Tuesday, August 2, 2022

തീനാള നൃത്തം

തീ കൊണ്ട് കളിക്കാൻ

നിനക്ക് ഒരു കാരണം ഉണ്ടായിരുന്നു.

തീയല്ലത് തിരഞ്ഞെടുത്തത്.

ഒരു മഴക്കും തടുക്കാൻ കഴിയില്ല ഈ തീ

ഒരു തീയിനും തടുക്കാൻ കഴിയില്ല നിന്റെ പെരുംമഴ.

അത് ഭൂമിയുടെ അടിത്തട്ടിൽ നിന്നാണ്.

നിന്റെ ഗർഭപാത്രത്തിനുള്ളിലെ കരച്ചിൽ.

വാക്കുകൾ ഒഴുകുന്നു.

കളിത്തൊട്ടിലെന്നപ്പോൾ.

കാറ്റ് അതിനെ ഊതിയുർത്തുന്നു

 

മഞ്ഞു കാലം

നൃത്തം ചെയ്യുന്ന തീനാളവുമായി പ്രണയത്തിൽ

അവൻ എല്ലാം കാലത്തും ആ നൃത്തം ചെയ്യും.

നീ തന്നെയാണ് കാലവും

കാലത്തിൻ കാരണവും.

No comments:

Post a Comment

ജയം

  1 ഒന്നിൽ നിന്നും രണ്ടിലേയ്ക്കൊരു ജയം. രണ്ടിൽ നിന്നും മൂന്നിലേയ്ക്കും പടി കയറുന്ന ജയം. പടി പടിയായി, കയറുന്ന ജയം. പടി പടിയായ...