Tuesday, June 28, 2022

എന്താ ലാഭം !!

 ആകാശവാണി രാജശേഖരൻ പ്രസംഗിച്ചു…

നമ്മളൊക്കെ ഓട്ടത്തിലാണ്,

എവിടെ പിടിച്ചാൽ കിട്ടും?


അവന് കുരുമുളകിൽ ലാഭമെന്നാൽ,

വെട്ടൂ തെങ്ങുകളെന്നായി ഇവൻ. 

ഇവൻ കുരുമുളക് വെച്ചു. മുളക് വലുതായി.

എല്ലാം കേടിലുമായി, നഷ്ടത്തിലുമായി.


കവുങ്ങ് വെട്ടിയവന് 

വാനില വലിയ ലാഭം,

ഇവൻ എല്ലാ മുളകും വെട്ടി.

വാനില തൈവെച്ചു,  വാനില നിലകളായി വളർന്നു,

പന്തലിച്ചു. സ്വപ്നങ്ങൾ കണ്ട രാത്രിയിൽ, 

മാർക്കറ്റിലെല്ലാം വാനില  വിലയിടിഞ്ഞു.

വാനിലയെല്ലാം വെട്ടി നിരത്തി.

അവനും വെട്ടി ഇവനും വെട്ടി. 


അവൻ കശുമാങ്ങ വെട്ടി. 

റബർ വെച്ചു. എന്താ ലാഭം !

ഇവനും  വെട്ടി കശുമാങ്ങ. 

റബറിന്റ വില കുറഞ്ഞു.

കശുമാങ്ങയുടെ വില കൂടി.

മ്മള് പിടിച്ചേന്റെ വില കുറഞ്ഞു. 


രാജശേഖരൻ പ്രസംഗം തുടർന്നു,

എവിടെ പിടിച്ചാൽ കിട്ടും.

നമ്മളൊക്കെ ഓട്ടത്തിലാണ്. 

എന്നാൽ പിന്നെ സ്റ്റോക്കിൽ ഒരു കൈ,

ആ സ്റ്റോക്ക് പൊളിഞ്ഞു.


എല്ലാം പൊളിഞ്ഞു,

ഇനി സിനിമയിൽ ഒരു കൈ.

അത് വഴി രാഷ്ട്രീയ പാർട്ടിയിൽ ചേരാം,

ചിന്തിക്കുമ്പോഴേ കാൽവെച്ച പടവും പൊട്ടി,

പിടിച്ച പാർട്ടിയും പൊട്ടിപ്പോയി,


അവസാന കളിയാണ്, 

റിയൽ എസ്റ്റേറ്റ് കളി. 

മറ്റവൻ രക്ഷപെട്ടത് അങ്ങനെയാണ്. 

അവനിറങ്ങി, വാങ്ങിയ ഭൂമിയുടെ വില കുറഞ്ഞു. 


എന്നാലിനി ഡിവൈൻ ധ്യാനത്തിന് പോകാം,

അവൻ പോയി. 

അവിടെയും  വെള്ളപ്പൊക്കം വന്നു,

ഹെലികോപ്റ്ററിവനെ പൊക്കിയെടുത്തു.


ഞാൻ ഒരു പരാജയമാണല്ലേ?

അവൻ പറഞ്ഞു..


ഇനി എവിടെ പിടിച്ചാൽ കിട്ടും?

കൊറോണ വന്നു, ലോക്ക് ഡൌൺ വന്നു.


കുറച്ചു കാലമിനിയൊരിടത്തും

പിടിക്കരുത്, തൊടരുത്, മിണ്ടരുത്.

ഇല്ലെങ്കിൽ കൊറോണ കിട്ടും.

അവൻ പിടികൾ വിട്ടു…

പിടികൾ അവനെയും വിട്ടു...


കൊറോണ കഴിയട്ടെ…

മാതള കൃഷി തുടങ്ങാം…

എന്താ ലാഭം!! 


Thursday, June 23, 2022

മുൻവിധികൾ - Part 3

മോശമായി പെരുമാറുന്നവർ നല്ലവരാണ്. 

നന്നായി പെരുമാറുന്നവർ നല്ലവരാണ്. 

നന്നായി പെരുമാറുന്നവർ ചതിയന്മാരാണ് .

മോശമായി പെരുമാറുന്നവർ മോശമാണ്.

അനുസരണയുള്ളവർ നല്ലവരാണ്. 

അല്ലാത്തവർ മോശമാണ്. 

മിണ്ടാതിരിക്കുന്നവർ നല്ലവരാണ്. 

സംസാരിക്കുന്നവർ മോശമാണ്. 

ക്ഷമ നല്ലതാണു. 

അല്ല മോശമാണ്, ധൈര്യമില്ലാത്തവരാണ്  ക്ഷമിക്കുന്നത്. 


