Wednesday, November 18, 2020

കവിയെന്ന കാറ്റാടി യന്ത്രം

എവിടെനിന്നോ തുടങ്ങിയ,

എങ്ങോട്ടോ ഒഴുകുന്ന കാറ്റ്.

കാറ്റാടിയിൽ തഴുകി,

ഒഴുകി കിഴക്കോട്ടും

ഒഴുകി വടക്കോട്ടും

പിന്നെ തെക്കോട്ടും പടിഞ്ഞാട്ടും.

ഒഴുകും നിൻ  ഒഴുക്കിൽ

തിരിപ്പിച്ച യന്ത്രങ്ങൾ

ജനിപ്പിച്ച ഊർജ്ജമീ 

കവിതപോൽ  ഒഴുകുന്നു

നിൻ സിരകളിൽ.

Friday, October 30, 2020

ഭ്രാന്ത്

  നീ സന്തോഷമായി ഇരിക്കണമെന്ന്, 

മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളൂ. 

  നിന്നെ വേദനിപ്പിച്ചവരെ

 

ഞാൻ 

  ശപിച്ചിട്ടുണ്ട്.

 

തെറ്റ് ചെയ്തവരെ ശപിക്കുകയല്ലാതെ, 

 

കൊല്ലാൻ എനിക്ക് കഴിയില്ലല്ലോ. 

 

നീ പറയുന്നത് എനിക്ക് വേണ്ടി, 

 

ചെയ്യുന്ന നിന്റെ  പ്രവർത്തികളിൽ, 

 

വേദന അറിയുന്നില്ലെന്നാണ്. 

 

നീ വേദനിക്കുമ്പോൾ, 

 

ഞാനാണ് വേദനിക്കുന്നത്.

 

അതാണ് നീ അറിയാതെ പോയത്.

 

അല്ലെങ്കിൽ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ചത്. 

 

വേദന സഹിക്കാനുള്ള നിന്റെ ഭ്രാന്തമായ 

 

കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു. 

 

ഭ്രാന്ത് ഒരു സുഖമാണ്. 

 

അസുഖമല്ല.   

 

ചില ഭ്രാന്തുകൾ മാത്രം. 

  ചില ഭ്രാന്തുകൾ മാത്രം.

  

Tuesday, August 18, 2020

ആധുനികമേ പബ്ലിഷ് ചെയ്യൂത്രേ, ഇതാ ഒരെണ്ണം

വയറുള്ള ചാർജർ,

ഇല്ലാത്ത ചാർജർ,

യൂസബി ചാർജർ,

സൂര്യന്റെ ചാർജർ,

നേരിട്ടുള്ള ചാർജർ,

മൂന്നും കൂടിയ ചാർജർ,

രണ്ടും കൂടിയ ചാർജർ,

മതിയായി, ചാർജർ ഇല്ലാതെ,

വയറു കുത്തി പാട്ട് കേട്ടാൽ മതിയേ !!!

Monday, August 17, 2020

വായിച്ചിട്ടുണ്ടോ ?

യേശുവിനെ ക്രിസ്ത്യാനികൾ വായിച്ചിട്ടുണ്ടോ ?

ഗാന്ധിജിയെ കോൺഗ്രസ് വായിച്ചിട്ടുണ്ടോ ?

മാർക്സിനെ കമ്മ്യൂണിസ്റ്റുകാർ വായിച്ചിട്ടുണ്ടോ?

നബിയെ മുസ്‌ലിമുകൾ വായിച്ചിട്ടുണ്ടോ?

ബുദ്ധനെ ആരെങ്കിലും വായിച്ചിട്ടുണ്ടോ?

ഞാനും വായിച്ചിട്ടില്ല.

എബ്രഹാം ലിങ്കനെ ആരെങ്കിലും

ഇനി വേണ്ട; എന്റെ കവിത കഴിഞ്ഞു.

ഇത് വായിച്ചതിന് നന്ദി.

