Saturday, August 24, 2013

ഉരുണ്ട ഭൂമി





ശാസ്ത്രം പഠിപ്പിച്ചു

     ഭൂമി  ഉരുണ്ടെതെന്നു

കണ്ണുകൾക്ക്‌ വിശ്വാസമായില്ല

    പരന്ന ഭൂമിയിൽ   ഉരുണ്ടു നടന്നു

ഉരുണ്ട ഭൂമിയിൽ  പരന്നു നടന്നു

 

വെളുമ്പനെ കണ്ടു, കറുമ്പനെ കണ്ടു

     കുറുമ്പനെ കണ്ടു

കണ്ണുകളെ വിശ്വസിപ്പിച്ചു

     കാതുകളെ അറിയിച്ചു

 

ബുദ്ധിയെ ബോധിച്ചു

      ബോധത്തെ വരിച്ചു

കിഴക്കുനിന്നു പടിഞ്ഞാറിലേക്ക്

      പടിഞ്ഞാറിൽ നിന്നും കിഴക്കിലേക്ക്

      ഒഴുക്ക് തന്നെ

ഉരുണ്ട ഭൂമിയിൽ  ഉരുണ്ട്  ഉരുണ്ട്

നിലാ പ്രണയം


പൂർണ്ണ ചന്ദ്രനെന്നിൽ
      വാക്കുകളുടെ വേലിയേറ്റം സൃഷ്ടിച്ചു
 
നിലാ ചന്ദ്രനെന്നിൽ
      സ്വപ്നങ്ങകളുടെ   ഘോഷയാത്ര സൃഷ്ടിച്ചു
 
വള്ളങ്ങൾ  തിരമാലക്കു  മീതെ
      നൃത്തം ചെയ്തു
 
നിലാവത്ത്  ഞാൻ തിരയുന്നു
      ഭാവ ഭേദങ്ങൾ
 
ചന്ദ്രമുഖി എന്നിൽ പ്രണയം
പെയ്തു
 
 പ്രണയമഴയത്ത്   ഞാൻ
    എന്നെ തിരയുന്നു അറിയുന്നു

Wednesday, July 17, 2013

തീരം തേടി


തീരം തേടിയ ഓളങ്ങളോ

മണ്ണിന്റെ  രുചി തേടിയ വേരുകളോ

സൂര്യനെ നമിച്ച പുഷ്പങ്ങളോ

ശുദ്ധവായു  തഴുകിയെത്തിയ  തളിരിലകളോ

ഇളം കാറ്റിൽ  ഉല്ലസിച്ച  മുടിയിഴകളോ

കൊടും കാട്ടിലെ വൻമരങ്ങളോ

മലമുകളിലെ ശിലാ ശികിരങ്ങളോ   

വെട്ടിത്തിളങ്ങുന്ന ജലപ്രവഹാമോ

എല്ലാം എൻ മോഹകടലിൽ

ആവേശ തിരയുണർത്തുന്നു

Saturday, July 6, 2013

കാഴ്ചപ്പാട്


അറിവ് തന്നെ അറിവ് കേട്‌.
കഴിവ് തന്നെ കഴിവ് കേട്‌.
ബുദ്ധി തന്നെ ബുദ്ധിയില്ലായ്മ.
ബോധം തന്നെ ബോധമില്ലായ്മ.
ശക്തി തന്നെ ശക്തിയില്ലായ്മ.
വിശ്വാസം തന്നെ അന്ധ വിശ്വാസം.
കാഴ്ച തന്നെ കാഴ്ച്ചക്കുറവ്.
                    
--- അത് അങ്ങനെ ---  
--- ഇത് ഇങ്ങനെ ---

അറിവുകേട്‌ തന്നെ അറിവ്.
കഴിവ് കേട്‌  തന്നെ കഴിവ്.
ബുദ്ധിയില്ലായ്മ  തന്നെ ബുദ്ധി.
ബോധമില്ലായ്മ  തന്നെ ബോധം.
അന്ധവിശ്വാസം  തന്നെ വിശ്വാസം.
കാഴ്ച്ചക്കുറവ്   തന്നെ കാഴ്ച.

Friday, July 5, 2013

പ്രണയ മിഴികൾ

ഇടനാഴിയിൽ  പെരുമഴയളോളം
ഗതകാലസ്മരണകൾ   
വർഷങ്ങളോളം  ലോലമാം
എൻ  ഹൃദയത്തെ
പറയാതെ പ്രണയിച്ചു
ആത്മ ഗീതമെഴുതിയതല്ലെ
മിഴികളിലുടെ പ്രണയമറിഞ്ഞതല്ലേ
സ്വപ്നങ്ങളെ മെതിച്ചു
നിശബ്ദമായി പ്രണയിച്ചു
നോവിച്ച് വിടചൊല്ലിയതെന്തിനു
കാത്തിരിപ്പിന്  വേദനയുടെ സുഖമറിയിക്കാനോ

സ്വപ്ന ഭംഗം

ദേവരാഗം  പെയ്തിറങ്ങിയ
മഞ്ഞു മാസരാവിൽ
സപ്ന യാത്രകളെന്നെ
പാതി നിദ്രയിൽ  മയക്കി
നിദ്ര സ്വർഗത്തിലെനിക്കെന്നും
പൂനില മഴയെങ്ങിലും
നിദ്രയെ ഭേദിച്ചു, മിന്നലായി
നോവിൻറെ  പെരുമഴ

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...