Saturday, November 29, 2014

നാർസിസ്സിസ്റ്റ്





നാർസിസ്സിസ്റ്റാകാൻ   മോഹിച്ചു   ഞാൻ ,

ഇരുന്നു അവളുടെ മുന്നിൽ .

അവൾ ഒരു ശുദ്ധ ജല തടാകമായിരുന്നു .

പാതിരാത്രി പൂർണചന്ദ്രനെ കാണും ,

ശുദ്ധ ജലതടാകം .

എന്നിലെ ആവേശം തിരിച്ചറിഞ്ഞ,  പ്രകൃതി വിരുതർ ,

മലിനമാക്കി ആ തടാകം .

നാർസിസ്സിസ്റ്റാകാൻ മോഹിക്കും സഖാക്കളേ ,

നിങ്ങളുടെ മുഖം തെളിയും തടാകങ്ങൾ എവിടെ ?

പൂർണചന്ദ്രനെ കാണും പുഴകൾ എവിടെ ?

പ്രണയത്തിൻ സൗന്ദര്യത്തിൽ,  പുഴകൾ ശുദ്ധീകരിക്കും  സഖാക്കളേ ,

പ്രകൃതി വിരുതർ,  ഭീകരർ തന്നെയെന്നു അറിയുക .

എന്നുടെ പ്രണയം എന്നും പുഴകൾ തന്നെ ,

കണ്ണാടി പുഴയിൽ അവസാനിക്കും   നാർസിസ്സിസ്റ്റ്.

ശാന്തം രൗദ്രം ശാന്തം






നിശബ്ദമായി ഒഴുകും പുഴയായിരുന്നു.

ജന്മാന്തരങ്ങളുടെ കാത്തിരിപ്പിൻ ഒടുവിൽ,

അവൾ കണ്ടെത്തിയ പ്രണയം

നിശബ്ദതയെ  ഭേദിച്ചവന്റെ ശബ്ദമായിരുന്നു. 

അവന്റെ ശബ്ദഘോഷത്തിൽ, മതിമറന്നവൾ ആഘോഷിച്ചു

പേമാരിയായ് ഇടിമിന്നലായ്

രൗദ്ര ഭാവത്തിൻ ആഘോഷമായ്

പിന്നെ കവിതായ്, കഥയായ്, വേദനയായ്

രോദനമായ്, പൊട്ടികരച്ചിലായി...

അവസാനം ശാന്തമായി....പിന്നെയും ഒഴുകുന്ന പുഴ...


വൃശ്ചികകാറ്റ്‌






തിരമാല പോലെ വൃശ്ചികകാറ്റ്‌,


വൃശ്ചികകാറ്റിൻ  രുദ്രഭാവത്തിൽ,


പ്രണയം ഒളിപ്പിച്ചവൾ   നൃത്തം ചെയ്യുന്നു.


കാറ്റിനു രുദ്രഭാവമെങ്കിലും  ഒളിപ്പിക്കാൻ കഴിയാത്ത,


ലജ്ജാഭരിതമാം കണ്ണുകൾ ആനന്ദ നൃത്തം ചെയ്യുന്നു.


തേക്കിൻ മരവാതിൽ തടയുന്നു  വൃശ്ചികകാറ്റിനെ,


താക്കോൽ പഴുതിലൂടെയാണെങ്കിലും,


വീശി തണുപ്പിക്കും എൻ ഹൃദയത്തെ 


ഉണർത്തുന്നു എന്നിലെ പ്രണയ സംഗീതത്തെ.

Saturday, November 15, 2014

ആറു കണ്ണുകൾ









രണ്ടു കണ്ണിലും കണ്ണുകൾ,



രണ്ടു കാതിലും കണ്ണുകൾ,



പിന്നിലും രണ്ടു കണ്ണുകൾ.



ആറു കണ്ണും തുറന്നിരിക്കും  നാട്ടിൽ


ആറു കണ്ണന്മാരെന്ന അഹങ്കരിക്കും നാട്ടിൽ,


ഒരു നിമിഷം അടക്കണം ആ കണ്ണുകൾ,


ആറായിരം കണ്ണുകളിൻ കാഴ്ചകൾ കാണാൻ.
.

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...