Sunday, August 7, 2022

സ്വാതന്ത്ര്യ സമരം

എനിക്കാഗ്രഹമുള്ള കാര്യങ്ങൾ ഞാൻ ചെയ്യുന്നു.

നിനക്കാഗ്രഹമുള്ള കാര്യങ്ങൾ നീ ചെയ്യുക.

അവർ അവർക്കാഗ്രഹമുള്ള കാര്യങ്ങൾ ചെയ്യുന്നു.

നമ്മൾ നമ്മൾക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നു.

എന്താണവരുടെ പ്രശ്നം?

എന്തൊക്കെയായാലും;

അത്ര മോശമല്ല.

എനിക്കറിയാം ഇത് ഭ്രാന്താണെന്ന്.

ഭ്രാന്തുകൾ വിശുദ്ധമല്ല.

അതങ്ങനെയാണ്.

നിയമത്തിനുള്ളിൽ നിന്നുകൊണ്ട് പാട്ടുകൾ പാടാമല്ലോ.

മിക്കവാറും നിയമങ്ങൾ വിശാലമായ ചങ്ങലകളാണ്.

ഭയക്കേണ്ടതില്ല.

ചിലത് സങ്കുചിതം.

നിയമം ഉണ്ടാക്കുന്നവരെ അത്

സംശയത്തിലാക്കും.

അത് അവരുടെ തിരഞ്ഞെടുക്കൽ.

അതവരുടെ ശബ്ദം.

നമുക്കെന്ത് ചെയ്യാൻ കഴിയും.

എനിക്ക് നിങ്ങളെ അളക്കണമെന്നില്ല.

നിങ്ങൾക്ക് അളവുകളില്ല.

ഞാൻ ഒരു വഴിയിൽ സഞ്ചരിക്കുന്നു.

എന്റെ വഴി.

നിന്നെ ഞാൻ ഒരു വൈൻ ഗ്ലാസ്സിൽ ഒഴിക്കട്ടെ.

നീ വൈനായി മാറുക.

നിന്നെ ഞാൻ തുള്ളികളായി അളക്കാം.

ഓരോ തുള്ളികളും സ്വാതന്ത്ര്യമാണ്.

രുചികളുടെ സ്വാതന്ത്ര്യം. 

No comments:

Post a Comment

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...