Monday, October 14, 2024

കേരളമെന്ന മൊണാലിസ

[ദേശാഭിമാനിയിൽ സാനുമാഷ് എഴുതിയ ലേഖനം ഇന്ന് വായിക്കുന്നതിനിടയിൽ പൊട്ടിവീണ കവിത.]


കേരളമെന്നൊരു മനോഹര മനോരാജ്യം

ചിരിക്കുന്നു കരയുന്നു മൊണാലിസയെപ്പോൽ

പുഞ്ചിരിക്കുന്നു.

ഇടത്തോട്ട് ചായുന്നു. വലത്തോട്ട് ചായുന്നു.

വൃശ്ചിക കാറ്റിലെ കവുങ്ങുപ്പോൽ നൃത്തമാടുന്നു.

ഒരു വേള ഇടത്തോട്ട് പിന്നെ വലത്തോട്ട്.

മെസിയെപ്പോൽ ജനം ഇടതു വെട്ടിച്ചു വലതു വെട്ടിച്ചു 

പന്തു തട്ടി കളിക്കുന്നു.

കേരളമെന്നൊരു മനോഹര മനോരാജ്യം.

മനോരാജ്യ വിഭ്രാന്തിയിൽ ഇരു നിറങ്ങൾ മാറിമറയുന്നു

മോണയിൽ മൊണാലിസമാരുടെ കേരനാട്ടിൽ.

എങ്കിലും ചിലർ മോഹിക്കും ഒരു നിറം ഒരേയൊരു നിറം.

അത് ചുവപ്പായിരിക്കണം പെണ്ണിൻ ലജ്ജാചുവപ്പുപ്പോൽ

ചുവന്നിരിക്കണം. പ്രണയ ചുവപ്പുപ്പോൽ ചുവന്നിരിക്കണം.

വിപ്ലവ വീര്യ ചുവപ്പുപോലെന്നു സ്വപ്നം കാണാൻ തുടങ്ങുമ്പോഴേ

പല നിറങ്ങളുമായി വീശിയെറിയും ചിത്രകാരൻ.

നിറമേതെന്ന് ചൊല്ലാതെ ബ്രഷ് വീശിയെറിയുന്നു

പല നിറങ്ങളുമായി ചുവരിൽ തെരുവിൽ

കൂടിയാട്ടമാടുന്നു കേരള രാഷ്ട്ര തന്ത്രഞ്ജർ.

നിറമറിയാതെ മനമറിയാതെ  കൂടിയാട്ടമാടുന്നു

ഇടതു വലതു പക്ഷികൾ.

നിറമറിയാതെ മനമറിയാതെ  കൂടിയാട്ടമാടുന്നു

ഇടതു വലതു പക്ഷികൾ.

ഇടത്തോട്ട് ചായുന്നു. വലത്തോട്ട് ചായുന്നു.

ചിരിക്കുന്നു കരയുന്നു മൊണാലിസയെപ്പോൽ. 

Tuesday, September 24, 2024

ഉപദേശിയുടെ ഉദ്ദേശം

രണ്ട് കാലിൽ

   പന്തു പോലെ

മന്തുമായി

   വന്നു ഡോക്ടർ.

 

നിന്റെ നീരു-വീഴ്ച

    ഞങ്ങൾ

തൊട്ടു തൊട്ടു

    ചികിൽസിക്കാം.

 

പണ്ടു പണ്ടുള്ളൊരു

  ഡോക്ടർ

വണ്ടുപോലെ

  തെണ്ടി വന്നു.

 

എന്തിനാണെന്നറിയാമോ ?

 

നിന്റെ നീരു-വീഴ്ച

    ഞങ്ങൾ

തൊട്ടു തൊട്ടു

    ചികിൽസിക്കാം.

 

മദപ്പാട് ഉള്ള

 ഭ്രാന്തൻ

മതവുമായി

  വന്നു ചേർന്നു.

 

എന്തിനാണെന്നറിയാമോ ?

 

നിന്റെ നീരു-വീഴ്ച

    ഞങ്ങൾ

തൊട്ടു തൊട്ടു

    ചികിൽസിക്കാം.

Saturday, July 6, 2024

സ്വാഗത ഗാനം - option 3


ഒന്നാണ് നമ്മൾ, ഒന്നാണ് നമ്മൾ.

മലയാള മണ്ണിൽ ഒന്നാണ് നമ്മൾ. (2)

 

കാറ്റിലും മഴയത്തും ഒന്നാണ് നമ്മൾ

സൂര്യന്ന് കീഴിൽ ഒന്നാണ് നമ്മൾ. (2)

 

കാട്ടിലും നാട്ടിലും

മണ്ണിലും വിണ്ണിലും

ഒന്നാണ് നമ്മൾ. (2)

 

പോരാട്ട മണ്ണിലെ വീരാളി മക്കൾ.

പുഴയിലും നദിയിലും തുഴയുന്ന മക്കൾ.

കടലിലും കരയിലും വീരാളി മക്കൾ.

മലയാള ഭാഷയ്ക്ക് തേരാളി മക്കൾ.

 

കഥകളി കലയിലും ഒന്നാണ് നമ്മൾ.

ചെണ്ട മേളത്തിലും ഒന്നാണ് നമ്മൾ.

