Tuesday, April 7, 2020

തീനാളത്തിന്റെ നൃത്തം

നിന്റെ തീക്കളിക്ക് ഒരു കാരണമുണ്ടല്ലോ
തീക്കളി തിരഞ്ഞെടുത്തത് തീയല്ലല്ലോ

ഒരു മഴയ്ക്കും ചിലത് കെടുത്താനാകില്ല
ഒരു തീനാളത്തിനും ചില  മഴയെ തടുക്കാനാകില്ല

ഭൂമിയുടെ അടിത്തട്ടിലെന്നപ്പോൽ
ഗർഭപാത്രത്തിലെ ഭയപ്പെടുത്തുന്ന യുദ്ധമായ്
വാക്കുകൾ ഒഴുകുന്നത് നിൻ കളിതൊട്ടിലിൽ

കാറ്റു വീശുമ്പോൾ, വീശി  കത്തുന്നവൻ
തണുപ്പിൽ  സ്നേഹക്കൂട്  പണിയുന്നു
കാലഭേദങ്ങളിൽ അവൻ നൃത്തം തുടരുന്നു
കാലഭേദവും നീ തന്നെ; കാരണവും നീ തന്നെ

Thursday, April 2, 2020

ഞാൻ ഭൂമിയോ വേശ്യയോ ? (2018)

ദേശത്ത് ആദ്യം എത്തിയത് ആരാണ്?
ഇവിടെ ആരുമുണ്ടായിരുന്നില്ല.
ഞാനാണ് ആദ്യം എത്തിയത് .
ദേശത്ത് ആദ്യം എത്തിയത് ആരാണ്?
ഒന്നുമില്ലായിരുന്നു.
കാട്ടിൽ ജീവിക്കാകഴിയാതെ,
അവൻ കഷ്ടപ്പെടുമ്പോഞാഎത്തി.
ശരിക്കും ഞാനാണ് ആദ്യം എത്തിയത്.
എല്ലാം ശരിയാക്കി നേരെയാക്കി;
ഫലത്തിൽ ആദ്യം എത്തിയത് ഞാതന്നെ.
ദേശത്ത് ആദ്യം എത്തിയത് ആരാണ്?
ഒന്നുമില്ലായിരുന്നു.
കാടിനെ നാടാക്കിയത് ഞാനാണ്.
ഇപ്പോഴാണ് കാര്യങ്ങളൊക്കെ നേരെയായത്;
ആദ്യം എത്തിയത് ഞാൻ തന്നെ.
ദേശത്ത് ആദ്യം എത്തിയത് ആരാണ്?
ഒന്നുമില്ലായിരുന്നു.
ഒന്നുമില്ലാതെ മുരടിച്ച നാടിനെ,
നഗരമാക്കിയത് ഞാനാണ്.
വികസിപ്പിച്ചത് ഞാനാണ്.
ആദ്യം എത്തിയത് ഞാൻ തന്നെ.
ദേശ ഭൂമി:- " എല്ലാ മരുന്നുകളും ഞാൻ കഴിച്ചിട്ടുണ്ട്;
പേടിക്കേണ്ട. എന്നാലും ഞാൻ ഇന്നും കന്യകയാണ്, പ്രളയ ജലത്താലൊന്ന് കുളിച്ചു കുറിതൊട്ട് നിൽക്കുന്നുവെന്നേയുള്ളൂ."

Tuesday, March 31, 2020

നേതാവ്

ഞാൻ തീരുമാനമെടുത്തു;
നിങ്ങൾ അത് ചെയ്യുക; ഒന്നാം നേതാവിന്റെ നിർദ്ദേശം.

നിങ്ങളെ ഞാൻ വിശ്വസിക്കുന്നു.
പറയൂ നമ്മൾ എന്താണ് ചെയ്യേണ്ടത്,
രണ്ടാം നേതാവ് ചോദ്യമെറിഞ്ഞു

ഇരിക്കൂ നമ്മുക്ക് സംസാരിക്കാം.
എല്ലാവരുടെയും കാര്യങ്ങൾ,
നന്നായി പഠിച്ചിട്ട് തീരുമാനിക്കാം.
മൂന്നാം നേതാവ് സ്നേഹത്തോടെ പറഞ്ഞു.

