Friday, August 5, 2022

നഷ്ടപ്പെട്ട രാജ്യം

[ലോസ്റ്റ് നേഷൻ എന്ന ഇംഗ്ലീഷ് കവിതയുടെ മലയാളം പരിഭാഷ.]

നഷ്ടപ്പെട്ട രാജ്യം നിങ്ങളുടെ നരകമാണ്.

ആ നരകത്തിലേക്ക് നിങ്ങൾ തിരിച്ചുപോകില്ല.

 

യുദ്ധത്തിൽ നിങ്ങൾ ജയിച്ച രാജ്യം സ്വർഗ്ഗമാണ്.

സ്വർഗ്ഗത്തിലേക്ക് നിങ്ങൾ പല്ലക്കിൽ എഴുന്നള്ളും.

പുതിയ രാജ്യം. പുതിയ അതിർത്തികൾ. പുതിയ മനുഷ്യർ.

പക്ഷേ, അവിടെയുള്ളവർ നെറ്റി ചുളിക്കും

"എന്തൊരു നരകമാണ്?"

 

നിങ്ങൾ എത്തിപ്പെട്ട സ്വർഗ്ഗം

പലരുടെയും നരകമാണ്.

നിങ്ങളുടെ നരകം പലരുടെയും സ്വർഗ്ഗവുമാണ്.

നഷ്ടപ്പെട്ട സ്വർഗ്ഗം ചിലർക്ക് നരകവും

നഷ്ടപ്പെട്ട നരകം ചിലർക്ക് സ്വർഗ്ഗവുമാണ്.

 

ചിലർ പറഞ്ഞു: "നഷ്ടപ്പെട്ട സ്വർഗ്ഗം സ്വർഗ്ഗം തന്നെയായിരുന്നു."

മറ്റുചിലർ പറഞ്ഞു: "നഷ്ടപ്പെട്ട നരകം നരകം തന്നെയായിരുന്നു."

 

നിങ്ങൾ നഷ്ടപ്പെട്ടവരെ കണ്ടിട്ടുണ്ടോ?

ചിലർ പറഞ്ഞു: "നഷ്ടപ്പെട്ടവരുടെ നരകം ഒരു പ്രത്യേക സ്വർഗ്ഗമാണ്."

സ്വർഗ്ഗത്തിനും നരകത്തിനും ഇടയിൽ ഒരു സാഹസിക യാത്ര.

ഒരു പ്രായശ്ചിത്ത യാത്ര.

 

ചിലർക്ക് ലക്ഷ്യ സ്ഥാനമാണ് സ്വർഗ്ഗം.

ലക്‌ഷ്യം എനിക്കറിയാവുന്ന സ്വർഗ്ഗമല്ല.

പക്ഷെ, നഷ്ടപ്പെട്ട പ്രകൃതി ഒരിക്കലും അതുപോലെയാകില്ല.

വൃണങ്ങൾ ഉണങ്ങട്ടെ, പ്രായശ്ചിത്ത യാത്രകൾ അവസാനിക്കുന്നില്ല.

No comments:

Post a Comment

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...