Wednesday, August 3, 2022

കുടമാറ്റം

1997ൽ കുടമാറ്റം സിനിമ ഇറങ്ങിയ സമയത്ത്, അന്ന്  കൂടെ മിമിക്രി ചെയ്തിരുന്ന ഗായകൻ സന്തോഷിനെ കൊണ്ട് സിനിമയിലെ പാട്ടാണ് എന്ന് പറഞ്ഞു പറ്റിച്ചു പാടിച്ച പാട്ട്... ഒരുപക്ഷേ എന്റെ ആദ്യത്തെ, കവിത ശ്രമം....

കുടമാറ്റം കാണുവാൻ.

വളകിലുക്കം കേൾക്കുവാൻ മോഹം.


 പൂര കളികളെല്ലാം

 കണ്ടിട്ടും കേട്ടിട്ടും

 നടക്കാം നാം ഒന്നിച്ച്


 ചുവപ്പൻ മിഠായിയും

 കോലാപ്പി ഐസുമായി

 തട്ടിയും  മുട്ടിയും

നടക്കാം നാം ഒന്നിച്ച്


 റൗണ്ടിൽ റൗണ്ടടിച്ചു

 തേക്കിന്റെ കാട്ടിൽ കാറ്റും 

 പാട്ടൊക്കെ മൂളിയും  

 നടക്കാം നാം ഒന്നിച്ച്.


എല്ലാ വരികളും ഇതായിരുന്നോ എന്നെനിക്ക് ഓർമ്മയില്ല.... എങ്കിലും അയാളെ കൊണ്ട് പാടിച്ച്, പാട്ട് ഹിറ്റാവുമെന്ന് പറയിപ്പച്ചിന് ശേഷം ഞാൻ സത്യം പറഞ്ഞു... ഇത് സിനിമയിലെ അല്ല... എന്റെ തന്നെ ഒരു ചെറിയ സംഗതിയാണെന്ന് പറഞ്ഞു പൊട്ടി ചിരിച്ചു... പക്ഷേ അവൻ നിരുത്സാഹപ്പെടുത്തിയില്ല.... ഇങ്ങനെ തന്നെയാണ് ഓരോരുത്തരും എഴുതിത്തുടങ്ങുന്നത് എന്ന് അവൻ പറഞ്ഞത് ഞാൻ ഓർക്കുന്നു.... എന്തെഴുതിയാലും അവനൊരു റോള് സിനിമയിൽ വേണമെന്ന് മാത്രമായിരുന്നു അവന്റെ കൊച്ചു മോഹം.

1 comment:

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...