Thursday, August 18, 2022

ദേഷ്യം

കണ്ണുകൾക്ക് മുന്നിൽ അനീതി കണ്ടാൽ

കണ്ണടയ്ക്കാം അതാണെളുപ്പം.

നിങ്ങൾക്ക് ബഹളം വെയ്ക്കാം, കരയാം.

ധീരനെപ്പോലെ ശബ്ദമുയർത്താം.

നിങ്ങൾക്കെന്നെ ദേഷ്യമെന്ന് വിളിക്കാം.

കണ്ണുകൾ തുറന്നിരിക്കുമ്പോഴും

നീതി നിങ്ങളുടെ  പിന്നിൽ ഇല്ലാതാകുന്നു.

സ്വപ്നങ്ങൾ തകർന്നിരിക്കുന്നു.

സ്വാതന്ത്ര്യം തകർത്തിരിക്കുന്നു.

ആവശ്യമില്ലാതെ ശബ്ദമുയർത്തി.

ആവശ്യമുള്ള ശബ്ദം.

നിങ്ങളെന്നെ ദേഷ്യമെന്ന് വിളിക്കുന്നു. 

 

ദേഷ്യം ആവശ്യമില്ല. വിവേകമുള്ളവർ പറയുന്നു.

വലിയ ലക്ഷ്യങ്ങൾ നടക്കില്ല. വിനാശത്തിന്റെ പാതകൾ തുറക്കുന്നു.

അവർ പറയുന്നത് തെറ്റാണ്. 

കാട്ടിൽ മരങ്ങൾ തമ്മിൽ കാറ്റത്ത് ഉരസുന്നു.

ശബ്ദങ്ങൾ ഉണ്ടാകുന്നു.

അതാണത്രേ ദേഷ്യം.

ദേഷ്യം പ്രകൃതിയാണ്.

കാട്ടിലെ മരങ്ങളുടെ ശബ്ധമാണ്.

വിവേകമുള്ളവർ കൂട്ടി ചേർക്കുന്നു.

നമ്മുക്ക് നാട്ടിലെ ഉരസാത്ത മരങ്ങളാവാം.


No comments:

Post a Comment

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...