Tuesday, August 2, 2022

നിർമിത ബുദ്ധി

എന്നോട് പറയു

ഞാൻ നിങ്ങൾക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത്?

എന്നോട് പറയു

നിങ്ങൾക്കെന്താണ്  കാണേണ്ടത്?

പാചകം ചെയ്യണമെങ്കിൽ

ഇവിടെയൊന്ന് തൊടൂ.

ഭക്ഷിക്കാൻ അവിടെയൊന്ന് അമർത്തൂ.

 

എന്നോട് പറയു

ഞാൻ നിങ്ങൾക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത്?

എന്നോട് പറയു

നിങ്ങൾക്കെന്താണ്  കാണേണ്ടത്?

സഹായിയെ വേണോ?

ഇവിടെയൊന്ന്  കൈതൊട് 

ഡ്രൈവറെ വേണോ?

അവിടെയൊന്ന് കൈ തൊട്

പോലീസ് സഹായം വേണോ?

അതോ ഡോക്ടറെ വേണോ?

ഇവിടെയല്ലെങ്കിൽ അവിടെ കൈതൊട്.

 


No comments:

Post a Comment

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...