ആരംഭമില്ലാത്ത സമയം.
അവസാനമില്ലാത്ത സമയം.
ഉണരുന്നതറിയാത്ത സമയം.
ഉറങ്ങുന്ന സമയത്തു-
ണരുന്ന സമയം.
ഉണരുവാൻ പതിയിരുന്നു-
റങ്ങാതിരിക്കുന്ന സമയം.
സമയം. സമയം.
കറങ്ങി തിരിയുന്ന സമയം.
സ്വപ്നത്തിൽ പോലും;
നിൽക്കാത്ത സമയം.
ഓടുന്ന സമയം.
തേടുന്ന സമയം.
ഭാഗ്യത്തിൻ സമയം.
ന്യായവിധി തേടുന്ന സമയം.
ഇല്ലാത്ത സമയം.
കളയുന്ന സമയം.
സമയം. സമയം.
കടന്നു പോകുന്ന സമയം.
കാത്തിരിക്കുന്ന സമയം.
കാത്തു നില്കാതെ സമയം.
സമയം ഇല്ലാത്ത-
നേരത്ത് സമയം.
എന്തൊരു സമയം.
വല്ലാത്ത സമയം.
ഇനിയൊമൊരു സമയം;
അവസാന സമയത്തെ സമയം.
അവസാന സമയം.
എന്തൊരു സമയം.
വല്ലാത്ത സമയം.
No comments:
Post a Comment