കാര്യങ്ങൾ ശരി തന്നെ.
കാര്യങ്ങൾ ശരിയായി നടക്കണമെങ്കിൽ;
ഈ നിയമങ്ങൾ അനുസരിച്ച് പോകുന്നതാണ് നല്ലത്.
നാലാം നേതാവ് പറഞ്ഞു.

നിങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയാത്തത് ?
എന്റെ മുന്നിൽ പ്രതിഭകളുടെ വലിയ
നിര ഞാൻ കാണുന്നു; ചിന്തകൾ
നിങ്ങളെ വലിയ ഉയരങ്ങളിലേക്ക് എത്തിക്കട്ടെ.

(അഞ്ചാമൻ)

Sunday, January 13, 2019

ക്യാമറ കണ്ണുകൾ


അതിവിദൂര കാഴ്ചയിൽ മനുഷ്യരും മൃഗങ്ങളും;

വിദൂര കാഴ്ചയിൽ കറുമ്പനും വെളുമ്പനും;

ദൂരക്കാഴ്ചയിൽ സ്ത്രീയും പുരുഷനും;

നേർക്കാഴ്ചയിൽ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും;

ഉൾക്കാഴ്ചയിൽ ഒരു പ്രതിബിംബം മാത്രം.

ദീപക്കാഴ്ചയിൽ തിളങ്ങുന്ന മനുഷ്യർ;

പട്ടണ കാഴ്ചയിൽ ബഹുനില മന്ദിരങ്ങൾ.

ഗ്രാമ കാഴ്ചയിൽ ബഹുനില മനുഷ്യർ.

സൂക്ഷ്മ ദർശനിയിൽ അവനും അവളും ശരിയല്ല.

കണ്ണാടി കാഴ്ചയിൽ ഞാൻ ശരി മാത്രം;

കണ്ണാടി മിനുക്കിയാൽ മങ്ങിയ മുഖമോ?

അത് കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെട്ടിട്ടോ?

അതോ, കണ്ണാടിക്ക് തിളക്കം നഷ്ടപ്പെട്ടിട്ടോ?

Saturday, September 29, 2018

ചന്ദ്രനുദിച്ചത് എന്റെ പുഴയിലോ?


[സുനിൽ പി ഇളയിടം എന്ന പ്രഭാഷകന്റെ ചില വാക്കുകളാൽ പ്രചോദിതനായി ചന്ദ്രനെ കുറിച്ചെഴുതിയത്. "രാതിയിൽ നമ്മുടെ പറമ്പിൽ നിന്നും നോക്കുമ്പോൾ, ചന്ദ്രൻ നമ്മുടെ പറമ്പിലാണ് ഉദിച്ചതെന്ന് തോന്നു. ഏതു വരെ ? അടുത്ത പറമ്പിൽ പോയി  നിന്ന് നോക്കുന്നത് വരെ.സുന്ദരിയായ ചന്ദ്രൻ സൂര്യന്റെ പ്രകാശ പ്രതിബിംബമാണ്. പുഴയിൽ കാണുന്നത് ചന്ദ്രന്റെ പ്രതിഭിംബം. പുഴയിലെ  ഓളങ്ങളിൽ ചന്ദ്രൻ ആടുന്നതായി തോന്നുക സ്വാഭാവികമാണ്. ഭൂമിയുടെ കറക്കത്തിനനുസരിച്ച് സൂര്യന്റെ വ്യത്യസ്ത ഭാവങ്ങൾ ചന്ദ്രൻ വരക്കുന്നു. ചിലപ്പോൾ അരിവാള് പോലെ, അല്ലെങ്കിൽ അർദ്ധ ചന്ദ്രനായി, പൂർണ്ണ ചന്ദ്രനായി, ചിലപ്പോൾ വജ്ര മോതിരമായി. ചന്ദ്രൻ അവിടെ തന്നെയുണ്ട്; സൂര്യനെ പ്രകാശിപ്പിക്കുന്നവളായി. " ]


രാത്രിതൻ മറവിലുദിച്ചത് പുഴയിലെ   
വെള്ളത്താമരയല്ലെന്നറിഞ്ഞത്  നീ. 
മാലോകർ പാടിയതെല്ലാമീ,
പുഴയുടെ ഓളങ്ങളാണെന്നു തിരിച്ചറിഞ്ഞ്;
പുഴവക്കിൽ ചൂണ്ടക്കെന്നപ്പോ,
നിന്നവന്റെ കുഞ്ഞുമീനല്ലെന്ന്,
നീ ഓർത്തീടേണം. 
 
