Tuesday, July 26, 2022

തമോഗർത്തം

[Dedication to romantic Physics teachers]

നഷ്ടപ്പെട്ട രാജ്യം വേദനയായിരുന്നു.

പക്ഷെ ഞാൻ വേദനയെ മറികടന്നു.

നീൽ ബോറിന്റെ ഇരട്ട- സ്വാഭാവപ്രകൃതിക്ക് നന്ദി.

ബോർ ശരിയായിരുന്നു. ന്യൂട്ടൻ തെറ്റായിരുന്നുവെന്നല്ല.

കുറെ മനുഷ്യർ ന്യൂട്ടന്റെ ഭാരം പോലെ ഭൂമിയിൽ നടന്നു.

ഞാൻ എയ്ൻസ്റ്റീനെപ്പോലെ ഇരട്ട സ്വഭാവത്തെ സ്വീകരിച്ചു.

പിന്നെയതിനെ എഴുതി പ്രസിദ്ധികരിച്ചു.

തരംഗം പോലെയുള്ള എന്റെ ഓരോ അംശങ്ങൾക്കും 

സമവാക്യങ്ങൾ ഉണ്ടായിരുന്നു.

സത്യത്തിന്റെ സമവാക്യങ്ങൾ.

നഷ്ടപ്പെട്ട രാജ്യങ്ങൾക്ക് മാത്രം- 

അറിയാവുന്ന സമവാക്യങ്ങൾ.

പക്ഷെ മറ്റൊരു പ്രശ്നം ഉണ്ടായിരുന്നു.

എനിക്ക് മാത്രം മനസിലായ പ്രശ്നം.

നഷ്പ്പെട്ട രാജ്യങ്ങൾക്ക് പിന്നീട് മനസിലായവ.

കുഞ്ഞു മനസുകൾ അതിർത്തികൾ- 

ഇല്ലാത്ത രാജ്യങ്ങൾ പോലെ മാറിയപ്പോൾ,

യഥാർത്ഥ രാജ്യങ്ങൾ ഭയത്തിന്റെ- 

മതിൽക്കെട്ടുകൾ പണിതുകൊണ്ടിരുന്നു.

അതായിരുന്നു വലിയ പ്രശ്നം. അതായിരുന്നു സങ്കീർണം.

സമവാക്യങ്ങൾക്ക് തീർക്കാൻ കഴിയാത്ത പ്രശ്നം.

അവർ വിശ്വസിക്കുന്നത് വിശ്വസിക്കാൻ- 

എല്ലാവർക്കും അവരുടേതായ കാരണങ്ങൾ.

ഞാൻ അവരുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നല്ല.

പക്ഷെ എന്നിലെ കണങ്ങൾ ഭയത്തിന്റെ-

അതിർത്തികൾ മറികടന്നപ്പോൾ,

ഓരോ പാത്രത്തിലെയും കണങ്ങൾ- 

വേദനയാൽ വിറയ്ക്കാൻ തുടങ്ങി.

ലോകം വേദനിക്കുന്നു, ക്വൻഡം 

മെക്കാനിക്സ് പാത്ര കണങ്ങളെപ്പോലെ.

ഞാനാണോ കാരണം? ഞാനല്ല.

അത് കണങ്ങളുടെ സ്വഭാവമാണ്.

മോചനമില്ലാതെ കണങ്ങളായും തരംഗമായും,

പാത്രത്തിനുള്ളിൽ ശ്വാസം മുട്ടുന്ന സ്വഭാവം.

ഷോർഡിങ്ങർ പ്ലാങ്ക്സ് കോൺസ്റ്റന്റ് വെച്ച് ചെയ്തത്

ഹാമിൽട്ടോണിയൻ സംഖ്യയുടെ 

പ്രവർത്തനസഹായത്തോടെയായിരുന്നു.

പക്ഷെ, നീ? നിനക്ക് അതെങ്ങനെ സാധിച്ചു?

ഒരുപാട് മനുഷ്യർ കണത്തിനെ പിടിക്കാൻ ഇറങ്ങി തിരിച്ചു.

പക്ഷെ നീ ഓരോ തവണയും തരംഗം പോലെ  മരീചികയായി മാറിയല്ലോ.

വിഡ്ഢികൾ നിന്നെ തടുത്തു നിർത്താൻ ശ്രമിച്ചു.

നിന്റെ  കണങ്ങൾ വായുവിലേക്ക് അപ്രത്യക്ഷമായി.

ശാസ്ത്രം മുന്നോട്ട് കുതിച്ചു.

അവസാനം തമോഗർത്തം വന്നു.

കണങ്ങൾക്കോ തരംഗത്തിനോ

രക്ഷപെടാൻ കഴിയാത്ത തമോഗർത്തം.

നീയാകുന്ന സ്നേഹത്തിൻ തമോഗർത്തം.

No comments:

Post a Comment

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...