Wednesday, August 17, 2022

പുതു തലമുറ പ്രണയം

ആദ്യം നീ സന്ദേശമയക്കൂ, പിന്നെ ഞാൻ.

ഞാൻ കുറെ തവണ അയച്ചു.

ഒന്നിനും മറുപടിയില്ല.

നിനക്കിഷ്ടമില്ല.

നിനക്ക് ചോദ്യങ്ങൾ ഇഷ്ടമില്ല.

നീ തന്നെയാണ് ചോദ്യം.

നീ പറഞ്ഞു ഫോൺ സന്ദേശങ്ങൾ കാണേണ്ടെന്ന്.

നീ ശ്രദ്ധിക്കുന്ന ലക്ഷണമില്ല.

നിന്റെ ശബ്ദം കടലുകൾക്കും

അപ്പുറത്ത് കേൾക്കുന്നു.

കാഴ്ചയിൽ കാണുന്നതല്ല.

കാണാമറയത്ത് കാണുന്നത്.

എന്നിട്ടും എന്തേ സന്ദേശങ്ങൾ വരുന്നില്ല.

വലിയ പ്രശ്നമുണ്ട്.

ഞാൻ തന്നെയാണ് വാക്കുകൾ.

എന്നെ നിന്റെ കൈകളിലെടുക്കൂ.

നമ്മൾ ഒരുമിച്ച് ആരംഭിച്ചു.

നമ്മുക്കൊരുമിച്ച് നൃത്തം ചെയ്യാം.

No comments:

Post a Comment

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...