Wednesday, August 17, 2022

വഞ്ചനയുടെ ചെകുത്താൻ

അവൻ സത്യമായിരുന്നു. അവന്റെ അഭിനയം സത്യമായിരുന്നു.

അവൾ അവനെ വഞ്ചകനെന്ന് വിളിക്കുമോ?

ഒരിക്കലുമില്ല.

അഭിനേതാക്കൾ ചിലപ്പോൾ സത്യത്തേക്കാൾ

ക്രൂരമായ സത്യമായിരിക്കും.

ഒരിക്കൽ അവൾ നിഷ്‌കളങ്കയായിരുന്നു.

അവൾ സത്യമായിരുന്നു.

എപ്പോഴോ അവളിൽ അത്യാഗ്രഹം ഉടലെടുത്തു.

വഞ്ചനയുടെ ചെകുത്താന്മാർ അവളിൽ

വഞ്ചനയുടെ അടവുകൾ പഠിപ്പിച്ചു.

അയാൾ ഓർക്കുന്നു, ഒരു ശാന്തയായ പെൺകുട്ടിയെ.

അവൾ അവനിലെ തെറ്റിനെ പ്രകീർത്തിച്ചു.

അത് കളിയാക്കലായിരുന്നെങ്കിൽ എന്നവനാശിച്ചു.

സത്യം തുറന്നടിച്ചെങ്കിൽപ്പോലുമെത്രസുന്ദരം.

അവൾക്ക് ആ രഹസ്യം അറിയില്ലായിരുന്നു.

ബഹുമാനിക്കുമ്പോഴും തെറ്റായ അഭിനന്ദനം

തെറ്റായ ചിഹ്നം.

അഭിനയം അവനു സ്വാഭാവികമായിരുന്നു.

അതവന്റെ ജീവിതം.

 

അവൾ നല്ലവൾ തന്നെ.

അവൻ തേടിയത് മോശക്കാരിയെ.

അവനു ലഭിച്ചത് നല്ലവരെ.

No comments:

Post a Comment

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...