Saturday, August 6, 2022

ചെന്നായ്ക്കളുടെ ജീവചക്രം

ജോണി നീ സൂക്ഷിക്കണം.

ചുറ്റും ചെന്നായ്ക്കളാണ്.

അവർ നിങ്ങൾക്ക് തരുന്നതല്ല

അവരുടെ ചിന്ത.

നിങ്ങൾ ചിന്തിക്കുന്നതല്ല അവർ ചെയ്യുന്നത്.

അവർ ചെയ്യുന്നതല്ല, അവർ സംസാരിക്കുന്നത്.

എനിക്ക് അവരുമായി ഒരു ബന്ധവുമില്ല.

ചെന്നായ്ക്കളെ കുറിച്ച് അറിഞ്ഞിട്ട് ഫലമൊന്നുമില്ല.

അത് ചെന്നായ്ക്കളാണ്.

 

നീ അവരുടെ കൂടെയെങ്കിൽ

നീ കെണിയിൽ പെട്ടു.

അല്ലെങ്കിൽ നീ തന്നെയാണ് കെണി.

നീ തന്നെയാണ് കെണി ഉണ്ടാക്കിയതെന്ന് പറയരുത്.

നീ കെണിയിൽ പെട്ടൊരു എലിയായിരുന്നു.

 

എലി വളർന്നു ചെന്നായ് ആകുമോ?

എന്തായാലും അവർ തേൻ ചൊരിയുന്നവരല്ല.

അവർ ചെന്നായ്ക്കളാണ് , വെറും ചെന്നായ്ക്കൾ.

ഇനി നീയും..?

No comments:

Post a Comment

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...