Saturday, June 18, 2022

മുൻവിധികൾ - Part 2

മുൻവിധി ഉണ്ടെന്നൊരു മുൻവിധി. 

മുൻവിധി ഇല്ലെന്നൊരു മുൻവിധി. 


ദുഃഖം നല്ലതെന്നു മുൻവിധി. 

മോശമെന്ന് മുൻവിധി. 


സന്തോഷം നല്ലതെന്നു മുൻവിധി. 

മോശമെന്നൊരു മുൻവിധി. 


ഒന്നാമൻ നല്ലതെന്നു മുൻവിധി.

മോശമെന്നൊരു മുൻവിധി.


ആഗ്രഹം നല്ലെതെന്നൊരു മുൻവിധി. 

മോശമെന്നൊരു മുൻവിധി. 


കാമം നല്ലെതെന്നൊരു മുൻവിധി. 

മോശമെന്നൊരു മുൻവിധി. 


ദൈവം ഉണ്ടെന്നൊരു മുൻവിധി.

ഇല്ലെന്നൊരു മുൻവിധി. 


പ്രാർത്ഥന നല്ലതെന്നൊരു. 

മോശമെന്നൊരു മുൻവിധി. 


പ്രാർത്ഥിക്കുന്നവർ നല്ലെതെന്നൊരു മുൻവിധി. 

മോശമെന്നൊരു മുൻവിധി. 


മതങ്ങൾ നല്ലെതെന്നൊരു മുൻവിധി. 

മോശമെന്നൊരു മുൻവിധി. 


മനുഷ്യർ നല്ലതെന്നു മുൻവിധി. 

മോശമെന്ന് മുൻവിധി. 


ലോകം നല്ലതെന്നു മുൻവിധി. 

മോശമെന്ന് മുൻവിധി. 


ഞാൻ നല്ലവനെന്നു മുൻവിധി. 
മോശമെന്ന് മുൻവിധി. 

പുതിയതെല്ലാം മോശമെന്നൊരു മുൻവിധി. 
പഴയതെല്ലാം നല്ലതെന്നൊരു മുൻവിധി.
തിരിച്ചും മറിച്ചും മുൻവിധികൾ. 

പുതിയ തലമുറ മോശമെന്നൊരു മുൻവിധി. 
പഴയ തലമുറ നല്ലതെന്നൊരു മുൻവിധി.  
തിരിച്ചും മറിച്ചും മുൻവിധികൾ. 

എന്റെ ഇഷ്ടങ്ങൾ നല്ലെതെന്നൊരു മുൻവിധി. 
അപരന്റെ മോശമെന്നൊരു മുൻവിധി. 

കുഞ്ഞുണ്ണി മാഷ് പറയുന്നു : 

നന്നായാൽ ഒന്നായി. 

ഒന്നായാൽ നന്നായി. 


എന്റെ സുഹൃത്ത് മാഷിനെയും തിരുത്തി; 

നന്നായാൽ നന്നായി.

അത്ര തന്നെ. 


മുൻവിധി ഉണ്ടെന്നൊരു മുൻവിധി. 

മുൻവിധി ഇല്ലെന്നൊരു മുൻവിധി. 


Friday, June 17, 2022

മുൻവിധികൾ - Part 1

വെളുപ്പ് നല്ലതെന്നൊരു മുൻവിധി.

കറുപ്പ് മോശമെന്നൊരു മുൻവിധി. 

വെളുപ്പ് മോശമെന്നൊരു മുൻവിധി. 

കറുപ്പ് നല്ലതെന്നൊരു മുൻവിധി.

പണം  നല്ലതെന്നൊരു മുൻവിധി. 

പണം  മോശമെന്നൊരു മുൻവിധി. 

അധികാരം മോശമെന്നൊരു മുൻവിധി. 

അധികാരം നല്ലെതെന്നൊരു മുൻവിധി.

മുൻവിധിയെല്ലാം പൊതുബോധ നിർമിതി.

നിർമിതിയെല്ലാം പൊതുബോധ മുൻവിധി.

മുൻവിധി ഉണ്ടെന്നൊരു മുൻവിധി. 

മുൻവിധി ഇല്ലെന്നൊരു മുൻവിധി. 

