കൃതിമമായി വാക്കുകൾ എഴുതേണ്ടി വരികയില്ല.

സൂര്യനും ചന്ദ്രനും തമ്മിൽ പ്രണയം എന്ന ലഘു വിഷയം;  ഇവിടെ ആ രസതന്ത്രം  വിവരിക്കാനായി എഴുതുന്നു... എല്ലാ വൃത്തവും ഇങ്ങനെ എളുപ്പമാണെന്ന് പറയുന്നില്ല. 

എന്നാലും കേക വൃത്തത്തിൽ സൂര്യ ചന്ദ്ര പ്രണയമെന്ന വിഷയം ഒരു ചെറു കവിത അഞ്ച് മിനിറ്റുകൊണ്ട് എഴുതിയതാണ്.....


രാവിലെ ത്തെളിഞ്ഞൊരു 
   പ്രകാശ സഞ്ചാരമീ-
ഇരുളിൽ അറിഞ്ഞുനീ 
    പകലിൽ മറഞ്ഞുനീ.

മറവി യെന്നതൊരു 
  രോഗമാ കലയല്ലേ?
ചന്ദ്രാനീ മറക്കല്ലേ,
 എന്നിലെ പകലിനേ.

ഉദയമെന്നതൊരു 
 ഹൃദയ കളിയല്ലേ?
മറവിയെന്നതൊരു 
   ചതിക്കും തന്ത്രമല്ലേ?

എങ്കിലും പ്രതീക്ഷയിൽ 
    നാളെയു മുദിക്കും ഞാൻ. 
നിന്നിലെ ശ്വാസമെന്നും 
     പുഞ്ചിരിയായിടേണം.

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...