Tuesday, August 30, 2022

അധ്യാപകൻ

[ഇന്നലെ അജിത് സാറുമായി സംസാരിക്കുന്നതിനിടയിൽ അധ്യാപകനെന്ന  ഒരു കവിതയുടെ  ആശയം ഉടലെടുത്തു. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ എന്റെ എല്ലാ അധ്യാപകരും  പ്രകടിപ്പിച്ച കഴിവുകളെ ഉൾപ്പെടുത്തി എഴുതിയ കവിതയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ മറുപടി ബ്ലോഗിൽ  തന്നെ കമന്റ്സ് എഴുതാൻ മറക്കല്ലേ 😍😍😍] ]


ബാല്യകാലത്തെ താളം പിടിപ്പിച്ച,

പാട്ടുകൾ പഠിപ്പിച്ചോരധ്യാപകൻ .

കാലം തിരിഞ്ഞപ്പോൾ പദ്യവും ഗദ്യവും 

സംഖ്യയും ശാസ്ത്രവും ഓതി തന്നു.

 

ഭാഷതൻ ശാസ്ത്രം എഴുതി പഠിപ്പിച്ച്,

വ്യാകരണ തന്ത്രങ്ങൾ മന്ത്രമായ് ചൊല്ലി-

സംഖ്യകൾ തമ്മിൽ കൂട്ടി കിഴിപ്പിച്ചും

ഹരിച്ചിട്ടും ഗുണിച്ചിട്ടും

ബഹുവർണ്ണ ചിത്രങ്ങൾ വരച്ചിടുന്നു.

 

ചോദ്യങ്ങൾ ചോദിക്കാൻ പഠിപ്പിച്ച-

ഗുരുവന്ന് അവസാനം പഠിപ്പിച്ചതെന്താണെന്നോ?

എപ്പോൾ? എവിടെ? എങ്ങനെ? പിന്നെയോ-

എന്തുകൊണ്ട്? എന്തുകൊണ്ട്?എന്തുകൊണ്ട്?

 

ഉറങ്ങി കിടക്കുന്ന ഉറക്കം നടിക്കുന്ന,

ഉള്ളിന്റെ ഉള്ളിലെ വാസനകളോരോന്നും

തൊട്ടും തലോടിയും സ്നേഹിച്ചും ലാളിച്ചും

ഉണർത്തുന്നൊ-രാചാര്യ-കലാകാരൻ.

 

വിദ്യാർത്ഥി മനസിൽ പുതുചിത്രം വരച്ചിടും

അധ്യാപകനല്ലേ കലാകാരൻ?

ആയിരമായിര വിദ്യാർത്ഥി ലോകങ്ങൾ

നിർമ്മിതി നടത്തിടും

ഗുരു തന്നെയല്ലേ കലാകാരൻ?

ജീവിത ചിത്രങ്ങൾ വരച്ചും വരയ്പ്പിച്ചും

സായൂജ്യമടയുമീ കലാകാരൻ.

 

പുതുയുഗത്തിൽ പുതുവേഷങ്ങൾ കെട്ടിയും 

പഠിച്ചത് മറന്ന് പുതിയത് പഠിക്കാനും

മറന്നത് പഠിച്ച് പുതു-ഭാവങ്ങൾ നൽകാനും

ഓർമ്മിക്കാൻ മറക്കാത്ത കലാകാരൻ.

പഠിപ്പിച്ചതെല്ലാം ജ്ഞാനമായ് മാറ്റിടാൻ

അവസാന പാഠം ചൊല്ലി തന്നു.

ചൊല്ലിയതെല്ലാം മനുഷ്യകുലത്തിന്റെ

വികാസ-നന്മക്കായി ആവർത്തിക്കൂ. 

 

Saturday, August 27, 2022

നിങ്ങൾ എന്താണ് എഴുതികൊണ്ടിരിക്കുന്നത്?