[ ഇന്നലത്തെ ടോസ്റ്റ്മാസ്റ്റർ യോഗത്തിൽ ഒരാൾ ഭാഷ മുൻവിധിയെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ ഓർമ്മ ടാറ്റയുടെ ട്രെയിനിങ് ക്ലാസ്സിലേക്ക് പോയി. ജോർജീൻ (ഹ്യൂമൻ റിസോഴ്സ് ) പറഞ്ഞു മുൻവിധികൾ നിറഞ്ഞ ലോകത്തിൽ നിങ്ങൾക്ക് സ്വയം ബോധ്യപ്പെടാത്ത ഒരു കാര്യവും ഞാൻ പറഞ്ഞതിന്റെ പേരിൽ നിങ്ങൾ വിശ്വസിക്കേണ്ട കാര്യമില്ല. ആ വരികൾ ഓർമ്മ വന്നപ്പോൾ മുൻവിധിയെ കുറിച്ച് ഒരു കുഞ്ഞു കവിത എഴുതാമെന്ന് കരുതി. ]

Tuesday, August 17, 2021

കെട്ടുണ്ട് കെട്ടുണ്ട്

 കേട്ട കഥകളോരോ കെട്ടുണ്ട്,

 കെട്ടുകഥകളോരോ കെട്ടുണ്ട്.

 കെട്ടകഥകളൊരു കെട്ടുണ്ട്.


 മുട്ടിയതൊരു കെട്ടുണ്ട്.

 തട്ടിയതൊരു കെട്ടുണ്ട്.

 കിട്ടിയതൊരു കെട്ടുണ്ട്.


 തട്ടിലൊരു കെട്ടുണ്ട്.

 കെട്ടിലൊരു മട്ടുണ്ട്.


 കെട്ടുണ്ടോ? കെട്ടുണ്ട്.

 കേട്ട്ണ്ടോ? കേട്ട്ണ്ട്

ഒരു താലിബാൻ കവിത

Part 1 - ഒരു താലിബാൻ കവിത

അമേരിക്ക പോയതെന്തുകൊണ്ട്?

താലിബാൻ വന്നെതെന്തുകൊണ്ട്?

അമേരിക്ക വന്നെതെന്തുകൊണ്ട്?

സോവിയറ്റ് പോയതെന്തുകൊണ്ട്?

സോവിയറ്റ് വന്നെതെന്തുകൊണ്ട്?

അടിക്കുറിപ്പ്  :

എന്തുകൊണ്ട് ? എന്തുകൊണ്ട് ? എന്തുകൊണ്ട് ?

ചോയ്ക്ക് ഡാഡി ചോയ്ക്ക്

ചോയ്ച്ചോണ്ടിരിക്കൂ.

എന്താണ് വിദ്യാഭാസം ?

ചോദിച്ചുകൊണ്ടിരിക്കു

എന്തുകൊണ്ട് ? എന്തുകൊണ്ട് ? എന്തുകൊണ്ട് ?

തെറ്റ് ചെയ്തവരോട് നല്ല മനസുള്ള ആശാൻ ക്ഷമിച്ചൂത്രേ

 

Part 2 : ബോംബ് കവിത

അവർ ബോംബിട്ടതെന്തുകൊണ്ട്

ഇവർ ബോംബിട്ടതെന്തുകൊണ്ട്

അവർ വെടിവെച്ചതെന്തുകൊണ്ട്

ഇവർ വെടിവെച്ചതെന്തുകൊണ്ട്

 

അടിക്കുറിപ്പ് :

ഉടമസ്ഥൻ ഇല്ലാത്തൊരു തോക്ക് കളഞ്ഞു കിട്ടീപ്പോ 

വെറുതെയൊന്ന് വെടിവെച്ചു നോക്കിയതാണത്രേ

അപ്പൊ ബോംബോ?

കല്യാണത്തിന് പോണവഴിക്ക്

വിമാനത്തിൽ നിന്ന് ഓന്റെ കാൽ തട്ടി ഒരെണ്ണം വീണുത്രെ

അബദ്ധം പറ്റീത, ഇനി ചെയ്യില്ല.

മാപ്പ് പറഞ്ഞില്ലേ

Tuesday, January 26, 2021

കൊറോണ

അന്ന് രാത്രി നീ,

കൊറോണ ബിയറിന്റെ,

ചെറിയ പതപോലെ,

എന്റെ ഹൃദയത്തിൽ,

നുരഞ്ഞു കൊണ്ടിരുന്നു.

കിംഗ് ഫിഷെർസ് ബിയർ

പതയുന്നത് പോലെയല്ല കൊറോണ.

ഒരു ക്വാർട്ടർ;

ഒരു ഫുള്ളിനേക്കാൾ പവർ.

വാറ്റിയെടുത്ത്;

പിന്നെയും അരിച്ച്;

അരിച്ചത് പിന്നെയും അരിച്ച്;

വർഷങ്ങൾ കുടത്തിൽ സൂക്ഷിച്ച്;

പിന്നെയൊരു നാൾ, 

ഞാൻ പൊട്ടിച്ചു.

അവൾ ഒഴുകി;

ഒഴുകി ഒഴുകി,

ഏഴു കരകളും കടന്നു ഒഴുകി.

ചെറിയ പതയായി...

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...