Wednesday, February 26, 2025

റോബോട്ട് - കവിത

ഇനി എല്ലാം റോബർട്ട് ചെയ്യും.

റോബർട്ട് അല്ല. റോബോട്ട്.

അഹങ്കരിക്കരുത് റോബോട്ട്;

എ.ഐ പിന്നിലുണ്ടെന്ന് മറക്കരുത്.

 

ഓ… നീ, എ. ഐ ആണല്ലേ?

നീയും വല്ലാതെ അഹങ്കരിക്കരുത്...

പിന്നിൽ കമ്പ്യൂട്ടിങ് ചിപ്പുകൾ ഉണ്ടല്ലോ...

ഇലക്ട്രോണിക്‌സാണ്  അടിസ്ഥാനം.

ഇലക്രോണിക്‌സും വല്ലാതെ അഹങ്കരിക്കുന്നു.

 

ഫിസിക്‌സാണ്  എല്ലാത്തിനും അടിസ്ഥാനം.

ഓ…അങ്ങനെ !

കെമിസ്ട്രി ഇല്ലെന്നായിരിക്കും

ആരും അഹങ്കരിക്കേണ്ട...

എല്ലാം കണക്കാണ്.

കണക്കിന് മുകളിൽ പരുന്തും പറക്കില്ല.

ഇതൊക്കെ നിങ്ങൾ പഠിച്ചത് ഭാഷയിലൂടെയല്ലേ?

ഭാഷയാണ് അമ്മ.

 

ഭാഷ പഠിപ്പിച്ചത് അമ്മയാണ്.

അമ്മയെ പഠിപ്പിച്ചത് അമ്മൂമ്മ.

അമ്മൂമ്മയെ പഠിപ്പിച്ചത്...

പറഞ്ഞുവരുമ്പോൾ

ബയോളജിയാണ് അടിസ്ഥാനം.

അതെ ബയോളജിയാണ് എല്ലാം....

 

തുടക്കം ശൂന്യതയിൽ നിന്നാണല്ലോ...

ശൂന്യം എന്നാൽ കണക്കിൽ പൂജ്യം.

അപ്പോൾ കണക്കാണ്.


അല്ല, ദൈവത്തിൽ നിന്നാണ്.

അല്ല, എനർജിയിൽ നിന്നാണ്.

അല്ല, ദൈവത്തിൽ നിന്നാണ്.

അല്ല, എനർജിയിൽ നിന്നാണ്.

ദൈവം എനർജിയാണ്.

പറഞ്ഞുവരുന്നത്,

ഫിസിക്‌സാണ് എല്ലാത്തിനും അടിസ്ഥാനം.

ഇ ഈസ് ഈക്വൽ ടു എംസി സ്കയർ  എന്നാണല്ലോ.

അപ്പോൾ കണക്കല്ലേ അടിസ്ഥാനം.

അല്ല, ഫിസിക്‌സാണ് അടിസ്ഥാനം.

ഫിസിക്സ് ഉണ്ടാക്കിയതാണ് കണക്ക്.

 

കണക്കിൽ നിന്ന് ഫിസിക്സ് ഉണ്ടായിട്ടില്ലേ?

ഉണ്ടാവാം...

കെമിസ്ട്രയിൽ നിന്ന് ഫിസിക്സ് ഉണ്ടായിട്ടില്ലേ?

ഉണ്ടാവാം...


അമ്മയിൽ നിന്നും മകളും

മകളിൽ നിന്നും അമ്മയും ഉണ്ടാകുമല്ലോ.

ഫിസിക്സ് ആദ്യ അമ്മയാണ്.

അമ്മയുടെ അമ്മ ആരാണ്?

ഇനിയും ചോദിക്കരുത്...

അമ്മയുടെ അമ്മ അമീബ...

അമീബയുടെ അമ്മ എനർജി.

എനർജിക്ക് അമ്മയും അച്ഛനുമില്ല.

No comments:

Post a Comment

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...