അവസ്ഥകളെ, അവസ്ഥാന്തരങ്ങളെ 

വ്യവസ്ഥകളെ, മാറ്റങ്ങളെ 

ചട്ടങ്ങളെ, രൂപങ്ങളെ ,

ഘട്ടങ്ങളെ, രൂപാന്തരങ്ങളെ...

ചെറുകവിത കഴിഞ്ഞു.

സ്വാതന്ത്ര്യം

 ഞങ്ങൾ അത് വെറുതെ ഔദാര്യം ചെയ്‌തതാണ്‌.

ആനപ്പിണ്ഡം സമ്മാനമായി വാഗ്‌ദാനമുണ്ടായിരുന്നു.

ഞങ്ങൾ സന്തുഷ്ടരായി.

എന്തായാലും ഉപഹാരം വലുതാണല്ലോ.

എന്തൊരു കൊടുക്കൽ വാങ്ങൽ.

ചെറിയ ഔദാര്യത്തിന്

വലിയ പാരിതോഷികം.

നമ്മുക്ക് എപ്പോഴും ലഭിക്കുന്നതാണല്ലോ.

അവിടെ നിന്നും ഇവിടെ നിന്നും.

പാഴ് വസ്തുക്കൾ  വിഷമായി തീരുന്നു.

പുറത്തേക്ക് തള്ളി വിടുന്നു.

വിസർജ്ജനം തന്നെ സ്വാതന്ത്ര്യം.

എവിടേക്ക് രക്ഷപ്പെടും?

ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക്.

ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക്.

എന്തൊരു രൂപാന്തരം! 

സൂര്യനെപ്പോലെ ജ്വലിക്കൂ

അവന് പ്രകാശം വലിച്ചെടുക്കാൻ കഴിയില്ല.

കല്ല് പോലെയാണ്. കണ്ണാടി പോലെയല്ല.

സുതാര്യവുമല്ല. എവിടെയും നിഴലുകളാണ്.

അവസാനം ഞാൻ കണ്ടെത്തി സുതാര്യമായ കല്ലുകൾ.

അർദ്ധസുതാര്യ ഒളിവീശുന്ന കല്ലുകൾ.

തിളങ്ങാൻ യോഗ്യമായവ.

പ്രകാശ പുഞ്ചിരിയോടെ.

അവന്റെ മങ്ങലുകൾക്ക് കാരണങ്ങളുണ്ടായിരുന്നു.

ശൂന്യമായ ഭൂതകാലം.

കറുത്ത അർത്ഥമില്ലാത്ത ചിന്ഹങ്ങൾ.

 

അസ്‌പഷ്‌ടത: “അർത്ഥമില്ലായ്മ സ്മരണകൾ ഉണർത്തുന്നു.

അർത്ഥം  അർത്ഥമില്ലായ്മയാണ് .”

രശ്മിപാരകം : “എന്നിലൂടെ കടന്നു പോകു.”

അർദ്ധപ്രകാശ ഗോളം : “എന്നെ ചുംബിച്ചു സൂര്യനെ പോലെ പ്രകാശിക്കു.”

കമ്പ്യൂട്ടർ പ്രോഗ്രാം

അവളുടെ അംശങ്ങളിൽ ഞാൻ മാറ്റം വരുത്തിയില്ല.

അവളുടെ സ്വാഭാവത്തിലും.

സ്വഭാവം അംശങ്ങളിൽ മാറ്റം വരുത്തിയതാണ്.

കോശങ്ങളിലേക്ക് പോയതെന്തെന്ന് അറിയില്ല.

ഞാൻ കവിതകളും കഥകളുമാണ് എഴുതിയത്.

നിന്നെ കുറിച്ച് കവിതയെഴുതാൻ നീ ആവശ്യപ്പെട്ടു.

ആരെയും വായിക്കാൻ നിർബന്ധിച്ചില്ല.

