Wednesday, August 17, 2022

ക്രിക്കറ്റ് പിച്ച്

ഉന്മേഷമുള്ള പിച്ചാണ്.

അവൾ അങ്ങനെയാണ്

പരിക്കുകൾ പ്രതീക്ഷിക്കാം.

മൃദുവായ പിച്ചിൽ

പന്ത് തിരിപ്പിക്കാൻ എളുപ്പമാണ്.

അവൾ തിരിപ്പിക്കും.

മധ്യഭാഗത്തെ കുറ്റി തെറിപ്പിക്കും.

ഇടത്തു നിന്ന് തിരിച്ചും

വലത്തു നിന്നും തിരിച്ചും

ചിലപ്പോൾ കലാപരമായി.

ചെറിയ തട്ടിപ്പിലൂടെ,

ശരിയായ പിച്ചുകളിൽ ശരിയായ ഫലം.

ചത്ത പിച്ചുകളിൽ

ബാറ്റ്പിടിക്കുന്നവന് ആധിപത്യം.

എറിയുന്നവന്റെ ജീവിതം ഗാലറിയിൽ.


1 comment:

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...