Friday, March 14, 2025

രാജീവ് ആലുങ്കൽ

പേരിന്റെ വാലായി ആലുമുണ്ട്,

ആലിന്റെ വേരിലും കവിതയുണ്ട്,

വേരിന്റെ വേദാന്ത ഗാനമുണ്ട്,

 

ചെമ്പകപ്പൂവിലും കവിതയുണ്ട്.

ചൊല്ലുവാൻ പക്ഷികൾ ഏറെയുണ്ട്,

നാടുചുറ്റി പക്ഷി കാഴ്ചയുണ്ട്.

 

നിശയിലെ മൗനവും ഗാനമാകും,

ചിതലിലെ കഥകളും കവിതയാകും,

ആലിന്റെ വേരിന്റെ ആഴമാണ്.

ബാല്യം കളഞ്ഞു പോയതല്ല,

ആലിന്ന് താഴെ ഇരുന്നതാണ്.

 

ആത്മ തീർത്ഥാടന യാത്രയാണ്,

ബോധിമരകാറ്റ് തലോടിയല്ലോ

 

പേരിന്റെ വാലായി ആലുമുണ്ട്,

ആലിന്റെ വേരിലും കവിതയുണ്ട്,

വേരിന്റെ വേദാന്ത ഗാനമുണ്ട്,

ബോധിമരകാറ്റ് തലോടിയല്ലോ…..

ബോധിമരകാറ്റ് തലോടിയല്ലോ…..

Wednesday, February 26, 2025

റോബോട്ട് - കവിത

ഇനി എല്ലാം റോബർട്ട് ചെയ്യും.

റോബർട്ട് അല്ല. റോബോട്ട്.

അഹങ്കരിക്കരുത് റോബോട്ട്;

എ.ഐ പിന്നിലുണ്ടെന്ന് മറക്കരുത്.

 

ഓ… നീ, എ. ഐ ആണല്ലേ?

നീയും വല്ലാതെ അഹങ്കരിക്കരുത്...

പിന്നിൽ കമ്പ്യൂട്ടിങ് ചിപ്പുകൾ ഉണ്ടല്ലോ...

ഇലക്ട്രോണിക്‌സാണ്  അടിസ്ഥാനം.

ഇലക്രോണിക്‌സും വല്ലാതെ അഹങ്കരിക്കുന്നു.

 

ഫിസിക്‌സാണ്  എല്ലാത്തിനും അടിസ്ഥാനം.

ഓ…അങ്ങനെ !

കെമിസ്ട്രി ഇല്ലെന്നായിരിക്കും

ആരും അഹങ്കരിക്കേണ്ട...

എല്ലാം കണക്കാണ്.

കണക്കിന് മുകളിൽ പരുന്തും പറക്കില്ല.

ഇതൊക്കെ നിങ്ങൾ പഠിച്ചത് ഭാഷയിലൂടെയല്ലേ?

ഭാഷയാണ് അമ്മ.

 

ഭാഷ പഠിപ്പിച്ചത് അമ്മയാണ്.

അമ്മയെ പഠിപ്പിച്ചത് അമ്മൂമ്മ.

അമ്മൂമ്മയെ പഠിപ്പിച്ചത്...

പറഞ്ഞുവരുമ്പോൾ

ബയോളജിയാണ് അടിസ്ഥാനം.

അതെ ബയോളജിയാണ് എല്ലാം....

 

തുടക്കം ശൂന്യതയിൽ നിന്നാണല്ലോ...

ശൂന്യം എന്നാൽ കണക്കിൽ പൂജ്യം.

അപ്പോൾ കണക്കാണ്.


അല്ല, ദൈവത്തിൽ നിന്നാണ്.

അല്ല, എനർജിയിൽ നിന്നാണ്.

അല്ല, ദൈവത്തിൽ നിന്നാണ്.

അല്ല, എനർജിയിൽ നിന്നാണ്.

ദൈവം എനർജിയാണ്.

പറഞ്ഞുവരുന്നത്,

ഫിസിക്‌സാണ് എല്ലാത്തിനും അടിസ്ഥാനം.

