Monday, September 28, 2026

കൊമ്പ്

യുദ്ധം ചെയ്യുന്നവരും

യുദ്ധം ചെയ്യിക്കുന്നവരും

കൊത്തുകൂടുന്ന

കോഴി ചാത്തന്മാരെ പോലെയാണ്.

കോഴിച്ചാത്തൻ മാർക്ക്

കൊമ്പുണ്ടത്രേ...!

 

ആ കൊമ്പിന്റെ പേരിൽ...

മണ്ണിൻറെ പേരിൽ,

പെണ്ണിൻറെ പേരിൽ,

എണ്ണപ്പണത്തിന്റെ പേരിൽ,

കൊമ്പിന്റെ വലുപ്പം

ഉരസി നോക്കുന്നവർ.

 

തീ ആളിക്കത്തിക്കാൻ

ചിലർ ഇന്ധനങ്ങളായി മാറുന്നു.

തീ അണയ്ക്കേണ്ടവർ

തീ കത്തിക്കുന്നു.

No comments:

Post a Comment

കൊമ്പ്

യുദ്ധം ചെയ്യുന്നവരും യുദ്ധം ചെയ്യിക്കുന്നവരും കൊത്തുകൂടുന്ന കോഴി ചാത്തന്മാരെ പോലെയാണ് . കോഴിച്ചാത്തൻ മാർക്ക് കൊമ്പുണ്ടത്രേ...