കേൾവിക്കാർ : "നല്ല അച്ചാർ നല്ല എരിവാണ്, തൊട്ടുകൂട്ടാം"

ഉപദേശികൾ :  "അതൊക്ക ഉപദേശിക്കാൻ വായിക്കുന്നതാണ്. അത് ഞങ്ങളുടെ ജോലിയാണ്."

അന്ധൻ : "ആരെങ്കിലും എന്തെങ്കിലും വായിച്ചതിന്റെ ലക്ഷണം കാണുന്നില്ല. ചിലപ്പോൾ ഞാൻ അന്ധനായതുകൊണ്ടാകാം."

 

Sunday, August 16, 2020

ചൊറിയൻ പുഴു

ചൊറിയൻ പുഴുവിൻ, 

ദൗത്യമൊന്ന്;

ചൊറിയുകയെന്നും;

കാലമതെന്നും. 

പന്നിയും ചെളി ചികിത്സയും

പന്നികൾ ഞങ്ങൾ ഒന്നാണ്.

ഞങ്ങൾ ചെളിയിൽ ഒന്നാണ്.

നിങ്ങളെ ചെളിയിൽ വലിച്ചിടും നേരം,

ആനന്ദത്തിൻ ആനന്ദം.

 

ചെളിയിൽ മുങ്ങിക്കുളിക്കും നേരം;

ആരോഗ്യത്തിൻ പുതുശീലം.

ശീലമില്ലെങ്കിൽ ശീലമായാൽ,

ശീലമാകുന്ന പുതുശീലം.

 

ചെളി നിങ്ങൾക്ക് വൃത്തിയാക്കാൻ,

കഴിയില്ലതിൻ കാരണം;

ചെളിക്കുണ്ടിലാണ് നിങ്ങളും നമ്മളും.

 

മുകളിൽ നിന്ന് പമ്പുകൊണ്ടു;

വെള്ളമൊഴിച്ചാൽ വെളുക്കും പന്നി;

കാല് താഴ്ത്തിയാൽ വെളുത്ത പന്നി;

ചുവന്ന പന്നിയായിടും കാലം.

 

ചതുപ്പിൽ കല്ലുകളോരോന്നിട്ട്,

പന്നികളെ കര കയറ്റിയാലും

ചെളി കണ്ടാൽ ഞാൻ ഉരുളും,

അതെൻ പ്രേമമല്ലേ?

ചെളിസുഖവും ഒരു സുഖം തന്നെയല്ലേ?

ഞാനൊരു പന്നി, നീയൊരു പന്നി.

കുളിക്കാനായി ചെളിക്കുണ്ടുകൾ.

ചെളി കുളിയും ചെളി ചികിത്സയും;

പുതു ട്രെൻഡ് തന്നെയാണല്ലോ.

Thursday, July 9, 2020

ബൈനോമിയൽ

സ്റ്റാറ്റി-ഗുരു ബൈനോമിയലെന്ന്;
പലവുരു താളത്തിൽ ചൊല്ലി.
അറിഞ്ഞതേയില്ല കമ്പ്യൂട്ടറഡ്രസ്സുകൾ    
വിതറിയത് ബൈനോമിയൽ രാഗത്തിലെന്ന്.
രാജ്യസമ്പദ്  പ്രവചന വീരന്മാരുടെ,
വീരഗാനവും ബൈനോമിയൽ-
രാഗ താളത്തിൽ.
കർമ്മ രംഗങ്ങളിൽ പ്രവർത്തി-
വലുപ്പം അളക്കുന്നത്  ബൈനോമിയൽ സൂത്രവാക്യത്തിൽ. 
പ്രകൃതി വിളയാട്ടങ്ങളെ പ്രവചിക്കുന്നതും
മത്സര പരീക്ഷകളിൽ  സ്ഥാനം ഗണിക്കുന്നതും
രക്ഷവതാര രാജാവ്  ബൈനോമിയൽ.

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...