ആരുടെയും മനസ്സ് അസ്ഥിരമാക്കാൻ ആഗ്രഹിച്ചില്ല.

ശ്വാശതമായത്  ശ്വാശത  തന്നെ.

ഗ്രാമാന്തര  അസ്തിത്വ  അസ്ഥിരതകൾ.

സംസ്ഥാന രാജ്യ അസ്തിത്വ അസ്ഥിരതകൾ.

രാജ്യാന്തര അസ്തിത്വ അസ്ഥിരതകൾ.

കാറ്റടിക്കുന്നു.

മഴമാറി നില്ക്കുന്നു.

സൂര്യനുദിക്കുന്നു.

നീ തന്നെയാണ് അസ്ഥിരം.

ആടുന്ന അസ്ഥിര ബോധം.

എല്ലാ ഭ്രാന്തുകളുടെയും അമ്മ.


അവൾ

കവി അലറി.

 അവൾ വെള്ളം പോലെയാണ്.

 നീ അവളെ സ്നേഹിക്കുന്നു.

 വെള്ളത്തിൽ മുങ്ങാൻ തയ്യാറായി.

 അവൾ വായുപോലെയാണ്.

 പിടിക്കാൻ ശ്രമിച്ചാൽ,

 എളുപ്പത്തിൽ വഴുതി പോകും.

 അവൾ കല്ല് പോലെയാണ്.

 കൊത്ത്പണി ബുദ്ധിമുട്ടാണ്.

 ക്ഷമയാണ് പ്രധാനം.

 ഭൂമിയാണ് ശരിയായ വാക്ക്.

 ശരിയായ സ്ഥലത്ത് കുഴിക്കൂ.

 ശരിയായ സ്ഥലത്ത് വിത്ത് വിതയ്ക്കു.

ഫലപുഷ്ടിയുള്ള മണ്ണിൽ വിതയ്ക്കു.

ഒളിഞ്ഞു കിടക്കുന്ന കഥകൾ.

അവൾ പുഞ്ചിരിച്ചു.

   അവൻ എങ്ങനെയാണ്?

   അവനും അതുപോലെയല്ലേ?

   അവളുടെ തോക്കിൻ മുനയിൽ

   കവി നിശ്ശബ്‌ദനായി.

ആത്മഹത്യ

തീ അവരെ ജീവനോടെ കത്തിച്ചു.

ആരാണ് ചെയ്തത്?

അവരാണ് ചെയ്തത്.

സഹായം ചോദിച്ചില്ല.

എങ്കിലും ആരോ സഹായിച്ചു.

ആത്മഹത്യ ഒരു അപകമായിരുന്നു.

അതെ, സത്യമാണ്.

അപകടങ്ങൾ തുടരുന്നു.

ദൈവം 1 : "ഞാൻ ഉറങ്ങുകയായിരുന്നു."

ദൈവം 2  : "എനിക്കറിയില്ലായിരുന്നു."

ദൈവം 3  : "എന്റെ പ്രശ്നമല്ല."

ദൈവം 4  : "പ്രകൃതിയിൽ സംഭിക്കുന്നതാണ്."

ദൈവം 5  : "നിങ്ങൾക്ക് എന്നിൽ വിശ്വാസം നഷ്ടപ്പെട്ടു."

ദൈവം 6  : "എനിക്ക് നാണക്കേടായി."

ദൈവം 7    : "ഞാൻ ഇല്ലെന്ന് മനസിലായി അല്ലേ?"

ദൈവം 8   : "എനിക്ക് നാണവും മാനവുമില്ല."

ദൈവം 9   : "അടുത്ത സൂര്യോദയത്തിനു മുമ്പേ ശരിയാക്കാം."

ദൈവം 10   : "എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. മാപ്പ് ചോദിക്കാൻ ദിവ്യ മനുഷ്യരെ ഞാൻ നിയോഗിച്ചിട്ടുണ്ട്."

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...