Wednesday, August 24, 2022

ആനന്ദാരാധന

[Translations from English collection...]

റോസിന്റെ ഇതളുകളെന്നില്ലായിരുന്നു.

റോസിന്റെ നറുമണം എന്നിലില്ലായിരുന്നു.

അവൾ പറഞ്ഞു: "അത് നിന്റെ ഉള്ളിന്റെ ഉള്ളിലാണ്."

ഞാൻ വിശ്വസിച്ചു. ഞാൻ ആരാധിച്ചു.

 

അവൻ ബൈബിളും ഗീതയും ഖുറാനുമായിരുന്നു.

അവൻ തന്നെയായിരുന്നു നിഘണ്ടുവും,

ഞാൻ വാക്കുകൾക്ക് വേണ്ടി പരതിയപ്പോൾ,

അവൻ പെയ്തിറങ്ങി.

ഒഴുകുന്ന വാൻഗോഗിയൻ  ചിത്രങ്ങളെപോലെ.

 

അവൾ ഒരു ദശപുഷ്പമായിരുന്നു.

ചിലപ്പോൾ ഒന്നായിരിക്കില്ല.

ചെറുപൂക്കളുടെ ഒരു കൂട്ടമായിരിക്കാം.

പത്ത് പൂക്കളെ ഒന്നായി പിടിച്ചുയർത്താം.

പക്ഷേ, പത്തായി പഠിക്കേണ്ടി വരും.

പ്രതിഫലനങ്ങൾ അവന്റെ മുഖത്ത് എഴുതുന്നു.

അവളുടെ ഓരോ നീക്കങ്ങൾക്കും 

അവന്റെ രസതന്ത്രം തിളങ്ങിക്കൊണ്ടിരുന്നു.

ഒന്നും മനഃപൂർവമായിരുന്നില്ല.

ഓരോ രസവും ആത്മാവിൽ ചാലിച്ച നിറങ്ങൾ.

കരച്ചിലിൽ നിന്നും ചിരിയിൽ നിന്നും

വേദനയിൽ നിന്നും നിസ്സംഗതയിൽ നിന്നും

തമാശകളിൽ നിന്നും നോട്ടങ്ങളിൽ നിന്നും

എല്ലാം ഞാൻ ആരാധിച്ചു.

 

മുമ്പൊരിക്കലും ഇങ്ങനെ ഒരു ഉൾവിളി ഉണ്ടായിരുന്നില്ല.

അതെന്നിൽ നഷ്ടപ്പെട്ടുപോയിരുന്നു.

ഞാൻ എല്ലാം ആരാധിച്ചു. 

എന്റെ മുറിയിൽ ഞാൻ അവനെ അലങ്കരിച്ചു.

ആത്മമിത്രമേ നിനക്കെല്ലാം അറിയാം.

അത് എന്റെ മാത്രം മുറിയാണ്.

എന്റെ ഹൃദയം. എന്റെ സത്ത.

അത് ഞാൻ തന്നെയാകുന്നു

No comments:

Post a Comment

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...