ഭിക്ഷയായി വഴിവക്കിൽ വീണിടും ചട്ടിയിൽ,
തുട്ടുപോലല്ലെന്നു അറിയുക നീ.
കാറ്റത്തു വീണിടാൻ ആടിക്കളിക്കുന്ന,
മഞ്ഞ മാമ്പഴമല്ലെന്നും,
നീ ഓർത്തീടേണം.  

കത്തി ജ്വലിച്ചീടും ഹീലിയോസ് ദേവന്റെ;

സെലിനീ ദേവതയാണല്ലോ  നീ 

വാവിന്റ ഭ്രാന്തിളകുമ്പോൾ  നീ സ്വയം,

വേലിയേറ്റ തിരകളെന്നു ഓർത്തീടേണം.

സൂര്യ ഗ്രഹണത്താൽ ഇരുട്ട് മറഞ്ഞത്;

ചന്ദ്രവിലാസമെന്ന് അറിയുക നീ.

ചന്ദ്ര ഗ്രഹണത്താൽ  ഇരുട്ട് മറഞ്ഞത്;

ഭൂമിതൻ കളിയാണെന്നു ഓർത്തീടേണം

Saturday, August 11, 2018

ഒരു തെരുവിന്റെ കവിത


[ തെരുവകളിൽ മുഴങ്ങി കേൾക്കുന്നു നിരവധി സംഭാഷണങ്ങളിൽ നിന്ന് ]

രാഷ്ട്രീയക്കാരെ വിശ്വസിക്കാൻ കൊള്ളില്ല

കാരണം അവർ നടക്കാത്ത വാഗ്ദാനങ്ങൾ തരുന്നു

കച്ചവടക്കാരെ വിശ്വസിക്കാൻ കൊള്ളില്ല

കാരണം അവർ പറയുന്നത് കച്ചവടത്തിന് വേണ്ടിയാണ്

സർക്കാർ ജോലിക്കാരെ വിശ്വസിക്കാൻ കൊള്ളില്ല

കാരണം അവർക്ക് പെൻഷനാഗ്രഹം മാത്രമേയുള്ളു

സ്വകാര്യ കമ്പനി ജീവനക്കാരെ വിശ്വസിക്കാൻ കൊള്ളില്ല

കാരണം അവർ ശമ്പളം കിട്ടാൻ എന്ത് പണിയും ചെയ്യും

ഡോക്ടർമാരെ വിശ്വസിക്കാൻ കൊള്ളില്ല

അവർ പ്രവർത്തിക്കുന്നത് ആശുപത്രികൾക്ക് വേണ്ടി

നടൻമാരെ വിശ്വസിക്കാൻ കൊള്ളില്ല

കാരണം അവർ അഭിനയിക്കുകയാണ്

കഥയെഴുത്തുകാരെ വിശ്വസിക്കാൻ കൊള്ളില്ല

കാരണം അവർ കഥ എഴുതാൻ പറയുന്നതാണ്

കവികളെ വിശ്വസിക്കാൻ കൊള്ളില്ല

കാരണം അവർ ഭാവനയുടെ ലോകത്താണ്

മനുഷ്യരെ വിശ്വസിക്കാൻ കൊള്ളില്ല

ഉണ്ട ചോറിനു നന്ദി കാണിക്കില്ല

പട്ടികൾ മാത്രമാണ് വിശ്വസിക്കാൻ കഴിയുന്ന ഏകജീവി

Wednesday, October 4, 2017

കാല പുസ്തകം


നീ എന്റെ ഉദയമാകാൻ ആഗ്രഹിച്ചു.

വിഷലിപ്‌തമായ ചുവന്ന കിരണങ്ങൾ,

ഓസോൺ കവചത്തെ തകർക്കുമെന്നറിഞ്ഞ രാജ്ഞിയാണ് നീ.

കഴുകൻ രശ്മികളെ തടുക്കാൻ, വന്മരങ്ങളെ

വളർത്തിയ നിൻ സുന്ദര ജീവിതം;

പച്ചത്തുരുത്തായെൻ അസ്തമയംവരെ

സ്നേഹത്തിൻ കുളിർകാറ്റായ്,

രഹസ്യ കഥകളോതും പുസ്തകമായെൻ

കാലത്തെ മറന്നുത്സവമാക്കീടും.  

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...