Thursday, February 27, 2014

താരാട്ട്





ജീവന്റെ ഉറവിടം തേടിയെൻ മനസ്സിൽ

അമ്മതൻ നിലാവായി നീ കടന്നുവന്നു,

നിലാവിന്റെ താരാട്ടിൽ ഉറങ്ങാൻ ഞാൻ മോഹിച്ചു. 

ആഴക്കടലിൻ, ശാന്തമാം ഓളങ്ങൾ സൃഷ്‌ടിച്ച,

നിന്നുടെ താരാട്ടിൻ ഈണത്തിൽ എനിക്കെന്നും

സ്വപ്നങ്ങൾ  തന്നെ   ജീവിതമെന്നറിയുക. 

സ്വപ്ന സഞ്ചാരം അതിമോഹമാണെന്ന്,

അറിയിച്ച നിന്നുടെ ഭാവങ്ങൾ

കവിതകളാക്കി ഞാൻ കേട്ടുറങ്ങി, നിന്നുടെ ഗർഭപാത്രത്തിൽ. 

ഇനിയും ഞാൻ ഉണരട്ടെ, നാളെ

നിന്നുടെ പ്രഭാത സംഗീതത്തിൽ,

മറ്റൊരു സ്വപ്ന സഞ്ചാരത്തിനായ്.        
   


No comments:

Post a Comment

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...