ഇ ഈസ് ഈക്വൽ ടു എംസി സ്കയർ  എന്നാണല്ലോ.

അപ്പോൾ കണക്കല്ലേ അടിസ്ഥാനം.

അല്ല, ഫിസിക്‌സാണ് അടിസ്ഥാനം.

ഫിസിക്സ് ഉണ്ടാക്കിയതാണ് കണക്ക്.

 

കണക്കിൽ നിന്ന് ഫിസിക്സ് ഉണ്ടായിട്ടില്ലേ?

ഉണ്ടാവാം...

കെമിസ്ട്രയിൽ നിന്ന് ഫിസിക്സ് ഉണ്ടായിട്ടില്ലേ?

ഉണ്ടാവാം...


അമ്മയിൽ നിന്നും മകളും

മകളിൽ നിന്നും അമ്മയും ഉണ്ടാകുമല്ലോ.

ഫിസിക്സ് ആദ്യ അമ്മയാണ്.

അമ്മയുടെ അമ്മ ആരാണ്?

ഇനിയും ചോദിക്കരുത്...

അമ്മയുടെ അമ്മ അമീബ...

അമീബയുടെ അമ്മ എനർജി.

എനർജിക്ക് അമ്മയും അച്ഛനുമില്ല.

മിമിക്രി

ശബ്ദം അനുകരിച്ചാണ്

ഭാഷയുണ്ടായത്.

അനുകരിച്ചനുകരിച്ചാണ്

പാട്ടുകൾ ഉണ്ടായത്

ഈ ലോകത്തെ എല്ലാ കലകളും

മിമിക്രിയിലൂടെയാണ് ഉണ്ടായത്

കലകളുടെ അമ്മയാണ് മിമിക്രി

ലോകത്തെ ആദ്യകല മിമിക്രിയാണ്

ഈ ഭൂമിയിലെ എല്ലാ മനുഷ്യരും

മിമിക്രിക്കാരാണ്.

എല്ലാ മനുഷ്യരും നാടകക്കാരാണ്.

നാടകവും ഒരു മിമിക്രിയാണ്

ജനിക്കുമ്പോൾ തുടങ്ങുന്ന

മിമിക്രി, മരണം വരെ തുടരുന്നു.

 

ജഗതിക്കവിത

 വിസ കിട്ടിയാൽ വാർത്ത

 തടഞ്ഞാൽ വാർത്ത

 പോയാൽ വാർത്ത

 പോയില്ലെങ്കിൽ വാർത്ത

 തിരിച്ചയച്ചാൽ വാർത്ത

 പിടിച്ചുനിർത്തിയാൽ വാർത്ത

 മിണ്ടിയാൽ കുറ്റം

 ഇല്ലെങ്കിലും കുറ്റം

 ഇവിടെ പൗരൻ ആണെന്ന് തെളിയിക്കാൻ

 347 ആധാരങ്ങൾ വേണം

 എന്നിട്ടും അമേരിക്കയിലേക്ക്

 ആധാരമില്ലാതെ പറക്കുവാൻ മോഹം.

കവി സ്വപ്നം: "അതിർത്തികൾ ഇല്ലാത്ത ലോകം.”

Monday, January 6, 2025

കാഴ്ച

പ്രകാശം-തേടി കാട്ടിൽ അലയുവതെന്തിന്?

സത്യമായി നിൻ മുന്നിൽ ജ്വലിക്കുമ്പോഴും


കാണാതിരിക്കാൻ ആവുമോ കാഴ്ചയിൽ?

കൺമുന്നിലെ സത്യം കാണ്മതില്ലെങ്കിൽ 

കാഴ്ചക്കപ്പുറം കാണുന്നതെങ്ങനെ?


ഉള്ളിന്റെ ഉള്ളാഴം അളക്കുവാൻ കഴിയില്ല,

നുണകൾ തേടി അലയുന്നതെന്തിന്?

സത്യമായി നിൻ മുന്നിൽ ജ്വലിക്കുമ്പോഴും. 

