നിന്റെ തീക്കളിക്ക് ഒരു കാരണമുണ്ടല്ലോ
തീക്കളി തിരഞ്ഞെടുത്തത് തീയല്ലല്ലോ
ഒരു മഴയ്ക്കും ചിലത് കെടുത്താനാകില്ല
ഒരു തീനാളത്തിനും ചില മഴയെ തടുക്കാനാകില്ല
ഭൂമിയുടെ അടിത്തട്ടിലെന്നപ്പോൽ
ഗർഭപാത്രത്തിലെ ഭയപ്പെടുത്തുന്ന യുദ്ധമായ്
വാക്കുകൾ ഒഴുകുന്നത് നിൻ കളിതൊട്ടിലിൽ
കാറ്റു വീശുമ്പോൾ, വീശി കത്തുന്നവൻ
തണുപ്പിൽ സ്നേഹക്കൂട് പണിയുന്നു
കാലഭേദങ്ങളിൽ അവൻ നൃത്തം തുടരുന്നു
കാലഭേദവും നീ തന്നെ; കാരണവും നീ തന്നെ
തീക്കളി തിരഞ്ഞെടുത്തത് തീയല്ലല്ലോ
ഒരു മഴയ്ക്കും ചിലത് കെടുത്താനാകില്ല
ഒരു തീനാളത്തിനും ചില മഴയെ തടുക്കാനാകില്ല
ഭൂമിയുടെ അടിത്തട്ടിലെന്നപ്പോൽ
ഗർഭപാത്രത്തിലെ ഭയപ്പെടുത്തുന്ന യുദ്ധമായ്
വാക്കുകൾ ഒഴുകുന്നത് നിൻ കളിതൊട്ടിലിൽ
കാറ്റു വീശുമ്പോൾ, വീശി കത്തുന്നവൻ
തണുപ്പിൽ സ്നേഹക്കൂട് പണിയുന്നു
കാലഭേദങ്ങളിൽ അവൻ നൃത്തം തുടരുന്നു
കാലഭേദവും നീ തന്നെ; കാരണവും നീ തന്നെ
No comments:
Post a Comment