Thursday, February 23, 2023

സൂര്യചന്ദ്രപ്രണയം

വൈലോപ്പിള്ളിയുടെ മാമ്പഴം കേക എന്ന വൃത്തത്തിലാണ് എഴുതിയിരിക്കുന്നത്.  ഞാൻ യൂട്യൂബ് വീഡിയോയിൽ ഇന്നലെ  പറഞ്ഞു, വൃത്തം കാണാപാഠം പഠിച്ച് അക്ഷരം മുറിച്ചെഴുതുന്നതല്ല വൃത്തം ഉൾപ്പെടുന്ന കവിത. പിന്നെ എങ്ങനെയാണ്?

മനസ്സിൽ കേക വൃത്തത്തിലെ കവിതകൾ പലതവണ ചൊല്ലി... മനസ്സിൽ വൃത്ത താളം പതിഞ്ഞതിനു ശേഷം സ്വാഭാവികമായി ഒഴുകിയെത്തുന്ന വാക്കുകൾ ആ വൃത്തത്തിലെ കവിതയായി മാറുന്നു. അങ്ങനെ വരുമ്പോൾ കൃതിമമായി വാക്കുകൾ എഴുതേണ്ടി വരികയില്ല.

സൂര്യനും ചന്ദ്രനും തമ്മിൽ പ്രണയം എന്ന ലഘു വിഷയം;  ഇവിടെ ആ രസതന്ത്രം  വിവരിക്കാനായി എഴുതുന്നു... എല്ലാ വൃത്തവും ഇങ്ങനെ എളുപ്പമാണെന്ന് പറയുന്നില്ല. 

എന്നാലും കേക വൃത്തത്തിൽ സൂര്യ ചന്ദ്ര പ്രണയമെന്ന വിഷയം ഒരു ചെറു കവിത അഞ്ച് മിനിറ്റുകൊണ്ട് എഴുതിയതാണ്.....


രാവിലെ ത്തെളിഞ്ഞൊരു 
   പ്രകാശ സഞ്ചാരമീ-
ഇരുളിൽ അറിഞ്ഞുനീ 
    പകലിൽ മറഞ്ഞുനീ.

മറവി യെന്നതൊരു 
  രോഗമാ കലയല്ലേ?
ചന്ദ്രാനീ മറക്കല്ലേ,
 എന്നിലെ പകലിനേ.

ഉദയമെന്നതൊരു 
 ഹൃദയ കളിയല്ലേ?
മറവിയെന്നതൊരു 
   ചതിക്കും തന്ത്രമല്ലേ?

എങ്കിലും പ്രതീക്ഷയിൽ 
    നാളെയു മുദിക്കും ഞാൻ. 
നിന്നിലെ ശ്വാസമെന്നും 
     പുഞ്ചിരിയായിടേണം.

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...