Monday, October 14, 2024

കേരളമെന്ന മൊണാലിസ

[ദേശാഭിമാനിയിൽ സാനുമാഷ് എഴുതിയ ലേഖനം ഇന്ന് വായിക്കുന്നതിനിടയിൽ പൊട്ടിവീണ കവിത.]


കേരളമെന്നൊരു മനോഹര മനോരാജ്യം

ചിരിക്കുന്നു കരയുന്നു മൊണാലിസയെപ്പോൽ

പുഞ്ചിരിക്കുന്നു.

ഇടത്തോട്ട് ചായുന്നു. വലത്തോട്ട് ചായുന്നു.

വൃശ്ചിക കാറ്റിലെ കവുങ്ങുപ്പോൽ നൃത്തമാടുന്നു.

ഒരു വേള ഇടത്തോട്ട് പിന്നെ വലത്തോട്ട്.

മെസിയെപ്പോൽ ജനം ഇടതു വെട്ടിച്ചു വലതു വെട്ടിച്ചു 

പന്തു തട്ടി കളിക്കുന്നു.

കേരളമെന്നൊരു മനോഹര മനോരാജ്യം.

മനോരാജ്യ വിഭ്രാന്തിയിൽ ഇരു നിറങ്ങൾ മാറിമറയുന്നു

മോണയിൽ മൊണാലിസമാരുടെ കേരനാട്ടിൽ.

എങ്കിലും ചിലർ മോഹിക്കും ഒരു നിറം ഒരേയൊരു നിറം.

അത് ചുവപ്പായിരിക്കണം പെണ്ണിൻ ലജ്ജാചുവപ്പുപ്പോൽ

ചുവന്നിരിക്കണം. പ്രണയ ചുവപ്പുപ്പോൽ ചുവന്നിരിക്കണം.

വിപ്ലവ വീര്യ ചുവപ്പുപോലെന്നു സ്വപ്നം കാണാൻ തുടങ്ങുമ്പോഴേ

പല നിറങ്ങളുമായി വീശിയെറിയും ചിത്രകാരൻ.

നിറമേതെന്ന് ചൊല്ലാതെ ബ്രഷ് വീശിയെറിയുന്നു

പല നിറങ്ങളുമായി ചുവരിൽ തെരുവിൽ

കൂടിയാട്ടമാടുന്നു കേരള രാഷ്ട്ര തന്ത്രഞ്ജർ.

നിറമറിയാതെ മനമറിയാതെ  കൂടിയാട്ടമാടുന്നു

ഇടതു വലതു പക്ഷികൾ.

നിറമറിയാതെ മനമറിയാതെ  കൂടിയാട്ടമാടുന്നു

ഇടതു വലതു പക്ഷികൾ.

ഇടത്തോട്ട് ചായുന്നു. വലത്തോട്ട് ചായുന്നു.

ചിരിക്കുന്നു കരയുന്നു മൊണാലിസയെപ്പോൽ. 

Tuesday, September 24, 2024

ഉപദേശിയുടെ ഉദ്ദേശം

രണ്ട് കാലിൽ

   പന്തു പോലെ

മന്തുമായി

   വന്നു ഡോക്ടർ.

 

നിന്റെ നീരു-വീഴ്ച

    ഞങ്ങൾ

തൊട്ടു തൊട്ടു

    ചികിൽസിക്കാം.

 

പണ്ടു പണ്ടുള്ളൊരു

  ഡോക്ടർ

വണ്ടുപോലെ

  തെണ്ടി വന്നു.

 

എന്തിനാണെന്നറിയാമോ ?

 

നിന്റെ നീരു-വീഴ്ച

    ഞങ്ങൾ

തൊട്ടു തൊട്ടു

    ചികിൽസിക്കാം.

 

മദപ്പാട് ഉള്ള

 ഭ്രാന്തൻ

മതവുമായി

  വന്നു ചേർന്നു.

 

എന്തിനാണെന്നറിയാമോ ?

 

നിന്റെ നീരു-വീഴ്ച

    ഞങ്ങൾ

തൊട്ടു തൊട്ടു

    ചികിൽസിക്കാം.

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...