അവളൊരു അവിഭാജ്യ സംഖ്യ.
ഏഴെന്നു വിളിച്ചു പ്രേമിച്ചിരിന്നു.
ഏഴിൽ സ്പർശനം സപ്‌തസ്വരങ്ങൾ.
ഏഴു നിറങ്ങൾ, മഴവില്ലിൽ ഏഴ്.
മൂത്തൊരൊന്ന് മാറ്റി ചൊല്ലി.
പുതിയ പ്രയോഗം നിലവിൽ വന്നു.
ഏഴഴകുള്ളൊരു പെണ്ണും പിന്നെ
എട്ടിന്റെ പണിയായി മാറീടുന്നു.
ഇവിടെ എഴുതിയിട്ടുള്ള എല്ലാ കവിതകളും ബോധതലത്തിൽ മേഘങ്ങൾ പോലെ എത്രയോകാലം കൊണ്ട് ഉരുണ്ടു കൂടിയതും, എന്നാൽ ഏതോ അബോധത്തിലെന്നപോലെ , മനസിന്റെ പെട്ടന്നുള്ള ഒരു വിസ്പോടന ചിന്തയിൽ ഒഴുകി വന്നതാണ്. കവിതകൾ എന്ന് ഞാൻ വിളിക്കുന്നു. നിങ്ങൾ അങ്ങനെ വിളിക്കുമോ എന്നെനിക്കറിയില്ല.
അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...
No comments:
Post a Comment