ഉത്സവ മേളത്തിൽ, തുള്ളൽ കഥകളിൽ

ഒന്നാണ് നമ്മൾ. (2)


ഒന്നാണ് നമ്മൾ, ഒന്നാണ് നമ്മൾ.

മലയാള മണ്ണിൽ ഒന്നാണ് നമ്മൾ. (2)


Kera Land - Welcome Song

We are one, we are one.

Keral land ally united.

 

In the winds, in the rains,

We are one, under the sun.

 

In the woods, in the hills,

In the skies, in the soil,

We are one, we are one,

United under scorching sun.

 

Heros of peace and freedom.

Diving, riding, driving songs,

In the lakes, in the rivers,

 

Rides, tides in the seas,

Rides, tides in the ocean,

Strides in the seashore,

Strides Malayalam.

 

Kathakali, Chenda, Thullal festive.

We are one, we are one.

We are band of Keral Land.

We are band of keral Land. 

Wednesday, February 14, 2024

നുണ

മുകളിലെ നുണ

താഴെ സത്യമാകുമോ?

കൂടുതൽ നുണ പറയുന്നവർ 

കൂടുതൽ നുണകൾ വിശ്വസിക്കുന്നു.

പിന്നെ നിഷ്കളങ്കരും

വിഡ്ഢികളും

അവരോട് ചേരുന്നു

നുണ വലുതാകുന്നു

നുണ മലയാകുന്നു.

മതമാകുന്നു.

മലയാകുന്ന മതം

സത്യമാകാതിരിക്കുമോ?

എല്ലാവരും പറയുന്നതല്ലേ?

ഡോക്ടമാരും ശാസ്ത്രജ്ഞരും

കൂടെകൂടി

അപ്പോൾ നുണ സത്യം തന്നെ.

രാജ്യ നേതാക്കൾക്കും

തൂക്കമാണ് പ്രിയം

നുണ മലകൾ

മലകൾ കുന്നുകളെ പ്രസവിക്കുന്നു.

എന്നും കേൾക്കുന്ന നുണകൾ

പാട്ട് പോലെ സുഖമാണത്രേ.

സത്യം വേദനിപ്പിക്കും.

നുണ സത്യമാകുമോ?

സത്യം നുണയാകുമോ?

ആര് പറയുന്നതാണ് സത്യം?

ദൈവമെന്ന നുണ

സാത്താനെന്ന നുണ

പ്രേതമെന്ന നുണ

ശാസ്ത്രമെന്ന സത്യം

തെറ്റിയാൽ തെറ്റെന്ന് പറയുന്ന

ഒരേ ഒരു സത്യം

അത് ശാസ്ത്രം.

മനുഷ്യനെന്ന സത്യം

മൃഗമെന്നത് സത്യം

പ്രകൃതിയെന്ന സത്യം

എല്ലാം സാഹിത്യമെന്നത് സത്യം

Friday, February 9, 2024

വർഗീയ വിഷം പുരളാത്ത ഇടങ്ങൾ

 

ദൈവത്തിൻ മുന്നിൽ പലതായി

പകയായി പള്ളികൾ കെട്ടി പണിതീടുന്നു.  

പലതായി പൂജകൾ നടത്തീടുന്നു.

ചിന്നിച്ചു ഭിന്നിച്ചു പൂജകളോരോന്നും

പലതായി പകയായി ഉയർന്നീടുന്നു.

എങ്കിലും പ്രത്യാശ ഒന്നിക്കുവാൻ.

ഒന്നാണ് നമ്മൾ ഒന്നാണ് നമ്മൾ

ബാറിന് മുന്നിൽ ഒന്നാണ് നമ്മൾ

റമ്മിന് മുന്നിൽ ഒന്നാണ് നമ്മൾ

കിക്കിനും മുന്നിൽ ഒന്നാണ് നമ്മൾ.

ഒന്നിൽ നിർത്തിയാൽ ഒന്നായിടും

മോന്താൽ കൂടിയാൽ രണ്ടായിടും

പിന്നെയും മോന്തിയാൽ അടിയായിടും.

 

ഒന്നായ പൊതുവിടമൊന്നുമാത്രം

കളിക്കളമാണല്ലോ സ്വർഗ്ഗഭൂമി.

പന്തു കളിയിൽ ഒന്നാണ് നമ്മൾ,

ഹിന്ദു ഗോളെന്ന് ചൊല്ലാതെ നമ്മൾ,

മുസ്ലിം ഗോളെന്ന് ചൊല്ലാതെ നമ്മൾ,

ഒന്നായി നമ്മൾ കയ്യടിച്ചു.

ഒന്നായ പൊതുവിടമൊന്നുമാത്രം

കളിക്കളമാണല്ലോ സ്വർഗ്ഗഭൂമി.

കളിക്കളമാണല്ലോ സ്വർഗ്ഗഭൂമി.

കളിക്കളമാണല്ലോ സ്വർഗ്ഗഭൂമി.

ജയം

  1 ഒന്നിൽ നിന്നും രണ്ടിലേയ്ക്കൊരു ജയം. രണ്ടിൽ നിന്നും മൂന്നിലേയ്ക്കും പടി കയറുന്ന ജയം. പടി പടിയായി, കയറുന്ന ജയം. പടി പടിയായ...