Friday, August 5, 2022

സച്ചിൻ - ക്രിക്കറ്റ് മാസ്റ്റർ

[Dedicated to Sachin and Indian cricket- മലയാളം പരിഭാഷ ] 

അടക്കിവെക്കാനാവാത്ത ഊർജത്തിൽ, 

താങ്ങൾ ക്രിക്കറ്റ് ആരംഭിച്ചു.

അല്ല, ക്രിക്കറ്റ് നിങ്ങളെ ആരംഭിച്ചു.

എന്തൊക്കെയായാലും

കഠിന പ്രയത്‌നത്തിന്റെ ഫലമായി

നിങ്ങൾ 99 നൂറുകൾ അടിച്ചെടുത്തു.

അടുത്ത നൂറ് ഞങ്ങളുടെയായിരുന്നു.


ഞങ്ങൾ വീട്ടിലിരുന്ന് ഉപദേശിക്കുകയും

കരയുകയും പ്രാർത്ഥിക്കുകയും 

തെറി വിളിക്കുകയും ചെയ്തതതുകൊണ്ടാണ് 

സച്ചിൻ, നിങ്ങൾ നൂറാമത്തെ നൂറ് അടിച്ചത്.

വിരലിലെ നഖങ്ങൾ ഞങ്ങൾ തന്നെ കടിച്ചു തീർത്തിരിന്നു.

അങ്ങനെ എത്രയോ ടൺ നഖങ്ങൾ 

ഇന്ത്യയിലെ മനുഷ്യർ നിങ്ങളുടെ ഓരോ നൂറിനും കടിച്ചു തീർത്തു.


ടീവിയിൽ ക്രിക്കറ്റ് കാണുന്ന ഞങ്ങൾക്ക്

കളിക്കുന്ന നിങ്ങളെക്കാൾ അറിവുണ്ട്.

ഓൺഡ്രൈവ് കളിക്കേണ്ടത് എങ്ങനെയെന്ന് 

ഞങ്ങൾ വീട്ടിലിരുന്നു കാണിച്ചു തന്നു.

സത്യമാണ്. വിരലിൽ നഖങ്ങൾ ബാക്കിയില്ലായിരുന്നു.

ടൺകണക്കിന് നഖങ്ങൾ ഞങ്ങൾ കടിച്ചു തീർത്തു.

പിന്നെ താളത്തിൽ വിളിച്ചു "സച്ചിൻ സച്ചിൻ..."

ഞങ്ങൾ 1989- ൽ ആരംഭിച്ച വിളികൾ.


ഞങ്ങൾ അസയെ സമ്മർദ്ദത്തിലാക്കി.

സൗരവിനെ സമ്മർദ്ദത്തിലാക്കി.

ദ്രാവിഡിനെയും ലക്ഷ്മണെയും സമ്മർദ്ദത്തിലാക്കി.

ഗവാസ്കർ പറഞ്ഞു. "അവർ എല്ലാ സമ്മർദ്ദങ്ങളും മറികടന്നു,

എല്ലാം മറന്നു അടിയ്ക്കാൻ തുടങ്ങി."

അയാൾ സത്യമാണ് പറയുന്നത്.

ബൗളേഴ്‌സ് സമ്മർദ്ദത്തിൽ, എതിരാളികൾ സമ്മർദ്ദത്തിൽ.

എല്ലാ സമ്മർദ്ദങ്ങളും കൂടി നൃത്തമാടി നിങ്ങളും സമ്മർദ്ദത്തിലായി.

അതിനെല്ലാം കാരണം ഞങ്ങളുടെ കരോൾ പാട്ടുകളാണ്...

"സച്ചിൻ സച്ചിൻ..." 


പുതിയ തലമുറ വന്നു, എങ്കിലും കരോൾ ഗാനം തുടർന്നു.

യുവരാജുമ ധോണിയും ഞങ്ങളുടെ പാട്ടിൽ വീണില്ല.

വിരാട്ടും രോഹിതും വീണില്ല.

99 നൂറിന്റെയും ഓർമ്മകൾ നിങ്ങൾ എടുത്തോളു.

നൂറാമത്തെ നൂറ് ഞങ്ങൾ ഇന്ത്യക്കാരുടെയാണ്.

No comments:

Post a Comment

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...